Home
News

വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ, സ്ക്രീൻ പോലുമില്ലാത്ത ഫോൺ; 2024ൽ കാത്തിരിക്കുന്ന പുതിയ ടെക്നോളജികൾ

സാങ്കേതിക വിദ്യ ഓരോ ദിവസവും പുരോ​ഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. നമ്മൾ ഇന്ന് കാണുന്നതിലും മികച്ച സൗകര്യങ്ങൾ ആയിരിക്കും ഇനി വരാൻ പോകുന്ന തലമുറ അനുഭവിക്കാൻ പോകുന്നത്. ഓരോ വർഷവും സാങ്കേതിക വിദ്യയിൽ പുരോ​ഗതി ഉണ്ടാകുന്നതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നിരവധി മാറ്റങ്ങൾ ആണ് സാങ്കേതിക വിദ്യയിൽ ഉണ്ടായിരിക്കുന്നത്.

അതുപോലെ തന്നെ ഈ വർഷം തീരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത് ഈ സാഹചര്യത്തിൽ അടുത്ത വർഷം പ്രതീക്ഷിക്കാവുന്ന പുതിയ സാങ്കേതിക വിദ്യകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഫോൾഡബിൾ ഫോണുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഏറെ പ്രചാരത്തിൽ എത്തിയത് ഈ വർഷം ആയിരുന്നു. ഇതിന്റെ തുടർച്ച അടുത്ത വർഷം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ, സ്ക്രീൻ പോലുമില്ലാത്ത ഫോൺ

MOST READ: ഈ വർഷം ഇറങ്ങിയതിൽ മികച്ച മിഡ്-ബഡ്ജറ്റ് ഫോണുകൾ; സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ ഫോണുകൾ

മടക്കി വെയ്ക്കാവുന്ന സ്ക്രീനാണ് ഇപ്പോൾ പുറത്തിറങ്ങിയത് എങ്കിൽ ചുരുട്ടി വെയ്ക്കാവുന്ന റോളബിൾ സ്ക്രീനുള്ള സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സ്ക്രീനുകൾക്കായുള്ള ​ഗവേഷണവും നിർമ്മാണവും വിവധ കമ്പനികൾ ഇതിനോടകം തന്നെ അരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മോട്ടറോളയാണ് ഇത്തരം സ്ക്രീനുള്ള ഫോണിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വാച്ച് പോലെ കൈയ്യിൽ ധരിക്കാവുന്ന സ്മാർട്ട് ഫോണാണ് ഇവർ നിർമ്മിക്കുന്നത്.

ഈ ഫോൺ നിവർത്തുമ്പോൾ ഇതിന്റെ സ്ക്രീൻ വലുപ്പം 6.9 ഇഞ്ച് ആയിരിക്കും. അടുത്ത വർഷം നമ്മൾ കാണാൻ പോകുന്ന മറ്റൊരു സാങ്കേതിക വിദ്യ ആയിരിക്കും എല്ലാ ഉപകരണങ്ങളും സ്മാർട്ട് ആക്കുക എന്നത്. നിലവിൽ നിരവധി സ്മാർട്ട് ഉപകരണങ്ങൾ വിപണിയിൽ ഉണ്ടെങ്കിലും ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉപകരണങ്ങളും സ്മാർട്ട് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവധ കമ്പനികൾ പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ ഇവ കൂടുതൽ ജനപ്രിയമാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ, സ്ക്രീൻ പോലുമില്ലാത്ത ഫോൺ

MOST READ: ഇന്ത്യയിൽ ഇത് ആദ്യം; വെറും 8000 രൂപയ്ക്ക് താഴെ 256 ജിബി സ്റ്റോറേജ് വാ​ഗ്ദാനവുമായി ഐടെൽ എ70

മറ്റൊരു പുരോ​ഗതി ആയിരിക്കും എഐയുടെ വിപുലികരണം. നിലവിൽ വിവധ കാര്യങ്ങൾക്ക് ഉപയോക്താക്കൾ എഐയെ ആശ്രയിക്കുന്നുണ്ടെങ്കിലും വരുന്ന വർഷം ഇതിന്റെ ഉപയോ​ഗവും വിപുലീകരണവും വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ സ്ക്രീൻ പോലുമില്ലാത്ത ഒരു സ്മാർട്ട് ഫോൺ ഹ്യൂമൻ എഐ അവതരിപ്പിച്ചിരുന്നു. ഇതിന് സമാനമായ നിരവധി ഉത്പന്നങ്ങൾ ഇറങ്ങാൻ പോകുന്ന വർഷം ആയിരിക്കും 2024. ചൂണ്ട് വിരലിന്റെ മാത്രം വലുപ്പമുള്ള എഐ പിൻ ആണ് ഹ്യൂമൻ എഐ അവതരിപ്പിച്ചത്.

നിരവധി എഐ അസിസ്റ്റന്റുകളും വരും വർഷത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ കണക്കുകൾ അനുസരിച്ച് പല കമ്പനികളും എഐയുടെ സേവനം വലിയ രീതിയിൽ ഉപയോ​ഗിക്കുന്നുണ്ട്. ഇത് വരും വർഷത്തിൽ വലിയ രീതിയിൽ ഉയർന്നേക്കും. പല കമ്പനികളും തൊഴിലാളികളെ മാറ്റി എഐ സർവ്വീസ് സ്വീകരിക്കാനും പദ്ധതിയിട്ടുണ്ട്. പല തൊഴിലാകൾക്കും ജോലി നഷ്ടപ്പെടാൻ ഇത് കാരണമായേക്കും. നിലവിൽ നിരവധി തൊഴിലാളികൾക്ക് ഇതിനോടകം തന്നെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

നിലവിൽ‌ പല എഐ സേവനങ്ങൾ പലതും ഓൺലൈൻ ആയി ആണ് ലഭിക്കുന്നത് എന്നാൽ 2024 മുതൽ പല സേനവങ്ങളും ഓഫ്ലൈൻ ആയി ലഭിക്കും എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ഇതിനായുള്ള നിരവധി പഠനങ്ങൾ ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചും വലിയ നേട്ടം ആയിരിക്കും അടുത്ത വർഷം ഉണ്ടാകുക. ഇതിനോടകം തന്നെ ആപ്പിൾ ഇന്ത്യയിൽ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട് ഇത് വരും വർഷം വർധിപ്പിക്കും എന്നാണ് പ്രതീക്ഷ.

മാത്രമല്ല ടാറ്റയും ഐഫോണിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിർമ്മാണ പ്ലാന്റുകളിൽ ഒന്നാണ് ഇതിനായി ടാറ്റ തിരഞ്ഞെടുത്തിരിക്കുന്നത്. ഐഫോണുകൾക്ക് പുറമെ ​ഗൂ​ഗിളിന്റെ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കും എന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടം ആയിരിക്കും. രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ ഇത് സഹായിക്കുന്നതാണ്. ഫോണുകൾക്ക് പുറമെ മറ്റ് സാങ്കേതിക വിദ്യകളും ഇന്ത്യയിൽ നിർമ്മിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
With only a few days left this year, let's take a look at what new technologies we can expect next year. Although foldable phones were already there, foldable smart phones became very popular this year. It is expected that there will be a continuation of this next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X