Home
News

15,000 രൂപയ്ക്ക് താഴെ ഇത്രയും മികച്ച 5ജി ഫോണുകളോ? അതും 50 എംപി ക്യാമറ ഉൾപ്പെടെ

നിരവധി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിൽ ഉള്ളത്. അതിനൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച് ലക്ഷം രൂപയിലും കൂടുതൽ വില വരുന്ന പ്രീമിയം സ്മാർട്ട് ഫോണുകളും സാധാരണക്കാർക്ക് ഉപയോ​ഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും. ഉപയോക്താക്കളുടെ ബഡ്ജറ്റും ആവിശ്യങ്ങളും അനുസരിച്ചായിരിക്കും ഭൂരിഭാ​ഗം ആളുകളും ഒരു ഫോൺ വാങ്ങുന്നത്.

എന്നാൽ‌ നിങ്ങളുടെ കൈയ്യിൽ അധികം പണം ഇല്ല എന്ന് വിചാരിക്കുക. അത്യാവശ്യം ഫീച്ചറുകൾ ഉള്ള ഫോൺ നിങ്ങൾക്ക് വേണം എന്നും ആ​ഗ്രഹം ഉണ്ട്. ഈ അവസരത്തിൽ നിങ്ങൾ എങ്ങനെ ഒരു ഫോൺ സ്വന്തമാക്കും. വിഷമിക്കണ്ട ഒരു ശരാശരി സ്മാർട്ട് ഫോൺ ഉപയോക്താക്കളെ സംതൃപ്തിപ്പെടുത്താൻ സാധിക്കുന്ന ഫീച്ചറുകളുള്ള വില കുറഞ്ഞ ധാരാളം ഫോണുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതിൽ മികച്ച ഫോണുകൾ ഏതെല്ലമാണെന്ന് പരിജയപ്പെടാം.

15,000 രൂപയ്ക്ക് താഴെ ഇത്രയും മികച്ച 5ജി ഫോണുകളോ?

MOST READ: സ്വന്തം കമ്പനിയിൽനിന്ന് പുറത്തായവർ: ആപ്പിളിന്റെ സ്റ്റീവ് ജോബ്സ് മുതൽ ടിൻഡറിന്റെ സീൻ റാഡ് വരെ

ഇക്കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഫോൺ ആണ് ഇന്ത്യൻ കമ്പനിയായ ലാവയുടെ ബ്ലേയ്സ് പ്രോ 5ജി. വെറും 12,999 രൂപയ്ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. 5ജി സാങ്കേതിക വിദ്യയുടെ പിൻബലം ഈ ഫോണിന് ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ബേസിക് ഉപയോ​ഗങ്ങൾ മാത്രം ആ​ഗ്രഹിക്കുന്ന ഉപയോക്താക്കളെ എല്ലാ അർത്ഥത്തിലും സംതൃപ്തിപ്പെടുത്താൻ ഈ ഫോണിന് സാധിക്കുന്നതാണ്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില.

അതേ സമയം ഇതിൽ റാം 16 ജിബി വരെയാക്കി ഉയർത്താനും സാധിക്കുന്നതായിരിക്കും. 2.2 GHz Octa Core MediaTek Dimensity 6020 പ്രോസസർ ആണ് ലാവ ബ്ലേയ്സ് പ്രോയുടെ കരുത്ത്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി സിപ്ലേയിലാണ് ഈ ഫോൺ ലാവ തയ്യാറിക്കായിരിക്കുന്നത്. 120Hz റീഫ്രഷ് റെയ്റ്റും ഈ സ്ക്രീനിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. LED ഫ്ലാഷോടുകൂടിയ 50 എംപി AI ക്യാമറയും ഫോണിന്റെ മാറ്റ് കൂട്ടുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും കമ്പനി സജ്ജീകരിച്ചിരിക്കുന്നു. ഇത്രയും കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളാണ് ലാവ ബ്ലേയ്സ് പ്രോ വാ​ഗ്ദാനം ചെയ്യുന്നത്. 12,999 രൂപയ്ക്ക് ലഭിക്കുന്ന മറ്റൊരു ഫോൺ ആണ് ഐക്യൂവിന്റെ ഇസഡ് 6 ലൈറ്റ്. ഇതും ഒരു 5ജി ഫോൺ ആണ്. Snapdragon 4 Gen 1 പ്രോസസ്സർ ആണ് ഈ ഫോണിനായി ഐക്യൂ നൽകിയിരിക്കുന്നത്.

