ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എംബി ഡാറ്റ!

Written By:

റിലയന്‍സ് ജിയോയുമായി ഏറ്റുമുട്ടാന്‍ മറ്റു സേവനദാദാക്കള്‍ കോംബോ പാക്ക്, സൗജന്യ ഓഫറുകള്‍ മറ്റു പല ആനുകൂല്യങ്ങളും കൊണ്ടു വന്നിരിക്കുകയാണ്.

ഇപ്പോള്‍ ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ ഇറങ്ങിയിരിക്കുന്നു. അതായത് 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാവുന്നതാണ്, കൂടാതെ അധിക ഡാറ്റയും നല്‍കുന്നു. 149 രൂപ പാക്ക് ആര്‍കോമും റിലയന്‍സ് ജിയോയും നല്‍കുന്നുണ്ട്.

136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

149 രൂപയ്ക്ക് ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍!

ഈ കഴിഞ്ഞ സെപ്തംബറിലാണ് ബിഎസ്എന്‍എല്‍ BB249 ബ്രോഡ്ബാന്‍ഡ് പ്ലാന്‍ കൊണ്ടു വന്നത്, അതും ജിയോയുമായി വെല്ലുവിളിക്കാന്‍.

വരാനിരിക്കുന്ന ബിഎസ്എന്‍എല്‍ ന്റെ പുതിയ പ്ലാനിന്റെ വിശദാംശങ്ങള്‍ നോക്കാം.

ബിഎസ്എന്‍എല്‍ ന്റെ എല്ലാ താരിഫ് പ്ലാനും അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രതിമാസം വെറും 149 രൂപ

ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനായി പ്രതിമാസം 149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുക. ഇത് 2017 ജനുവരി ഒന്നു മുതല്‍ പ്രാബല്ല്യത്തില്‍ വരാനാണ് സാധ്യത.

ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും

ഈ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ഒരു മാസത്തെ വാലിഡിറ്റിയോടു കൂടി വിളിക്കാം. ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ ടെലികോം മേഖലയില്‍ തന്നെ വലിയൊരു വെല്ലുവിളിയാകുമെന്നു പ്രതീക്ഷിക്കുന്നു.

300എംബി ഡാറ്റയും ലഭിക്കുന്നു

അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളുകള്‍ക്കു പുറമേ 300എംബി ഡാറ്റയും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇനി പ്രത്യേകമായി മൊബൈല്‍ ഡാറ്റ റീച്ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.

വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!

ഒരു മാസം വാലിഡിറ്റി, 28 ദിവസം അല്ല

ബിഎസ്എന്‍എന്‍ ന്റെ ഈ പ്ലാന്‍ ജിയോയെക്കാളും മികച്ചതാണ്, അതായത് ജിയോ നല്‍കുന്നത് 28 ദിവസത്തെ വാലിഡിറ്റിയും ബിഎസ്എന്‍എല്‍ നല്‍കുന്നത് ഒരു മാസത്തെ വാലിഡിറ്റിയുമാണ്.

യുഎസ്എസ്ഡി പണമിടപാട് വഴി എങ്ങനെ പണം അയക്കാം? സഹായകരമാകുന്ന 6 എളുപ്പവഴികൾ

ലോ-വാല്യൂ പാക്കില്‍ രണ്ടാമത്തേത്

ലോ-വാല്യൂ പാക്കില്‍ ജിയോ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ബിഎസ്എന്‍എല്‍ ആണ്. മറ്റു ടെലികോം മേഖലകള്‍ ഇതിനേക്കാള്‍ വില കൂടിയ പാക്കുകളാണ് കേന്ദ്രീകരിക്കുന്നത്.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the entry of Reliance Jio, the other telecom service providers are rolling out many combo packs, free offers, additional benefits, etc. to stay competitive.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot