Home
News

സ്വർണ്ണ കൈനീട്ടവുമായി വൺപ്ലസ്; ജനുവരിയിൽ എത്തുന്ന വൺപ്ലസ് എയ്സ് 3 (12ആർ)യുടെ സവിശേഷതകൾ കണ്ടോ

‌ഈ വർഷം അവസാനിക്കാനായി വെറും ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്. സ്മാർട്ട് ഫോണുകളുടെ വിപണിയെ സംബന്ധിച്ച് ഭേദപ്പെട്ട ഒരു വർഷം ആയിരുന്നു 2023. എന്നാൽ വരാനിരിക്കുന്ന വർഷത്തിൽ സ്മാർ‌ട്ട് ഫോൺ വിപണി കുതിച്ചുയരും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം സാംസങ്ങിന്റെ എസ് 24 അൾട്ര പോലുള്ള ഫോണുകൾ 2024ൽ ആണ് ഇറങ്ങുന്നത്.

2024ന്റെ ആദ്യ മാസത്തിൽ തന്നെ സാംസങ് എസ് 24 അൾട്ര അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണിന് പുറമെ മറ്റ് നിരവധി ഫോണുകളും ജനുവരി മാസത്തിൽ ഇന്ത്യയിൽ എത്തുന്നുണ്ട്. വിവോ എക്സ് 100 സീരീസ് ഫോണുകൾ, റെഡ്മി നോട്ട് 13, വൺപ്ലസ് 12 എന്നിവയാണ് അടുത്ത മാസം ഇന്ത്യൻ വിപണിയിൽ എത്തുന്ന മറ്റ് സുപ്രധാന ഫോണുകൾ. ഇതിൽ പല ഫോണുകളുടെയും ഫീച്ചറുകൾ ഇതിനോടം തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

ജനുവരിയിൽ എത്തുന്ന വൺപ്ലസ് എയ്സ് 3 (12ആർ)യുടെ സവിശേഷതകൾ കണ്ടോ

MOST READ: പുതുവർഷത്തിൽ പുതിയ ഐറ്റം; റെഡ്മി നോട്ട് 13 സീരീസ് ജനുവരിയിൽ എത്തും, ഫീച്ചറുകൾ അമ്പരപ്പിക്കും

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഫീച്ചറുകൾ പുറത്ത് വിട്ട ഒരു ഫോൺ ആണ് വൺപ്ലസിന്റെ എയ്സ് 3 അധവാ 12 ആർ എന്ന പുതിയ മോഡൽ. ജനുവരി നാലിന് ഈ ഫോൺ അവതരിപ്പിക്കും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഫോണിന്റെ ചില ഫീച്ചറുകൾ‌ പുറത്തുവിട്ടുകൊണ്ട് ഒരു ടീസർ‌ വൺപ്ലസ് അവതരിപ്പിച്ചിരുന്നു. വൺപ്ലസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ടീസറും ഫോണിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിംഗ്‌ഷാ ഗോൾഡ് എന്ന നിറത്തിലുള്ള ഫോണിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ​ഗോൾഡൻ ഫിനീഷിങ് ഉള്ള ഒരു മെറ്റൽ ഫ്രയിം ആണ് ഈ ഫോണിന് ഉള്ളത്. സാധാരണ സാങ്കേതിക വിദ്യകളേക്കാൾ ചിലവേറിയ ​ഗ്ലാസ് സാങ്കേതിക വിദ്യയാണ് ഈ ഫോണിനായി തങ്ങൾ ഉപയോ​ഗിച്ചിരിക്കുന്നത് എന്ന് വൺപ്ലസിന്റെ ചൈന മേധാവി ലൂയിസ് ജി പറഞ്ഞു. ബഡ്ജറ്റിന് അനുസരിച്ച മികച്ച ഫോൺ ആയിരിക്കും വൺപ്ലസ് എയ്സ് 3 എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിൽ എത്തുന്ന വൺപ്ലസ് എയ്സ് 3 (12ആർ)യുടെ സവിശേഷതകൾ കണ്ടോ

MOST READ: വാട്സ്ആപ്പിലൂടെ പുതിയ തട്ടിപ്പ് പെരുകുന്നു; ഈ മെസേജ് നിങ്ങൾക്കെത്തിയാൽ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യത

മിംഗ്‌ഷാ ഗോൾഡിന് പുറമെ അയൺ ഗ്രേ, കൂൾ ബ്ലൂ നിറങ്ങളിലും ഈ ഫോൺ ലഭ്യമായേക്കാം എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1.5K "X1 ഓറിയന്റൽ സ്‌ക്രീനുമായി എത്തുന്ന ആദ്യ ഫോൺ ആയിരിക്കും വൺപ്ലസ് എയ്സ് 3 എന്നും ലീ അവകാശപ്പെടുന്നു. അതേ സമയം ജനുവരി 4ന് ചൈനയിൽ മാത്രമായിരിക്കും വൺപ്ലസ് ഈ ഫോൺ അവതരിപ്പിക്കുന്നത് ജനുവരി 23ന് ആയിരിക്കും വൺപ്ലസ് എയ്സ് 3യുടെ ആ​ഗോള ലോഞ്ച്.

ഫോണിന്റെ മറ്റ് ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.78 ഇഞ്ച് ആയിരിക്കും ഈ ഫോണിന്റെ ഡിസ്പ്ലേ വലുപ്പം. ഈ ഡിസ്പ്ലേയ്ക്ക് 120 Hz റീ ഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ടായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോണിന് കരുത്ത് നൽകുന്നത്. 16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ IMX890 50 എംപി ആയിരിക്കും മെയിൻ സെൻസർ‌. ഇതിന് പുറമെ 8 എംപിയുടെ ഒരു സെൻസറും 2 എംപിയുടെ ഒരു മാക്രോ ലെൻസും ഫോണിന്റെ പിൻവശത്തായി ഇടം പിടിച്ചേക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപി ആയിരിക്കും. 110W ഫാസ്റ്റാചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയും ഫോണിൽ‌ ഉണ്ടായിരിക്കാം.

ഫോണിന്റെ വിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും വൺപ്ലസ് പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ഇത് ഒരു മിഡ് ബഡ്ജറ്റ് ഫോൺ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ജനുവരിയിൽ പുറത്തിറങ്ങുന്ന ​ഗാലക്സി എസ് 24 സീരീസിൽ എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആണ് സാംസങ് പുറത്തിറക്കുന്നത്.

More from GizBot

Best Mobiles in India

English summary
A new model of the OnePlus Ace 3 (12R) is a phone whose features were released the other day. OnePlus has announced that this phone will be launched on January 4. Following this, OnePlus released a teaser last day revealing some of the phone's features. The teaser and images of the phone have been posted on OnePlus' official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X