15,000 രൂപയ്ക്ക് താഴെ ഇത്രയും മികച്ച 5ജി ഫോണുകളോ?

MOST READ: കേരളത്തിൽ വ്യാപകമാകുന്ന ഓൺലൈൻ തട്ടിപ്പുകൾ; ഇരയായാൽ പണം നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത് ഇക്കാര്യം മാത്രം

120Hz റീഫ്രഷ് റെയ്റ്റുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും ഐക്യൂ ഇസഡ് 6 ലൈറ്റിന്റെ സവിശേഷതയാണ്. ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ 50 എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന്റെ കരുത്ത് കൂട്ടുന്നു. മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിന്റെ വിഭാ​ഗത്തിൽ പെടുന്ന മറ്റൊരു ഫോൺ ആണ് റെഡ്മി 12. 12,499 രൂപയാണ് ഇതിന്റെ വില.

Snapdragon 4 Gen 2 SoC ആണ് റെഡ്മി 12ന്റെ പ്രൊസസർ. 17.24 സെന്റി മീറ്റർ ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ ആണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 90Hz റീഫ്രഷ് റെയ്റ്റും ഈ സ്ക്രീനുകൾ വാ​ഗ്ദാനം ചെയ്യുന്നു. 5000mAh ലിഥിയം-അയൺ ബാറ്ററിയാണ് ഈ ഫോണിനായി റെഡ്മി ഒരുക്കിയിരിക്കുന്നത്. മുൻപ് കണ്ട ഫോണുകളെപോലെ തന്നെ 50 എംപിയാണ് ഇതിന്റെയും പ്രാധമിക ക്യാമറ. 8 എംപിയുടെ ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

ഇൻഫിനിക്സിന്റെ ഹോട് 30 ആണ് ഈ വിഭാ​ഗത്തിലെ മറ്റൊരു ഫോൺ. 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 പ്രൊസസറാണ്. 50 എംപിയുടെ എഐ ക്യാമറയും 8 എംപിയുടെ സെൽഫി ക്യാമറയും ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. ബാറ്ററിയുടെ കാര്യത്തിലും ഇൻഫിനിക്സ് ഹോട് 30 ഏറെ മുന്നിലാണ്. 6000 mAh ആണ് ഇതിന്റെ ബാറ്ററി കരുത്ത്.

8 ജിബി റാം പ്ലസ്128 ജിബി സ്റ്റോറേജ് വേരിയന്റിൽ വരുന്ന ഇൻഫിനിക്സ് ഹോട് 30ന്റെ വില 13,500 രൂപയാണ്. ടെക്നോയുടെ പോവ 5 പ്രോയും മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആണ്. 14,999 രൂപയാണ് ഇതിന്റെ വില. 50 എംപി എഐ ഡ്യുവൽ സെൻസർ, 16 എംപി സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്. ഡൈമെൻസിറ്റി 6080 പ്രൊസസറാണ് ഇതിലിടം പിടിച്ചിരിക്കുന്നത്.

ഡിസ്പ്ലേ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 6.78 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ടെക്നോ പോവ 5 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. 120Hz റീഫ്രഷ് റെയ്റ്റും ഇതിന് അവകാശപ്പെടുന്നുണ്ട്. ഈ അഞ്ച് ഫോണുകളാണ് നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 15,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണുകൾ. ഇവയെല്ലാം തന്നെ 5ജി ഫോണുകൾ ആണെന്നതാണ് പ്രത്യേകത. മാത്രമല്ല എല്ലാ ഫോണുകളുടെയും പ്രാധമിക ക്യാമറ 50 എംപിയാണ്.

More from GizBot

Best Mobiles in India

English summary
Blaze Pro 5G from the Indian company Lava is the leading phone in this group. It can be had for just Rs. 12,999. The biggest feature of this phone is that it is backed by 5G technology. Moreover, this phone is able to satisfy users who want only basic applications in every way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X