ക്രിസ്തുമസിന് സാംസങ്ങിന്റെ വക ഒരു കിടിലം ഓഫർ; ഗാലക്സി ഇസഡ് ഫോൾഡ് 5ന് 16,000 രൂപ വരെ ഡിസ്കൗണ്ട്
സാംസങ് ഈ വർഷം പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോണായ ഗാലക്സി ഇസഡ് ഫോൾഡ് 5. ഫോൾഡബിൾ സ്മാർട്ട് ഫോൺ മാർക്കറ്റിൽ വലിയ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാംസങ്ങിന്റെ ഈ ഫോൺ കാരണമായി എന്ന് തന്നെ പറയാം. മികച്ച അഭിപ്രായമാണ് ഇന്ത്യൻ മാർക്കറ്റിൽ നിന്ന് ഈ ഫോൺ നേടിയത്.
എന്നാൽ എല്ലാ ഉപയോക്താക്കൾക്കും സ്വന്തമാക്കാൻ സാധിക്കുന്ന വിധത്തിൽ അല്ല ഈ ഫോണിന്റെ വില. പ്രീമിയം ഉപയോക്താക്കളെ മാത്രം ലക്ഷ്യം വെച്ചാണ് സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 5 പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിൽ അധികം ആണ് ഈ ഫോണിന്റെ വില. 1,54,999 രൂപ മുതലാണ് ഈ ഫോൺ ഇന്ത്യയിലെ വിപണിയിൽ എത്തിയത്. എന്നാൽ ക്രിസ്തുമസ് പ്രമാണിച്ച് കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ആകർഷകമായ ഓഫറാണ് സാംസങ് ഇന്ത്യ ഇപ്പോൾ ഗാലക്സി ഇസഡ് ഫോൾഡ് 5ന് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ ഓഫർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും അടക്കം 16,000 രൂപ വരെ ഡിസ്കൗണ്ട് ഇപ്പോൾ സാംസങ് ഈ ഫോണിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറിന്റെ കൂടുതൽ വിവരങ്ങൾ വിശദമായി പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ 1,54,999 രൂപ വിലയിൽ ആണ് ഫോൺ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്.
നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താവ് ആണെങ്കിൽ ഈ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് നിങ്ങൾ ഗാലക്സി ഇസഡ് ഫോൾഡ് 5 വാങ്ങുന്നത് എങ്കിൽ 9,000 രൂപയുടെ തൽക്ഷണ കിഴിവ് സാംസങ് വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഫോണിന്റെ വില 1,45,999 രൂപയായി കുറയുന്നു. മാത്രമല്ല എക്സ്ചേഞ്ചിലൂടെ പരമാവധി 7000 രൂപയുടെ കിഴിവും നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതോടെ ഫോണിന്റെ വില 1,38,999 ആയി കുറയും.

അതേ സമയം എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന പരമാവധി തുക ആയിരിക്കും 7000 രൂപ എന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ താൽപര്യപ്പെടുന്ന ഫോണിന്റെ നിലവിലെ അവസ്ഥയും പ്രകടനവും എല്ലാം പരിശോധിച്ചതിന് ശേഷമേ ഈ വില നിശ്ചയിക്കു. അതേ സമയം എക്സ്ചേഞ്ച് ഓഫറിന് നിങ്ങൾക്ക് താൽപര്യം ഇല്ലെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാൽ 9000 രൂപ ഡിസ്കൗണ്ട് നേടിയെടുക്കാവുന്നതാണ്.
ഈ വർഷം ലഭിക്കുന്ന അവസാനത്തെ ഓഫർ ആയിരിക്കും ഇത്. ഇനി അടുത്ത ഓഫർ വിൽപനയ്ക്കായി റിപ്പബ്ലിക്ക് ദിനം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ജനുവരി 26ന് ആണ് റിപ്പബ്ലിക്ക് ദിനം. ഈ സമയത്ത് ആകർഷകമായ ഓഫറുകൾ വിവധ കമ്പനികൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 5ന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചപ്പോൾ ഇതിന്റെ പ്രധാന എതിരാളിയായ വൺപ്ലസും തങ്ങളുടെ ഫോൾഡബിൾ ഫോണിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വൺപ്ലസ് ഓപ്പൺ നിലവിൽ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫർ 3,504 രൂപയുടെ ഡിസ്കൗണ്ട് ആണ്. 1,39,999 രൂപയ്ക്ക് ആണ് വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. നിലവിൽ ഈ ഡിസ്കൗണ്ട് ചേരുമ്പോൾ ഫോണിന്റെ വില 1,36,495 രൂപയായി കുറഞ്ഞു. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഓഫറോടെ ഉപയോക്താക്കൾക്ക് വൺപ്ലസ് ഓപ്പൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. എന്ന് വരെ ഈ ഓഫർ ലഭിക്കും എന്ന കാര്യം വ്യക്തമല്ല.
നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 5ഉം വൺപ്ലസ് ഓപ്പണും. ഈ രണ്ട് ഫോണുകൾ തമ്മിലാണ് ഇന്ത്യയിലെ ഫോൾഡബിൾ ഫോൺ മാർക്കറ്റിലെ പ്രധാന മത്സരം നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓപ്പോ, മോട്ടറോള തുടങ്ങിയ കമ്പനികളും തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications








