വിവോ എക്സ്100 സീരീസ് ഇനി വിശ്വം കീഴടക്കും; ക്യാമറാ കാര്യങ്ങളിൽ പുലി, മറ്റ് ഫീച്ചറുകൾ അമ്പരപ്പിക്കും
ജനപ്രിയ ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ വിവോ എക്സ് 100, എക്സ് 100 പ്രോ എന്നിവ ആഗോള തലത്തിൽ പുറത്തിറക്കി. നവംബറിൽ ചൈനയിൽ ഇറക്കിയ ഫോണാണ് ഇപ്പോൾ ആഗോള തലത്തിൽ വിവോ എത്തിച്ചിരിക്കുന്നത്.
മികച്ച അഭിപ്രായമായിരുന്നു ചൈനയിൽ നിന്ന് ഈ ഫോണിന് ലഭിച്ചത്. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയാണ് ഫോണിന്റെ പൗഢി വർധിപ്പിക്കുന്നത്. പുതിയ ഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്തെങ്കിലും എന്ന് മുതൽ ഇത് ഉപയോക്താക്കൾക്ക് ലഭിക്കും എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വിവോ. പുതിയ ഫോണിന്റെ വരവ് ഇന്ത്യയിൽ കമ്പനിയുടെ ബ്രാൻഡ് വാല്യൂ ഉയർത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഇനി വായുവിലൂടെയും ഫോണിൽ ചാർജ് കയറും; പുതിയ സാങ്കേതികവിദ്യയുമായി ഇൻഫിനിക്സ്
നിരവധി സവിശേഷതകളുമായാണ് പുതിയ ഫോണുകൾ വിവോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോണുകളിലും ഒരേ ഹാർഡ്വെയറുകൾ തന്നെയാണ് കമ്പനി നൽകിയിരിക്കുന്നത്. അത്യാധുനിക ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് രണ്ട് ഫോണുകൾക്കും അവകാശപ്പെടാൻ ഉള്ളത്. ഫോണുകളുടെ ഡിസ്പ്ലേ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 1260p റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് 8T LTPO AMOLED ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകൾക്കും ഉള്ളത്. ഇതിന് 1Hz മുതൽ 120Hz വരെ വേരിയബിൾ റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്.
3,000 nits തെളിച്ചമാണ് ഈ ഡിസ്പ്ലേകൾ അവകാശപ്പെടുന്നത്. സ്ക്രീനിന്റെ അമിത ഉപയോഗം ഉപയോക്താക്കളുടെ കണ്ണുകളെ ദോഷകരമായി ബാധിക്കാതെ ഇരിക്കാനായി 2,160Hz PWM ഡിമ്മിങ്ങും ഈ ഡിസ്പ്ലേ വാഗ്ദാവനം ചെയ്യുന്നുണ്ട്. മികച്ച ദൃശാനുഭവം തന്നെയായിരിക്കും ഈ ഡിസ്പ്ലേ വഴി ഉപയോക്താക്കൾക്ക് ലഭിക്കുക. ഡിസ്പ്ലേയുടെ താഴെയായി ബിൽറ്റ്- ഇൻ ഫിംഗർപ്രിന്റ് റീഡറുകൾ നൽകാനും വിവോ ശ്രമിച്ചിട്ടുണ്ട്. ഡിസ്പ്ലേയുടെ മുകളിലായി ഒരു പഞ്ച് ഹോളും നൽകിയിരിക്കുന്നു.

ഈ പഞ്ച് ഹോളിലാണ് ഫോണിന്റെ 32 എംപി ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. പൊടികളിൽ നിന്നും വെള്ളത്തിൽ നിന്നും മികച്ച സംരക്ഷണവും ഈ ഫോണുകൾ ഒരുക്കുന്നതാണ്. IP68 ആണ് ഇതിന്റെ വാട്ടർ, ഡെസ്റ്റ് റസിസ്റ്റിങ് റേറ്റ്. വിവോയുടെ Funtouch OS 14 ഓവർലേയ്‌ക്കൊപ്പം Android 14-ൽ ആണ് ഈ രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. രണ്ട് കളർ വേരിയന്റുകളിലാണ് ഈ ഫോണുകൾ വിവോ പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റാർടെയിൽ ബ്ലൂ, ആസ്ട്രോയിഡ് ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ. ഫോണുകളുടെ ക്യാമറ ഡിപ്പാർട്ട്മെന്റിലേയ്ക്ക് വന്നാൽ എക്സ് 100 പ്രോയ്ക്ക് വിവോ നൽകിയിരിക്കുന്നത് ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിന്റെ പ്രധാന ക്യാമറ 50 എംപിയാണ്. കൂടാതെ 50 എംപിയുടെ തന്നെ ഒരു ഫ്ലോട്ടിംഗ് പെരിസ്‌കോപ്പ് സൂം ലെൻസും ഇതിൽ ഉൾപ്പെടുന്നുണ്ട്. Zeiss APO സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ മൊബൈൽ സൂമിങ് ടെക്നോളജിയാണ് ഈ ഫോണിൽ വിവോ നൽകിയിരിക്കുന്നത്.
ഇവയ്ക്ക് പുറമെ 50 എംപിയുടെ തന്നെ 15mm അൾട്രാവൈഡ് ലെൻസും വിവോ എക്സ് 100 പ്രോയിൽ നൽകിയിരിക്കുന്നു. മികച്ച ചിത്രങ്ങൾ പതിപ്പിക്കാനായി വിവോയുടെ തന്നെ 6nm V3 ഇമേജിംഗ് ചിപ്പും ഈ ഫോണിന് നൽകിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 32 എംപിയാണ്. എക്സ് 100ന്റെ സ്റ്റാന്റേർഡ് മോഡലിലേക്ക് വരുമ്പോൾ 23mm വൈഡ് ആംഗിൾ ലെൻസിനായി 50 എംപി ലെൻസ് ഉപയോഗിക്കുന്നു.
64 എംപി 70mm സൂം ലെൻസും ഈ സ്റ്റാന്റേർഡ് മോഡലിൽ ഇടം പിടിച്ചിട്ടുണ്ട്. 15mm അൾട്രാവൈഡ് ലെൻസും ഈ ഫോണിന്റെ സവിശേഷത ആയിരിക്കും. V2 ഇമേജിംഗ് ചിപ്പും ഈ ഫോണിന് വിവോ നൽകിയിട്ടുണ്ട്. 120W വയർഡ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയാണ് ഈ ഫോണിനായി വിവോ ഒരുക്കിയിരിക്കുന്നത്. 12ജിബി റാം 256ജിബി സ്റ്റോറേജ്, 16ജിബി റാം 512ജിബി സ്റ്റോറേജ് എന്നീ വേരിയന്റിയിൽ ആയിരിക്കും സ്റ്റാന്റേർഡ് മോഡൽ ലഭ്യമാകുക.
പ്രോ മോഡലിന് 16ജിബി റാം 512ജിബി സ്റ്റോറേജ് എന്ന ഒരു വേരിയന്റ് മാത്രമേ ഉണ്ടാകു. അതേ സമയം ഇന്ത്യൻ മാർക്കറ്റിൽ ഈ ഫോണുകൾ എവിടെ ലഭ്യമാകുമെന്നോ ഇവയുടെ വില എത്രയാണെന്നോ പോലുള്ള കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി വിവോ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ആഗോള ലോഞ്ച് നടത്തിയിരിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








