Home
News

10,000 രൂപയ്ക്ക് 50 എംപി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും; അതിശയമായി പോക്കോയുടെ എം6 ഇന്ത്യയിൽ അവതരിച്ചു

ഇന്ത്യൻ മാർക്കറ്റിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ച് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ പോക്കോ. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ സെ​ഗ്മെന്റിൽ ആണ് പോക്കോ എം6 5ജി എന്ന പുതിയ ഫോൺ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആണെങ്കിൽ പോലും 5000 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ എന്നിവയെല്ലാം ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.

ലാവ സ്റ്റോം 5ജി, റെഡ്മി 12 5ജി, സാംസങ് ​ഗാലക്സി എം 14 5ജി തുടങ്ങിയ ഫോണുകൾക്ക് എതിരാളി എന്ന തരത്തിലാണ് പോക്കോ പുതിയ എം6 പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ സെ​ഗ്മെന്റാണ് ബഡ്ജറ്റ് ഫ്രണ്ട്ലി സെ​ഗ്മെന്റ്. 15,000 രൂപയിലും താഴെയായിരിക്കും ഫോണിന്റെ വില. പ്രധാനമായും മൂന്ന് വേരിയന്റുകളിൽ ആണ് ഈ ഫോൺ എത്തുന്നത്.

10,000 രൂപയ്ക്ക് 50 എംപി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും

MOST READ: ഓപ്പോയുടെ എ59 ഇന്ത്യയിലെത്തി മക്കളെ...; 15,000 രൂപയിൽ താഴെ വിലയിൽ ഇത്രയും മികച്ച 5ജി ഫോണോ?

4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിൽ അടിസ്ഥാന വേരിയന്റിന്റെ വില 10,499 രൂപ മാത്രമാണ്. മറ്റ് രണ്ട് വേരിയന്റുകൾക്ക് യഥാക്രമം 11,499 രൂപ, 13,499 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാ​ഗമായി 1000 രൂപയുടെ ഡിസ്കൗണ്ടും പോക്കോ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐസിഐസിഐ ബാങ്കിന്റെ കാർഡുകൾ ഉപയോ​ഗിച്ച് പോക്കോ എം6 വാങ്ങുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. ഡിസംബർ 26 മുതൽ ആയിരിക്കും ഈ ഫോൺ വാങ്ങാനുള്ള അവസരം ഉപയോക്താക്കൾക്ക് ലഭിക്കുക. ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർ‌ട്ടിൽ ആയിരിക്കും ഈ ഫോൺ വിൽപനയ്ക്ക് എത്തുന്നത്. ഗാലക്റ്റിക് ബ്ലാക്ക്, ഓറിയോൺ ബ്ലൂ എന്നീ നിറങ്ങളിൽ ആണ് പോക്കോ എം6 ലഭ്യമാകുന്നത്. അതേ സമയം ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

10,000 രൂപയ്ക്ക് 50 എംപി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും

MOST READ: വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർക്ക് പണി വരുന്നു; വിന്‍ഡോസ് 10നുള്ള പിന്തുണ പിൻവലിച്ച് മൈക്രോസോഫ്റ്റ്

6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോടെയാണ് പോക്കോ എം6 5ജി എത്തുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 90Hz പുതുക്കൽ നിരക്കും 600 nits തെളിച്ചവും ഉണ്ടായിരിക്കുന്നതാണ്. MediaTek Dimensity 6100+ ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. പരമാവധി 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.

പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും പോക്കോ എം6 വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി പ്രൈമറി സെൻസർ കാണാൻ സാധിക്കുന്നതാണ്. വെറും 10,499 രൂപയുടെ ഫോണിലാണ് ഈ 50 എംപി സെൻസർ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് പുറമെ 2 എംപി സെക്കന്ററി സെൻസറും പോക്കോ എം6ൽ ഇടം പിടിച്ചിട്ടുണ്ട്.

5 എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. അത്യാവശ്യം ഭേദപ്പെട്ട പ്രകടനം ഈ ക്യാമറ കാഴ്ച വെയ്ക്കും എന്നാണ് പോക്കോ അവകാശപ്പെടുന്നത്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് എം6നായി പോക്കോ തയ്യാറാക്കിയിരിക്കുന്നത്. ശരാശരി ഒരു ദിവസം വരെ നീളുന്ന ബാറ്ററി ലൈഫ് ഉപയോക്താക്കൾക്ക് എം6ൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ചാർജിംഗിനായി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിൽ പോക്കോ നൽകിയിട്ടുണ്ട്.

ഏറെ ജനപ്രിയമായ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച കമ്പനികളിൽ ഒന്നാണ് പോക്കോ. ഇക്കൂട്ടത്തിലേക്ക് തങ്ങളുടെ പുതിയ പോക്കോ എം6 കൂടി ചേർക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫോണിന് വില കുറവായതിനാൽ നിരവധി ഉപയോക്താക്കളെ കൂടുതലായി ലഭിക്കും എന്ന പ്രതീക്ഷയും പോക്കോയ്ക്ക് ഉണ്ട്. മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ സ്വന്തമാക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ പോക്കോ എം6 നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനാണ്.

More from GizBot

Best Mobiles in India

English summary
Poco has launched the new M6 as a competitor to phones like the Lava Storm 5G, the Redmi 12 5G, and the Samsung Galaxy M14 5G. The budget-friendly segment is the smart phone segment with the largest number of users in India. The price of the phone will be less than 15,000 rupees. This phone mainly comes in three variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X