ഓപ്പോയുടെ എ59 ഇന്ത്യയിലെത്തി മക്കളെ...; 15,000 രൂപയിൽ താഴെ വിലയിൽ ഇത്രയും മികച്ച 5ജി ഫോണോ?
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ ഫോണായ ഓപ്പോ എ59 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു മിഡ് ബഡ്ജറ്റ് 5ജി സ്മാർട്ട് ഫോൺ എന്ന നിലയിലാണ് പുതിയ ഫോണിനെ ലാവ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. നേരത്തെ തന്നെ കമ്പനി ചൈനയിൽ അവതരിപ്പിച്ച ഫോൺ ആണ് ഇത്. ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെയാണ് ഓപ്പോ ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ഓപ്പോ അവതരിപ്പിച്ച എ58ന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിന് ഓപ്പോ രൂപം നൽകിയിരിക്കുന്നത്. ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ച ഫോൺ ആയിരുന്നു ഓപ്പോ എ58. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓപ്പോ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഡിസംബർ 25 മുതൽ ആയിരിക്കും ഇതിന്റെ വിൽപന ആരംഭിക്കുക. ഓപ്പോയുടെ സ്റ്റോറുകൾ വഴി ഉപയോക്താക്കൾക്ക് ഈ ഫോൺ നേരിട്ട് വാങ്ങാൻ സാധിക്കുന്നതാണ്. ഓൺലൈനായി ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമിലൂടെയും ഓപ്പോ എ59 ലഭിക്കുന്നതായിരിക്കും. പ്രധാനമായും രണ്ട് കളർ ഓപ്ഷനുകളാണ് ഈ ഫോണിന് ഓപ്പോ നൽകിയിരിക്കുന്നത്. സിൽക്ക് ഗോൾഡ്, സ്റ്റേറി ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ.
14,999 രൂപ മുതൽ ഈ ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ലോഞ്ച് ഓഫർ പ്രകാരം ചില ഡിസ്കൗണ്ടും ഇപ്പോൾ ഫോണിന് പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് ഓപ്പോ ഇപ്പോൾ ഈ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ വിവധ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ സ്വന്തമാക്കിയാൽ 1500 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കുന്നതായരിക്കും. ആറ് മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ വഴിയും ഓപ്പോ എ59 വാങ്ങാൻ സാധിക്കുന്നതാണ്.

MOST READ: ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കി വൺപ്ലസ്; ജനുവരിയിൽ ഒന്നിന് പകരം രണ്ട് ഫോണുകൾ എത്തിക്കും
ഈ ഫോണിന് ഓപ്പോ നൽകിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ബോക്സ് അടിസ്ഥാനമാക്കിയ് ഓപ്പോ ഇൻ-ഹൗസ് ColorOS 13.1-ൽ ആണ് ഓപ്പോ എ59 പ്രവർത്തിക്കുക. 90Hz റീഫ്രഷ് റെയ്റ്റുള്ള 6.56 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന് അവകാശപ്പെടാനുള്ളത്. 750 നിറ്റ്‌സ് പീക്ക് തെളിച്ചവും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഡുവൽ സെൻസറുമായിട്ടാണ് ഓപ്പോ എ59 അവതരിച്ചിരിക്കുന്നത്. f.2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി സെൻസറും f/2.4 അപ്പേർച്ചറുള്ള 2 എംപി സെക്കന്ററി സെൻസറുമാണ് ഇവ. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയാകട്ടെ 8 എംപിയാണ് f/2.0 അപ്പേർച്ചറാണ് ഈ ക്യാമറയ്ക്ക് അവകാശപ്പെടാനുള്ളത്. 33W SUPERVOOC ഫ്ലാഷ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.
30 മിനുറ്റ് കൊണ്ട് ഫോണിൽ 0 ശതമാനത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് കയറുമെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിലുണ്ട്. 187 ഗ്രാം ഭാരമാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 15,000 രൂപയിൽ താഴെ ലഭിക്കുന്നതിൽ മികച്ച ഒരു 5ജി ഫോൺ തന്നെയായിരിക്കും ഓപ്പോ എ59 5ജി എന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരിയിൽ നിരവധി ഫോണുകൾ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ആണ് ഓപ്പോ എ59 ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതേ സമയം സാംസങ്ങിന്റെ ഗാലക്സി എസ് 24 അൾട്ര അടക്കമുള്ള ഫോണുകളാണ് ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്നത്. എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരിക്കും പുതിയ സീരീസിൽ സാംസങ് അവതരിപ്പിക്കുക. ഇതിന് പുറമെ വൺപ്ലസ്, ഷവോമി, വിവോ എന്നിവരും പുതിയ ഫോണുകൾ എത്തിക്കുന്നുണ്ട്.


Click it and Unblock the Notifications








