Home
News

കേരളത്തിൽ ഇന്ന് കേന്ദ്ര 'പരീക്ഷണം'; മൊ​ബൈൽ ഫോൺ ഉടമകൾക്ക് മുന്നറിയിപ്പ് എത്തും!

കേരളത്തിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇന്ന് (ഒക്ടോബർ 31) കേന്ദ്ര സർക്കാരിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശത്തിന്റെ പരീക്ഷണ നോട്ടിഫിക്കേഷനുകൾ ലഭിച്ചേക്കാം. പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ആയിരിക്കും വിവിധ പ്രദേശങ്ങളിലെ ആളുകളുടെ ഫോണുകളിലേക്ക് ഈ സന്ദേശം എത്തുക.

വലിയ ശബ്ദത്തോടെയും വൈബ്രേഷനോടും കൂടിയായിരിക്കും ഈ അറിയിപ്പ് എത്തുക. എന്നിരുന്നാലും ഇത് വെറും പരീക്ഷണം മാത്രമാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകരുതെന്നും സർക്കാർ അറിയിച്ചു. ഒരേ സമയം തന്നെ ഒരു പ്രദേശത്തെ ആളുകളുടെ ഫോണിലേക്ക് ഒരുമിച്ചായിരിക്കും ഈ സന്ദേശം എത്തുക. Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന്റെ പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സന്ദേശം എത്തുക.

പേടിക്കരുതെന്ന് മുന്നറിയിപ്പ്; മലയാളികളോട് കേന്ദ്രത്തിന്റെ സന്ദേശം

MOST READ: വേഗം തൊട്ടടുത്ത റിലയൻസ് ഡിജിറ്റൽ സ്റ്റോറിലേക്ക് വിട്ടോ, ഹോണറിന്റെ 'മുത്ത്' ഇനി അ‌വിടെയും കിട്ടും

ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഈ സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. എമർജൻസി അലേർട്ട് എന്ന തലക്കെട്ടോടെയായിരിക്കും ഈ സന്ദേശം എത്തുക. ഇതുകണ്ട് ഉപഭോക്താക്കൾ ആരും തന്നെ പരിഭ്രാന്തരാകേണ്ട എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലായിരിക്കും ഈ സന്ദേശം എത്തുന്നത്.

നേരത്തെ പല സ്ഥലങ്ങളിലും ഇതിന്റെ പരീക്ഷണം നടത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പോടെ സർക്കാർ ഈ പരീക്ഷണം നടത്തുന്നത്. അപ്രതീക്ഷിതമായ ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ആ പ്രദേശത്തെ മുഴുവൻ ആളുകളെയും വിവരം അറിയിക്കാനാണ് ഇത്തരത്തിൽ ഒരു സംവിധാനം നടപ്പിലാക്കുന്നത്. ഇതുവഴി ആളുകൾക്ക് ജാ​ഗ്രത പാലിക്കാൻ സാധിക്കുന്നതായിരിക്കും.

പേടിക്കരുതെന്ന് മുന്നറിയിപ്പ്; മലയാളികളോട് കേന്ദ്രത്തിന്റെ സന്ദേശം

MOST READ: കേരളത്തിൽ ഈ ദുരന്തം സംഭവിച്ചത് യൂട്യൂബ് മൂലം; ആളെക്കൊന്ന് കളിയിൽ കൂട്ടുപ്രതിയാകുന്നത് പലതവണ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പരീക്ഷണം രാജ്യത്ത് നടക്കുന്നു. ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ സന്ദേശമാണിത് എന്ന തരത്തിലായിരിക്കും ഈ സന്ദേശം ആരംഭിക്കുക. ഉപഭോക്താക്കളുടെ ഭാ​ഗത്ത് നിന്ന് ഈ സന്ദേശത്തിന് നടപടികൾ ഒന്നും വേണ്ടെന്നും ആയതിനാൽ ഈ സന്ദേശം അവ​ഗണിക്കണം എന്നും ഇതിൽ പറഞ്ഞിട്ടുണ്ടാകും. ഒരു സെക്കന്റിൽ തന്നെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കും ഈ സന്ദേശം അയയ്ക്കാൻ സാധിക്കുന്നതായിരിക്കും.

കേരളത്തിലെ ജനങ്ങൾക്ക് ഇം​ഗ്ലീഷിലും മലയാളത്തിലും ഒരുപക്ഷെ ഈ സന്ദേശം ലഭിക്കാൻ സാധ്യത ഉള്ളതിനാൽ ഒന്നിൽ കൂടുതൽ വട്ടം ചിലപ്പോൾ ഫോൺ നോട്ടിഫിക്കേഷൻ സൗണ്ട് പുറത്ത് വിട്ടേക്കാം. നിങ്ങളുടെ ഫോൺ സൈലന്റിലോ വൈബ്രേഷൻ മോഡിലോ ആണെങ്കിൽ പോലും നോട്ടിഫിക്കേഷൻ ശബ്ദം വലിയ രീതിയിൽ പുറത്ത് വിട്ടേക്കാം. നെറ്റ്വർക്ക് കവറേജിന് പുറത്തുള്ളവർക്കും ഈ സന്ദേശം ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സിബിഎസ് സാങ്കേതികവിദ്യ വഴിയാണ് ഇത് സാധ്യമാകുന്നത്.

ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഇപ്പോൾ ഈ പരീക്ഷണം നടത്തിവരുന്നത്. ഈ സന്ദേശം എത്തിക്കുന്നതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ ഇവ പരിഹരിക്കാനും ഈ പരീക്ഷണം ഉപകരിക്കും. നിലവിൽ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ സ്മാർട്ട് ഫോണുകളിലൂടെ മാത്രമാണ് നൽകുന്നത്. എന്നാൽ ഇതിന് പുറമെ ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെയും സമാനമായ സന്ദേശം അയയ്ക്കുന്ന കാര്യം സർക്കാരിന്റെ പരി​ഗണനയിലാണ്.

സുനാമി, ഭൂകമ്പം പോലുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഇത്തരത്തിലുള്ള എമർജൻസി സന്ദേശങ്ങൾ വളരെ പ്രയോജനകരമായിരിക്കും. ബാധിക്കപ്പെട്ട പ്രദേശത്തെ എല്ലാ ഉപഭോക്താക്കളിലേക്കും വളരെ പെട്ടെന്ന് ഈ സന്ദേശം എത്തുന്നതായിരിക്കും. കേരളത്തിൽ അടുത്ത കാലങ്ങളിലായി മഴക്കാലത്ത് നിരവധി ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വേണ്ട ജാ​ഗ്രത സ്വീകരിക്കാൻ ഇത്തരം സന്ദേശങ്ങൾ ഒരുപാട് ​ഗുണം ചെയ്യുന്നതാണ്.

More from GizBot

Best Mobiles in India

English summary
This notification will come with a loud sound and vibration. However, the government said that this is just a test and consumers should not panic. This message will reach the phones of people in the same area at the same time. The message will come as a test of the cell broadcast emergency warning system.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X