ജിയോയ്ക്കൊപ്പമെത്താൻ ബിഎസ്എൻഎൽ, കേബിൾ ടിവി ബ്രോഡ്ബാൻറ് ലാൻറ് ലൈൻകണക്ഷൻ എന്നിവ 700 രൂപയ്കുള്ളിൽ

|

ബ്രോഡ്ബാൻറ്, ഡിറ്റിഎച്ച് രംഗത്ത് തരംഗമാവാൻ ഒരുങ്ങുന്ന ജിയോ ഫൈബർനെറ്റിനായുള്ള കാത്തിരിപ്പ് അവസാനിക്കാറാകുന്നു. കുറഞ്ഞവിലയിൽ വേഗതയുള്ള ഇൻറർനെറ്റും ടിവി സേവനങ്ങളും കൂടാതെ ജിയോ ഹോം ഫോണും ഫൈബർനെറ്റിനൊപ്പം ജിയോ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 5ന് ജിയോ ഫൈബർനെറ്റ് സേവനം ആരംഭിക്കുന്നതോടെ ഇന്ത്യൻ ബ്രോഡ്ബാൻറ് രംഗത്ത് വലീയ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഫൈബർനെറ്റ് രംഗത്തേക്ക് കൂടുതൽ കമ്പനികൾ കടന്നുവരുമെന്ന പ്രതീക്ഷ തെറ്റിക്കാതെ ബിഎസ്എൻഎൽ തങ്ങളുടെ ഫൈബർ കേബിൾ ഇൻറർനെറ്റ് സംവിധാനം വികസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു

കുറഞ്ഞ നിരക്കിൽ വേഗതയുള്ള ഇൻറർനെറ്റ് സേവനങ്ങൾ എന്നതാണ് ജിയോ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലീയ ആകർഷണം. 700 രൂപമുതലുള്ള പ്ലാനുകളാണ് ജിയോ മുന്നോട്ടുവയ്ക്കുന്നത്. ജിയോയുടെ ആ പദ്ധതിയെ വെല്ലുവിളിക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ എന്നാണ് റിപ്പോർട്ടുകൾ. ഇൻറർനെറ്റ്, കേബിൾ ടിവി, ലാൻറ് ലൈൻ ഫോൺ എന്നിവ അവതരിപ്പിച്ചുകൊണ്ട് ജിയോയെ നേരിടാനാണ് ബിഎസ്എൻഎൽ പദ്ധതി. ഇതിനായി ആന്ധ്രാപ്രദേശിലെ ചിലയിടങ്ങളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പ്രവർത്തനം ലോക്കൽ കേബിൾ ഓപ്പറേറ്റർമാരുമായി ചേർന്ന്

പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരുമായി ചേർന്ന് കണക്ഷനുകളെത്തിക്കാനാണ് ബിഎസ്എൻഎൽ പദ്ധതി ഇടുന്നത്. കേബിൾ ടിവി കണക്ഷനൊപ്പം തന്നെ ഇൻറർനെറ്റ്, ലാൻറ്ലൈൻ കണക്ഷൻ ചേർക്കാനാണ് തീരുമാനം. ജിയോഫൈബർ സബ്സ്ക്രിപ്ഷനു സമാനമായ സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് ബിഎസ്എൻഎൽ നടപ്പാക്കുകയെന്നാണ് റിപ്പോർട്ടുകൾ. 700 രൂപമുതലാണ് ജിയോ ഫൈബറിൻറെ പ്ലാനുകൾ ആരംഭിക്കുന്നത്. ബിഎസ്എൻഎൽ പ്ലാൻ 700 രൂപയ്ക്ക് താഴെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ടെക്നോളജി

ബിഎസ്എൻഎൽ തങ്ങളുടെ അടിസ്ഥാന സൌകര്യങ്ങൾ ഫൈബർകണക്ടിവിറ്റിക്ക് ആവശ്യമായ രിതിയിൽ പുനക്രമീകരിക്കും. ജിയോ ഉപയോഗിക്കുന്ന അതേതരം ടെക്നോളജിയിൽ തന്നെയാണ് ബിഎസ്എൻഎലും ഫൈബർ കേബിൾ കണക്ടിവിറ്റി വികസിപ്പിക്കുന്നത്. ജിയോയ്ക്ക് സമാനമായി ഒരു കേബിൾ കണക്ടിവിറ്റിയിൽ മൂന്ന് സേവനങ്ങൾ ലഭ്യമാക്കുക എന്നത് തന്നെയാണ് ബിഎസ്എൻഎലും ലക്ഷ്യമിടുന്നത്.

ജിയോയ്ക്ക് സമാനമായ ONT ഡിവൈസ്

ജിയോ ഫൈബറിൻറേതിന് തുല്യമായ ONT ഡിവൈസ് തന്നെയാണ് ബിഎസ്എൻഎലും ഉപയോഗിക്കുക. അതിൽ ഇൻറർനെറ്റ്, കേബിൾ ടിവി, ലാൻറ്ഫോൺ എന്നിവ ഉപയോഗിക്കാനുള്ള സൌകര്യങ്ങളുണ്ടാകും. ഇൻറർനെറ്റ്, ലാൻറ്ലൈൻ എന്നീ സേവനങ്ങൾ ബിഎസ്എൻഎൽ നേരിട്ട് നടത്തുകയും കേബിൾടിവി പ്രാദേശിക ഓപ്പറേറ്റർമാർ നടത്തുകയും ചെയ്യും. DTH സർവ്വീസുകൾക്കാവശ്യമായ സെറ്റ്ടോപ്പ് ബോക്സ് കേബിൾ ഓപ്പറേറ്റർമാരാകും കൈകാര്യം ചെയ്യുന്നത്.

മികച്ച പ്ലാനുകൾ പ്രതീക്ഷിക്കാം

ആദ്യരണ്ടുമാസം സൌജന്യ ഇൻറർനെറ്റ് എന്ന ഓഫറാണ് ജിയോ ഫൈബർനെറ്റ് സേവനങ്ങൾ നൽകുന്നത്. ഇതിനെ നേരിടാൻ ജിയോയുടെ ബേസ്പ്ലാനായ 700 രൂപയിൽ താഴെയുള്ള പ്ലാനുമായി മൂന്ന് സേവനങ്ങൾ നൽകാൻ ബിഎസ്എൻഎൽ തയ്യാറാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ ആന്ധ്രയിലെ വിശാഖപട്ടണത്തായിരിക്കും ബിഎസ്എൻഎൽ തങ്ങളുടെ ഫൈബർകേബിൾ കണക്ടിവിറ്റി പരിശോധിക്കുക. തുടർന്ന് രാജ്യത്തെ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപിക്കും.

Best Mobiles in India

English summary
After JioFiber, BSNL is also working on a 3-in-1 plan at an affordable price. BSNL is expected to offer broadband, cable TV and landline under Rs 700.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X