Home
News

ഇത്രയും ഫീച്ചറുകളുള്ള ഫോണിന് ഈ വിലയോ? വൺപ്ലസ് 12ന്റെ വില പുറത്തായി, ആകാംഷയിൽ ആരാധകർ

അടുത്ത വർഷം ആദ്യം വൺപ്ലസ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന സ്മാർട്ട് ഫോണാണ് വൺപ്ലസ് 12. ജനുവരി മാസം തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ സാസംങ്ങിന്റെ ​ഗാലക്സി എസ് 24 സീരീസ്, വിവോ എക്സ് 100 സീരീസ് എന്നീ ഫോണുകളും ജനുവരി മാസം പുറത്തിറങ്ങുന്നതായിരിക്കും.

വൺപ്ലസ് 11ന്റെ പിൻ​ഗാമി എന്ന നിലയ്ക്കാണ് കമ്പനി വൺപ്ലസ് 12 പുറത്തിറക്കുന്നത്. ആയതിനാൽ തന്നെ വൺപ്ലസ് 11ൽ നിന്ന് നിരവധി അപ്ഡേറ്റുകളും പുതിയ ഫോണിന് അവകാശപ്പെടാനുണ്ട്. അതേ സമയം ഫോണിന്റെ വില എന്തായിരിക്കും എന്ന കാര്യത്തിലും വൺപ്ലസ് ചില സൂചനകൾ നൽകിയിരുന്നു. 66,999 രൂപ ആയിരുന്നു വൺപ്ലസ് 10ന്റെ വില, വൺപ്ലസ് 11ന് ആകട്ടെ 56,999 രൂപയ്ക്ക് ആയിരുന്നു കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്.

വൺപ്ലസ് 12ന്റെ വില പുറത്തായി, ആകാംഷയിൽ ആരാധകർ

MOST READ: ക്രിസ്തുമസിന് സാംസങ്ങിന്റെ വക ഒരു കിടിലം ഓഫർ; ​ഗാലക്സി ഇസഡ് ഫോൾഡ് 5ന് 16,000 രൂപ വരെ ഡിസ്കൗണ്ട്

ഈ അനുപാദത്തിൽ തന്നെ പുതിയ ഫോണിന്റെ വില വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് വൺപ്ലസ് നൽകുന്ന സൂചന. മാത്രമല്ല ഫോൺ വാ​ഗ്ദാനം ചെയ്യുന്നു ഫീച്ചറുകളുടെ അടിസ്ഥാനത്തിലും നമ്മുക്ക് ഈ ഫോണിന്റെ വില എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. മികച്ച ഫീച്ചറുകൾ തന്നെ വൺപ്ലസ് ഈ ഫോണിന് നൽകും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ഈ ഫോൺ വൺപ്ലസ് ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതേ പതിപ്പ് തന്നെയായിരിക്കും ഇന്ത്യയിലും അവതരിപ്പിക്കുക.

ചൈനയിൽ അവതരിപ്പിച്ച ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. Snapdragon 8 Gen 3 പ്രോസസർ ആണ് വൺപ്ലസ് 12ന് ആയി കമ്പനി നൽകിയിരിക്കുന്നത്. 4,600 nits തിളക്കമുള്ള AMOLED ഡിസ്പ്ലേയും ഫോണിന് വൺപ്ലസ് നൽകിയിരിക്കുന്നു. 4th-Gen Hasselblad ക്യാമറ സിസ്റ്റവും കമ്പനി പുതിയ ഫോണിനായി ഒരുക്കിയിട്ടുണ്ട്. 50W ഫാസ്റ്റ് വയർലെസ് ചാർജിങ്ങും 100W ഫാസ്റ്റ് ചാർജിങ്ങും ഈ ഫോണിൽ സപ്പോർട്ട് ചെയ്യുന്നതായിരിക്കും.

വൺപ്ലസ് 12ന്റെ വില പുറത്തായി, ആകാംഷയിൽ ആരാധകർ

MOST READ: 10,000 രൂപയ്ക്ക് 50 എംപി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും; അതിശയമായി പോക്കോയുടെ എം6 ഇന്ത്യയിൽ അവതരിച്ചു

ഫോണിന് ചൈനീസ് മാർക്കറ്റിൽ ഉണ്ടായിരുന്ന വില എന്താണെന്നും പരിശോധിക്കാം. 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 16 ജിബി റാം 512 ജിബി സ്റ്റോറേജ്, 16 ജിബി റാം 1 ടിബി സ്റ്റോറേജ്, 24 ജിബി റാം 1 ടിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് വൺപ്ലസ് ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചത്. ഇതിൽ അടിസ്ഥാന വേരിയന്റിന്റെ വില 4,299 യുവാൻ ആയിരുന്നു (ഏകദേശം 59,447 രൂപ).

16 ജിബി റാമിൽ ഉള്ള രണ്ട് വേരിയന്റുകളുടെ വില യഥാക്രമം 4,799 യുവാൻ (57,447 രൂപ), 5,299 യുവാൻ (63,414 രൂപ) എന്നിങ്ങനെയാണ്. 24 ജിബി റാമിന്റെ വില ആകട്ടെ 5,799 യുവാൻ (69,398 രൂപ) ആണ്. ഈ വിലകളിൽ നിന്ന് അൽപം ഉയർന്ന വിലയിൽ ആയിരിക്കും വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ‌ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. എന്നാൽ ഇതിൽ എല്ലാ വേരിയന്റും ഇന്ത്യയിൽ‌ അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല.

വൺപ്ലസ് 11ന്റെ വിലയിൽ നിന്ന് 5 മുതൽ 10 ശതമാനം വരെ ഉയർന്ന വില ആയിരിക്കും വൺപ്ലസ് 12ന്. അതായത് അടിസ്ഥാന വേരിയന്റിന് 59,999 രൂപയ്ക്കും 62,999 രൂപയ്ക്കും ഇടയിൽ വില വരാനാണ് സാധ്യത. 16 ജിബി റാം പതിപ്പിന് 64,999 രൂപയ്ക്കും 67,999 രൂപയ്ക്കും ഇടയിലായിരിക്കും വില. വിപണിയിലെ മറ്റ് ഫോണുകളുടെ കൂടി വില പരിശോധിച്ചതിന് ശേഷം ആയിരിക്കും കമ്പനി ഫോണിന് അന്തിമ വില നൽകു.

എതിരാളികളെ പരാജയപ്പെടുത്താനായി ചിലപ്പോൾ കുറഞ്ഞ വിലയിലും വൺപ്ലസ് തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിൽ എത്തിച്ചേക്കാം. 2024 ജനുവരി 23ന് വൺപ്ലസ് 12 ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇനി കൃത്യം ഒരു മാസത്തിനുള്ളിൽ തന്നെ ഈ ഫോൺ ഇന്ത്യയിൽ എത്തുന്നതായിരിക്കും. ഇതിന് മുമ്പ് തന്നെ ഫോണിന്റെ ഔദ്യോ​ഗിക വിലകൾ വൺപ്ലസ് പുറത്ത് വിടുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
The company is launching the OnePlus 12 as the successor to the OnePlus 11. Therefore, the new phone has many updates from OnePlus 11. At the same time, OnePlus also gave some hints about the price of the phone. The OnePlus 10 was priced at Rs 66,999, while the OnePlus 11 was launched in India at Rs 56,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X