Home
News

രണ്ട് കണ്ണും പൂട്ടി, അ‌തിന് മുകളിൽ തോർത്തും കെട്ടി വാങ്ങാം! ബെസ്റ്റാണ് ഈ ഐക്യൂ Z9s പ്രോ 5ജി ഡീൽ

സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുമായി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റിപ്പബ്ലിക് ഡേ ഓഫർ സെയിലുകൾ നടക്കുകയാണ്. അ‌തിനാൽ നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിട്ടുമുണ്ട്. എന്നാൽ ഈ ഡിസ്കൗണ്ടുകളിൽ ഏറ്റവും മൂല്യമുള്ള ഒരു ഡിസ്കൗണ്ട് ഡീൽ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത് ഐക്യൂ ആണ്. ഇന്ത്യയിലെ യുവത്വത്തിന്റെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. ഏത് സെഗ്മെന്റിൽ നോക്കിയാലും അ‌വിടെയെല്ലാം ഐക്യുവിന്റെ ഒരു മികച്ച സ്മാർട്ട്ഫോൺ നമുക്കായി ഉണ്ടാകും. മാന്യമായ വിലയിൽ, മുടക്കുന്ന കാശിനെക്കാൾ മൂല്യം തിരിച്ചുനൽകുന്നവയാണ് ഐക്യൂ ഫോണുകൾ എന്നത് ഏറെ പ്രസിദ്ധമാണ്.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളെ ആവേശഭരിതരാക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഐക്യൂ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9s പ്രോ 5ജി (iQOO Z9s Pro 5G). ലോഞ്ച് ചെയ്ത് മാസങ്ങൾ പിന്നിട്ടു എങ്കിലും ഇപ്പോഴും മിഡ് റേഞ്ചിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ​ഒന്നായി ഐക്യൂ Z9s പ്രോ മറ്റ് ബ്രാൻഡുകളുടെ ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നു.

 രണ്ട് കണ്ണും പൂട്ടി വാങ്ങാം! ബെസ്റ്റാണ് ഈ ഐക്യൂ Z9s പ്രോ 5ജി ഡീൽ

ഡിസ്കൗണ്ട് ഇല്ലെങ്കിൽപ്പോലും ഐക്യൂ Z9s പ്രോ 5ജി വാങ്ങുന്നത് ​ഒരു മികച്ച തീരുമാനമാണ്. അ‌ങ്ങനെയുള്ളപ്പോൾ ഈ ഓഫർ സെയിൽ കാലത്ത് കിടിലൻ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിരിക്കുന്ന ഐക്യൂ Z9s പ്രോ 5ജി രണ്ടുകണ്ണും പൂട്ടി, അ‌തിന് മുകളിൽ​ തോർത്തും കെട്ടി വാങ്ങിയാൽപ്പോലും പിഴയ്ക്കാത്ത വിധത്തിലുള്ള ഒരു മികച്ച തീരുമാനമായിരിക്കും.

25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ എത്തിയ ഫോൺ ആണ് ഇത്. എന്നാലിപ്പോൾ വിലക്കുറവും ഡിസ്കൗണ്ടും ലഭ്യമായിരിക്കുന്നതിനാൽ 20000 രൂപയോടടുത്ത വിലയിൽ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് വാങ്ങാൻ ഏറ്റവും അ‌നുയോജ്യമായ ഓപ്ഷനായും ഐക്യൂ Z9s പ്രോ 5ജി മാറിയിരിക്കുന്നു.

 രണ്ട് കണ്ണും പൂട്ടി വാങ്ങാം! ബെസ്റ്റാണ് ഈ ഐക്യൂ Z9s പ്രോ 5ജി ഡീൽ

ഇന്ത്യയിൽ ഐക്യൂ Z9s പ്രോ 5ജി മൂന്ന് വേരിയന്റുകളിൽ ആണ് ലഭ്യമായിട്ടുള്ളത്. അ‌തിൽ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആയിരുന്നു ലോഞ്ച് വില.

എന്നാലിപ്പോൾ ഐക്യൂ Z9s പ്രോ 5ജിക്ക് 2000 രൂപ വിലക്കുറവ് ലഭ്യമായിട്ടുണ്ട്. അ‌തിനാൽ 22999 രൂപ വിലയിലാണ് പ്രാരംഭ മോഡൽ ആമസോണിലും ഐക്യൂ വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ആമസോണിൽ 1000 രൂപയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാകുക. അ‌തിനാൽ 21999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

എന്നാൽ ഐക്യൂ Z9s പ്രോ 5ജി ഇപ്പോൾ ഏറ്റവുമധികം വിലക്കുറവിൽ ലഭ്യമാകുക ഐക്യുവിന്റെ ​ഔദ്യോഗിക വെബ്​സൈറ്റിൽ ആണ്. കാരണം Z9s പ്രോ 5ജിയുടെ എല്ലാ വേരിയന്റുകൾക്കും 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഐക്യൂ വെബ്​സൈറ്റിൽ ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇവിടെനിന്ന് 21,499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

 രണ്ട് കണ്ണും പൂട്ടി വാങ്ങാം! ബെസ്റ്റാണ് ഈ ഐക്യൂ Z9s പ്രോ 5ജി ഡീൽ

നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഐക്യൂ Z9s പ്രോ 5ജി ഡീൽ മികച്ച ഓപ്ഷനാണ്. ഈ ഫോണിന്റെ ഫീച്ചറുകളെപ്പറ്റി വിശദമായി അ‌റിയാൻ iQOO Z9s Pro 5G എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ആമസോണിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോൺ ഡീലുകളെക്കുറിച്ച് അ‌റിയാൻ Amazon Great Republic Day Sale 2025: best deals എന്നതിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
The iQOO Z9s Pro 5G is now available at a huge discount. Its variants have been reduced by Rs 2000. Therefore, the starting model is listed at Rs 22999 on Amazon and the iQOO website. In addition, bank discounts are also available. Bank discounts of Rs 1000 are available on Amazon and Rs 1500 on the iQOO official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X