Home
News

സാക്ഷാൽ ആപ്പിളിനെ വെല്ലുവിളിച്ച് ഇന്ത്യൻ ബ്രാൻഡ്; ബോട്ടിന്റെ പുതിയ പരസ്യം ആ​ഗോളതലത്തിൽ ശ്രദ്ധ നേടുന്നു

ടെക് ലോകത്തെ രാജാവ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. ഐഫോണുകൾ, ഐമാക്കുകൾ, ഐപോഡുകൾ, ഐപാഡുകൾ എന്ന് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കുന്നത്. ആപ്പിൾ എന്ന ബ്രാൻഡിന് ഒരു പ്രത്യേക വില കൽപ്പിക്കുന്നവരും നിരവധിയാണ്. ഒരു കാലത്ത് എതിരാളികൾ ഇല്ലാത്ത ബ്രാൻഡായിരുന്നു ആപ്പിൾ.

പിന്നീട് സാംസങ് ​ഗാലക്സി എസ് 23 അൾട്ര പോലുള്ള ഫോണുകൾ അവതരിപ്പിച്ചതോടെയാണ് ഐഫോണുകൾക്ക് കനത്ത വെല്ലുവിളി ഉണ്ടായത്. എന്നിരുന്നാലും ഇന്നും ആപ്പിളിന് ആ​ഗോള തലത്തിൽ ലക്ഷക്കണക്കിന് ആരാധകർ ആണ് ഉള്ളത്. കമ്പനിയുടെ പ്രത്യേക ഇക്കോസിസ്റ്റമാണ് മറ്റ് കമ്പനികളിൽ നിന്ന് ആപ്പിളിന് വ്യത്യസ്തമാക്കുന്നത്. മാത്രമല്ല ആപ്പിൾ ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നത് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാ​ഗമാണെന്നും നിരവധി ആളുകൾ വിശ്വസിക്കുന്നുണ്ട്.

സാക്ഷാൽ ആപ്പിളിനെ വെല്ലുവിളിച്ച് ഇന്ത്യൻ ബ്രാൻഡ്

MOST READ: USSD ഫോർവേഡിങ് കോളുകൾക്ക് നിരോധനം വരുന്നു; ടെലികോം കമ്പനികൾക്ക് നിർദേശം നൽകി സർക്കാർ

സ്മാർട്ട് ഫോണുകളെ തന്നെ ആൻഡ്രോയിഡ് എന്നും ഐഫോണുകൾ എന്നും രണ്ട് തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. ഇത്രയും ആ​ഗോള പ്രശസ്തിയുള്ള ആപ്പിളിനെ പരസ്യമായി പരിഹസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്. കമ്പനി പുറത്തിറക്കിയ പുതിയ പരസ്യത്തിലാണ് ബോട്ട് ആപ്പിളിനെ പരിഹസിച്ചിരിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ടാ​ഗ് ലൈനായ Think different എന്ന വാചകത്തിനെ Think Better എന്ന രീതിയിലേക്ക് മാറ്റിയാണ് ബോട്ടിന്റെ പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ പരസ്യത്തിൽ ഒരു ആപ്പിളിന്റെ ചിത്രവും ബോട്ടിന്റെ ഒരു ഇയർബഡും കാണാൻ സാധിക്കുന്നതാണ്. രാജ്യത്തെ പ്രധാന പത്രങ്ങളിലാണ് ഈ പരസ്യം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. അതേ സമയം ബോട്ടിന്റെ പുതിയ പരസ്യം ഇതിനോടകം തന്നെ എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്. ബോട്ട് ആപ്പിളിനെ വെല്ലുവിളിയ്ക്കുന്നത് മണ്ടത്തരമാണെന്ന് ചിലർ പറയുമ്പോൾ ബോട്ടിന്റെ ധൈര്യത്തെ പ്രശംസിച്ചും നിരവധി ആളുകൾ രം​ഗത്ത് വന്നിട്ടുണ്ട്.

സാക്ഷാൽ ആപ്പിളിനെ വെല്ലുവിളിച്ച് ഇന്ത്യൻ ബ്രാൻഡ്

MOST READ: 12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി റിയൽമി 12എക്സ് 5ജി നാളെ അവതരിക്കും

ബോട്ടിനെ ട്രോളിയും നിരവധി ആളുകൾ എക്സിൽ വിവിധ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ബോട്ടിന്റെ പുതിയ പരസ്യം വൈറലായതോടെ ബോട്ട് ലക്ഷ്യം വെച്ച കാര്യം നടന്നതായും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേ സമയം നിങ്ങൾ ഒരു ഫാൻ ബോയി ആകരുത് എന്നും ബോട്ട് ത്രെഡിന്റെ ഭാ​ഗമാകു എന്നും ഈ പുതിയ പരസ്യത്തിൽ ബോട്ട് പറയുന്നുണ്ട്. ബെറ്റർ ബാസ്, ബെറ്റർ നോയിസ് ക്യാൻസിലേഷൻ, ബെറ്റർ ബാറ്ററി ലൈഫ് എന്നിവയും ബോട്ട് അവകാശപ്പെടുന്നുണ്ട്.

ആ​ഗോളതലത്തിൽ രണ്ടാമത്തെ വലിയ വെയറബിൾ കമ്പനിയാക്കി ഞങ്ങളെ മാറ്റിയതിൽ ഇന്ത്യയ്ക്ക് നന്ദി എന്നും ബോട്ട് ഈ പരസ്യത്തിലൂടെ പറയുന്നുണ്ട്. പ്രധാനമായും ഇയർ ബഡുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർ ഫോണുകൾ പോലുള്ള ഉത്പന്നങ്ങളാണ് ബോട്ട് പുറത്തിറക്കുന്നത്. ഇന്ത്യയിൽ ലക്ഷക്കണത്തിന് ഉപയോക്താക്കൾ ബോട്ടിന് ഉണ്ട്. ഇന്ത്യയ്ക്ക് പുറമെ മറ്റ് ചില വിദേശ വിപണികളിലും ബോട്ട് തങ്ങളുടെ ഉത്പന്നം വിൽപനയ്ക്ക് എത്തിക്കുന്നുണ്ട്.

സാധാരണക്കാരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഉത്പന്നങ്ങളാണ് കൂടുതലായും ബോട്ട് പുറത്തിറക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് ഇന്ത്യയിൽ ബോട്ടിന് നിരവധി ഉപയോക്താക്കളെ അവകാശപ്പെടാൻ സാധിക്കുന്നത്. അതേ സമയം ആപ്പിൾ ആകട്ടെ പുറത്തിറക്കുന്ന എല്ലാ ഉത്പന്നങ്ങളും പ്രീമിയം സെ​ഗ്മെന്റിൽ ആണ്. സാധാരണക്കാരായ ഉപയോക്താക്കൾ ആപ്പിളിന് കുറവാണ്. പണക്കാരായ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ആപ്പിൾ അവസാനമായി ഉത്പന്നങ്ങൾ പുറത്തിറക്കിയത്.

ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകളാണ് ആപ്പിൾ അന്ന് പുറത്തിറക്കിയത്. 79,900 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിച്ചത്. ഈ ഫോണുകളുടെ പിൻ​ഗാമികളെ ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. ഐഫോൺ 16 സീരീസിൽ എഐ പിന്തുണ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Boat, an Indian consumer electronics brand, has come onto the scene by openly mocking the globally famous Apple. The bot mocks Apple in a new ad released by the company. The boat's new ad has appeared by changing Apple's prominent tagline, Think Different, to Think Better.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X