USSD ഫോർവേഡിങ് കോളുകൾക്ക് നിരോധനം വരുന്നു; ടെലികോം കമ്പനികൾക്ക് നിർദേശം നൽകി സർക്കാർ
രാജ്യത്തെ ടെലികോം കമ്പനികളെല്ലാം USSD (അൺസ്ട്രക്ചേർഡ് സപ്ലിമെൻ്ററി സർവീസ് ഡാറ്റ) അധിഷ്ഠിക ഫോൺ കോൾ ഫോർവേഡിങ് നിർത്തിവെയ്ക്കണം എന്ന നിർദേശം നൽകി കേന്ദ്ര സർക്കാർ. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ (വിഐ) എന്നീ ടെലികോം കമ്പനികൾക്കാണ് ഇത് സംബന്ധമായ നിർദേശം കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.
ഏപ്രിൽ 15 മുതൽ ഈ സേവനം നിർത്തിവെയ്ക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികോം (DoT) ഉത്തരവിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ, ഐഫോൺ എന്നീ ഉപയോക്താക്കളെ എല്ലാം പുതിയ തീരുമാനം ബാധിക്കുന്നതായിരിക്കും. *,# തുടങ്ങിയ കോഡുകൾ ഉൾക്കൊള്ളിച്ചുള്ള ഫോൺ കോളുകളാണ് USSD അധിഷ്ഠിക ഫോൺ കോളുകൾ എന്ന് അറിയപ്പെടുന്നത്. പ്രധാനമായും ഓഫറുകൾ, ഡാറ്റ ബാലൻസ് തുടങ്ങിയ കാര്യങ്ങൾ അറിയാനാണ് ഇത് ഉപയോഗിക്കുന്നത്.

MOST READ: 12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി റിയൽമി 12എക്സ് 5ജി നാളെ അവതരിക്കും
താത്കാലികമായിട്ടാണ് ഈ നിരോധനം വരുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എന്നാൽ എത്ര നാളത്തെയ്ക്ക് ഈ നിരോധനം നീളും എന്ന കാര്യം വ്യക്തമല്ല. നിലവിൽ ഫോണിന്റെ ഐഎംഇഐ നമ്പർ അറിയാൻ ഉൾപ്പെടെ USSD കോഡുകൾ സഹായിക്കുന്നുണ്ട്. *#06# എന്ന നമ്പറിലേക്ക് കോൾ ചെയാതാൽ നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ നമ്പർ കണ്ടെത്താൻ സാധിക്കുന്നതാണ്. എന്നാൽ ഇത്തരം സേവനങ്ങളെ ഒന്നും ഈ നിരോധനം ബാധിക്കുന്നതായിരിക്കില്ല.
USSD കോഡ് ഉപയോഗിച്ചുള്ള ഫോർവേഡിങ് സർവ്വിസുകൾ മാത്രമായിരിക്കും ഇത്തരത്തിൽ നിരോധിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. USSD കോഡുകളുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സേവനങ്ങൾ നിർത്തിവെയ്ക്കാൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികോം വിവിധ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിരവധി സൈബർ ക്രിമിനലുകൾ ഈ സേവനം ദുരുപയോഗം ചെയ്യുന്നുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: ഓൺലൈനായി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പെൺകുട്ടി മരിച്ചു; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
പ്രധാനമായും ഉപാധികളില്ലാത്ത കോൾ ഫോർവേഡിങ് സേവനങ്ങൾക്കായി ഉപയോഗിക്കുന്ന USSD കോഡായ *401# ആണ് കൂടുതലായി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നത്. നമ്പറിന് മുമ്പ് ഈ കോഡ് നൽകായാൽ പിന്നെ ഉപയോക്താക്കളുടെ ഫോൺ കോളുകൾ എല്ലാം ഹാക്കർമാർക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന്റെ പേരിൽ നിരവധി തട്ടിപ്പുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം USSD സർവ്വീസുകൾ നിർത്തലാക്കാൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികോം തീരുമാനമെടുത്തത്.
ഏപ്രിൽ 15 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സേവനങ്ങൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. അതേ സമയം USSD കോഡുകൾ ഉപയോഗിച്ചുള്ള കോൾ ഫോർവേഡിങ്ങിന് മറ്റൊരു ബദൽ മാർഗവും ടെലികോം കമ്പനികൾ അവതരിപ്പിക്കുന്നതായിരിക്കും. പുതിയ തീരുമാനത്തിലുടെ ഓൺലൈൻ തട്ടിപ്പുകൾ ഒരു പരുധി വരെ തടയാൻ സാധിക്കും എന്നാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്. അതേസമയം നിരവധി വിധത്തിലാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, ക്യൂആർ കോഡ് തട്ടിപ്പ്, ഡേറ്റിങ് ആപ്പ് തട്ടിപ്പ്, ഓൺലൈൻ ഡെലിവറി തട്ടിപ്പ് , യുഎസ്ബി ചാർജർ സ്കാം എന്നിവയെല്ലാം ഈ അടുത്ത കാലത്ത് വളരെ സജീവമായി റിപ്പോർട്ട് ചെയ്ത ഓൺലൈൻ തട്ടിപ്പുകളാണ്. ഇവയ്ക്ക് പുറമെ മറ്റ് പല തരത്തിലും ഓൺലൈനായി നിരവധി ഉപയോക്താക്കൾ പറ്റിക്കപ്പെടുന്നുണ്ട്. ഉപയോക്താക്കൾ ഏതെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരായയാൽ പ്രശ്നപരിഹാരത്തിന് പ്രത്യേക നമ്പറും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
1930 എന്ന നമ്പറിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാവുന്നതാണ്. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വിവരം അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്. പരാതിപ്പെടാൻ വൈകുന്തോറും നിങ്ങൾക്ക് പണം തിരിച്ചു കിട്ടാനുള്ള സാധ്യത കുറഞ്ഞു വരുകയാണ്. 1930 എന്ന നമ്പറിന് പുറമെ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് പരാതിപ്പെടാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








