വാട്സ്ആപ്പിലൂടെ പുതിയ തട്ടിപ്പ് പെരുകുന്നു; ഈ മെസേജ് നിങ്ങൾക്കെത്തിയാൽ ബാങ്ക് അക്കൗണ്ട് കാലിയാകാൻ സാധ്യത
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. കോടി കണക്കിന് ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ഇന്ത്യയിലും ഒരുപക്ഷെ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നായിരിക്കാം വാട്സ്ആപ്പ്. ജനങ്ങൾക്ക് ഉപകരാപ്പെടുന്ന നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും സൂക്ഷിച്ച് വേണം വാട്സ്ആപ്പ് ഉപയോഗിക്കാൻ.
കാരണം അടുത്ത കാലത്തായി നിരവധി തട്ടിപ്പുകളാണ് വാട്സാപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും ഗ്രൂപ്പുകളിലെ ഫോർവേർഡ് സന്ദേശങ്ങൾ വഴിയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്. ഇതിന് പുറനെ വാട്സ്ആപ്പിൽ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ കൂടി വന്നതോടെ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പുകളുടെ എണ്ണം വർധിച്ചു. ഫോണിൽ വരുന്ന ഒടിപി പോലുള്ള രഹസ്യ നമ്പറുകൾ ചോരാൻ ഈ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ കാരണമാകുന്നുണ്ട്.

ചില ഫിഷിങ് സന്ദശം ആയയ്ച്ച് ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഉപയോക്താക്കളെക്കാെണ്ട് ഹാക്കർമാര് ക്ലിക്ക് ചെയ്യിക്കും. ഇത്തരം ലിങ്കുകൾ നമ്മളെ കൊണ്ടെത്തിക്കുന്നത് മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്കാണ്. ഇതുവഴി നമ്മുടെ ഫോണിന്റെ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുന്നതാണ്. ഇതിലൂടെ നമ്മുടെ വാട്സ്ആപ്പിലെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നമ്മുടെ അനുവാദം ഇല്ലാതെ ഓപ്പറേറ്റ് ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്.
സ്ക്രീൻ ഷെയർ ഓപ്ഷന്റെ സഹായത്താൽ നമ്മുടെ ഫോണിൽ വന്നിരിക്കുന്ന രഹസ്യ ഒടിപികൾ അടക്കം ഇവർക്ക് എടുക്കാൻ സാധിക്കുന്നതാണ്. ആയതിനാൽ തന്നെ ഇതിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ മോഷ്ടിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. വാട്സ്ആപ്പിന്റെ സ്ക്രീൻ റെക്കോർഡിങ് സ്കാം വഴി ഇതിനോടകെ തന്നെ രാജ്യത്തുടനീളമായി നിരവധി ആളുകൾക്ക് പണം നഷ്ടപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: പുതുവത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം; സൂര്യനെത്തൊടാൻ തയ്യാറായി രാജ്യം
മാത്രമല്ല ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ അറിയാതെ തന്നെ സൈബർ ക്രിമിനലുകൾക്ക് പാസ്വേർഡ് മാറ്റനോ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് ലോഗ് ഔട്ട് ആക്കാനോ സാധിക്കുന്നതാണ്. പലപ്പോഴും ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പിന്റെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ഓൺ ആക്കുമ്പോൾ ഇതിന്റെ ദൃശ്യങ്ങൾ ഹാക്കർമാർക്ക് തൽസമയം ലഭിക്കുന്നതായിരിക്കും. ഇതുവഴി ഫോണിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഇവർക്ക് ലഭിക്കുന്നതായിരിക്കും.
നിലവിൽ വാട്സ്ആപ്പിൽ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ വന്നതിന് ശേഷം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി ഇത്തരം തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സ്വയം രക്ഷപെടാം എന്ന കാര്യം വിശദമായി പരിശോധിക്കാം. നിങ്ങളുടെ വാട്സ്ആപ്പിൽ അജ്ഞാതർ അയയ്ക്കുന്ന സന്ദേശങ്ങളും വീഡിയോ കോളും വോയിസ് കോളും പരമാവധി അവഗണിക്കാൻ ശ്രമിക്കുക. ഇത് സൈലന്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പിൽ ഉണ്ടായിരിക്കുന്നതാണ്.
വാട്സ്ആപ്പിൽ നിങ്ങൾ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ പ്രവർത്തിപ്പിക്കുമ്പോൾ മറ്റ് ആപ്പുകൾ തുറക്കാതിരിക്കാൻ ശ്രമിക്കുക. വാട്സ്ആപ്പ് മാത്രം ഈ സമയത്ത് പ്രവർത്തിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വരുന്ന ഒടിപി സന്ദേശങ്ങൾ മറ്റാരുമായും പങ്കിടാതെ ഇരിക്കുക. നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകളും ആരുമായും പങ്കിടരുത്. നിങ്ങളുടെ വിവിധ പാസ്വേർഡുകളും രഹസ്യമായി തന്നെ സൂക്ഷിക്കുക. ഒഴിവാക്കാൻ സാധിക്കാത്ത അവസരങ്ങളിൽ മാത്രമെ സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ഓൺ ആക്കാൻ പാടുള്ളു.
നിങ്ങൾക്ക് അറിയാവുന്ന നമ്പറിൽ നിന്നാണ് സന്ദേശം എത്തുന്നത് എങ്കിലും അയാളുടെ ഐഡന്റിറ്റി ഉറപ്പാക്കുന്നത് നല്ലതായിരിക്കും. കഴിവതും വോയിസ് കോളോ, വീഡിയോ കോളോ ചെയ്ത് ഐഡന്റിറ്റി ഉറപ്പാക്കേണ്ടതാണ്. ഡിപ്ഫെയ്ക്ക് ഒക്കെ വന്നിരിക്കുന്ന സാഹചര്യത്തിൽ മുഖം മോർഫ് ചെയ്തുള്ള സാങ്കേതിക വിദ്യയുടെ സഹായത്താൽ തട്ടിപ്പുകാർ വീഡിയോ കോൾ ചെയ്യുന്നതായിരിക്കും. ആയതിനാൽ ദൃശ്യങ്ങൾ വളരെ നന്നായി സൂക്ഷിക്കേണ്ടതുണ്ട്. ഇവരുമായി സംസാരിക്കുമ്പോൾ സ്ക്രീൻ ഷെയറിങ് ഓഫ് ആണെന്നും ഉറപ്പ് വരുത്തണം.


Click it and Unblock the Notifications








