Home
News

ചന്ദ്രയാൻ-4 ചന്ദ്രനിൽ നിന്ന് ഇന്ത്യയിലേക്ക് വിക്ഷേപിക്കും; ഇസ്രോയ്ക്ക് മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ

ഇന്ത്യയുടെയും ഇസ്രോയുടെയും പ്രശസ്തി വാനോളം ഉയർത്തിയ ദൗത്യം ആയിരുന്നു ചന്ദ്രയാൻ 3. ചന്ദ്രയാൻ 2 പരാജയപ്പെട്ടിരുന്നു എങ്കിലും ഇതിൽ ഉണ്ടായിരുന്ന അപാകതകൾ എല്ലാം മറി കടന്നാണ് ഇസ്രോയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയം കണ്ടത്. ആ​ഗോള തലത്തിൽ തന്നെ ഇസ്രോയ്ക്കും ഇന്ത്യയ്ക്കും ഏറെ പ്രശംസ ലഭിക്കാനും ഈ ദൗത്യം കാരണമായി.

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തിയ രാജ്യം എന്ന നേട്ടം ഈ ദൗത്യത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മാത്രമല്ല ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി പേടകം ഇറക്കുന്ന രാജ്യം എന്ന ബഹുമതിയും ചന്ദ്രയാൻ 3ലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി. അതേ സമയം ഇപ്പോൾ ഇന്ത്യയുടെ അടുത്ത ചന്ദ്ര ദൗത്യത്തിനെകുറിച്ചുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്. വളരെ വെല്ലുവിളിയേറിയ ഒരു ദൗത്യം ആയിരിക്കാം ചന്ദ്രയാൻ 4.

ചന്ദ്രയാൻ-4 ചന്ദ്രനിൽ നിന്ന് ഇന്ത്യയിലേക്ക് വിക്ഷേപിക്കും

MOST READ: വിവോ എക്സ്100 സീരീസ് ഇനി വിശ്വം കീഴടക്കും; ക്യാമറാ കാര്യങ്ങളിൽ പുലി, മറ്റ് ഫീച്ചറുകൾ അമ്പരപ്പിക്കും

അടുത്തിടെ ഇസ്രോ മേധാവി എസ് സോമനാഥ് ചന്ദ്രയാൻ 4നെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഈ ദൗത്യത്തിലൂടെ പേടകത്തിനെ ചന്ദ്രനിൽ എത്തിച്ച് അവിടെ നിന്ന് സാമ്പിളുകൾ എടുത്തതിന് ശേഷം ഇതേ പേടകത്തിന്റെ ഭാ​ഗങ്ങൾ തിരിച്ച് ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ ദൗത്യത്തിനായി മികച്ച സാങ്കേതിക വിദ്യകൾ ആവിശ്യമാണെന്ന് സോമനാഥ് പറഞ്ഞു.

സാമ്പിളുകൾ ശേഖരിക്കാനായി ഒരു റോബോട്ടിക്ക് യന്ത്രം, ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണപഥങ്ങളിൽ ഡോക്കിംഗ് സംവിധാനങ്ങൾ, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേകം സംവിധാനം എല്ലാം ഈ ദൗത്യത്തിന് ആവിശ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇസ്രോയുടെ അടുത്ത ലക്ഷ്യങ്ങളെക്കുറിച്ചും ഇദ്ദേഹം വിശദീകരിച്ചു. 2028ൽ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ എന്ന പേരിൽ ഇന്ത്യ ആദ്യത്തെ സ്പേസ് സ്റ്റേഷന്റെ മൊഡ്യൂൾ അവതരിപ്പിക്കുമെന്നും സോമനാഥ് പറയുന്നു.

ചന്ദ്രയാൻ-4 ചന്ദ്രനിൽ നിന്ന് ഇന്ത്യയിലേക്ക് വിക്ഷേപിക്കും

MOST READ: ഇനി വായുവിലൂടെയും ഫോണിൽ ചാർജ് കയറും; പുതിയ സാങ്കേതികവിദ്യയുമായി ഇൻഫിനിക്സ്

റോബോട്ടിക്ക് സഹായത്തോടെ പ്രവർത്തിക്കുന്ന തരത്തിൽ ആയിരിക്കും ഇന്ത്യ സ്വന്തം സ്പേസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ നിർമ്മാണത്തിനുള്ള എല്ലാ സഹകരണങ്ങളും വാ​ഗ്ദാനം ചെയ്യും എന്ന് നേരത്തെ നാസയുടെ ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചില ദൗത്യങ്ങളിൽ ഇസ്രോയും നാസയും ചേർന്ന് പ്രവർത്തിക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. സ്പേസ് സ്റ്റേഷൽ നിർമ്മാണത്തിന് പുറമെ ആളുകളെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിനും ഇസ്രോ പദ്ധതിയിടുന്നുണ്ട്.

2040ഓടെ ഇന്ത്യ ബഹിരാകാശത്ത് ആളുകളെ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ​ഗ​ഗൻയാൻ എന്നായിരിക്കും ഈ ദൗത്യം അറിയപ്പെടുക. ആദ്യഘട്ടത്തിൽ വയോമിത്ര എന്ന റോബോട്ടിനെ അയയ്ച്ച് പരീക്ഷിച്ചതിന് ശേഷം ആയിരിക്കും ആളുകളെ എത്തിക്കാനുള്ള ദൗത്യം ആരംഭിക്കു. അതേ സമയം ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ-1 ഇപ്പോൾ വിജയകരമായി പ്രവർത്തരം ആരംഭിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സാറ്റ്ലൈറ്റിലെ രണ്ട് പേലോഡുകളാണ് ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ (SUIT) എന്ന പേലോഡ് സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതിന് പുറമെ സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്ന പേലോഡ് സൗരക്കാറ്റിൽ നിന്നുള്ള സി​ഗ്നനലുകൾ തിരിച്ചറിഞ്ഞിരുന്നു. ഡിസംബർ രണ്ടിന് ആണ് ഈ പേഡോല് പ്രവർത്തനം ആരംഭിച്ചത്. ഇത്തരത്തിൽ ഏഴോളം പേലോഡുകളാണ് ആദിത്യ എൽ-1ന്റെ സാറ്റ്ലൈറ്റിൽ ഇസ്രോ ഘടിപ്പിച്ചിരിക്കുന്നത്.

ഈ വർഷം സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ഇസ്രോ ആദിത്യ എൽ-1 വിക്ഷേപിച്ചത്. സൂര്യനെക്കുറിച്ച് കൂടുതൽ പഠനം നടത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇസ്രോയുടെ തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്ന റോക്കറ്റിന്റെ സ​ഹായത്തോടെ ആയിരുന്നു ആദിത്യ എൽ-1ന്റെ സാറ്റ്ലൈറ്റിനെ ആകാശത്ത് എത്തിച്ചത്. ഈ സാറ്റ്ലൈറ്റിന്റെ ആകെ ഭാ​രം 1,750 കിലോഗ്രാം ആണ്.

More from GizBot

Best Mobiles in India

English summary
The mission requires a robotic vehicle to collect samples, docking systems in lunar and Earth orbits, and a special system to enter Earth's atmosphere. Somnath also says that India will launch its first space station module in 2028, called Bharatiya Antariksh Station.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X