മനസ് വായിക്കുന്ന റിസ്റ്റ്ബാൻറ് നിർമ്മിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്

|

നിങ്ങൾ എന്തെങ്കിലും ചെയ്യാൻ പോവുകയാണെങ്കിൽ അത് ചെയ്യുന്നതിന് മുമ്പ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാനുള്ള സാങ്കേതിക വിദ്യയുടെ പണപ്പുരയിലാണ് ഫെയ്സ്ബുക്ക്. കമ്പനിയുടെ സ്വകാര്യവും വിചിത്രവുമായ ഒരു സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് ഈ സാങ്കേതിര വിദ്യ വികസിപ്പിക്കുന്നത്. നിങ്ങളുടെ ശരീരത്തിലൂടെ അയക്കുന്ന ഇലക്ട്രിക്കൽ സിഗ്നലുകൾ വായിച്ച് നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുന്ന ഒരു റിസ്റ്റ്ബാൻഡ് നിർമ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ന്യൂറൽ ഇൻറഫേസ് പ്ലാറ്റ്ഫോം

ഇതിൻറെ ഭാഗമായി സിടിആർഎൽ-ലാബിൻറെ "ന്യൂറൽ ഇൻറഫേസ് പ്ലാറ്റ്ഫോം" കമ്പനി ഏറ്റെടുക്കുന്നതായി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൻറെ വിആർ& എആർ വൈസ് പ്രസിഡൻറ് പ്രഖ്യാപിച്ചിരുന്നു.
ആളുകളുടെ ഡിജിറ്റൽ ജീവിതത്തിന്റെ നിയന്ത്രണത്തിലൂടെ അവരെ ശക്തിപ്പെടുത്താനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രൈവസി, പേഴ്സണൽ ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപയോക്താക്കളെ നിരന്തരം തെറ്റിദ്ധരിപ്പിച്ച ഒരു കമ്പനിയിൽ നിന്ന് ഇത്തരമൊരു സാങ്കേതിക വിദ്യ വരുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

സുഷുമ്‌ന നാഡിയിൽ ന്യൂറോണുകൾ

മനുഷ്യരുടെ സുഷുമ്‌ന നാഡിയിൽ ന്യൂറോണുകളുണ്ട്, അത് നിങ്ങളുടെ കൈ പേശികളിലേക്ക് വൈദ്യുത സിഗ്നലുകൾ അയയ്ക്കുകയും മൌസ് ക്ലിക്കുചെയ്യുകയോ ഒരു ബട്ടൺ അമർത്തുകയോ പോലുള്ള കാര്യങ്ങൾ ചെയ്യാൻ കൈകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. റിസ്റ്റ്ബാൻഡ് ഇത്തരം സിഗ്നലുകളെ ഡീകോഡ് ചെയ്യുകയും ഉപകരണത്തിന് മനസ്സിലാക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ സിഗ്നലിലേക്ക് എൻകോഡ് ചെയ്യുകയും അതുവഴി ആളുകളുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് അധികൃതർ പറഞ്ഞു.

ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നു

ഈ സാങ്കേതിക വിദ്യ ആളുകളുടെ ഉദ്ദേശം മനസ്സിലാക്കുന്നു എന്നാണ്. അതിനാൽ ആളുകൾക്ക് ഒരു സുഹൃത്തിന് ഫോട്ടോ ഷെയർ ചെയ്യണമെന്ന ഉദ്ദേശം ഉണ്ടാവുകയാണെങ്കിൽ അത് ഫെയ്സ്ബുക്ക് മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആളുകളുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നു എന്നതിനർത്ഥം അവരുടെ ശരീരത്തിന്റെ വൈദ്യുത സിഗ്നലുകൾ ഡീകോഡ് ചെയ്യാനും വ്യാഖ്യാനിക്കാനും ഫേസ്ബുക്കിന് സാധിക്കുന്നു എന്നത് തന്നെയാണ്.

നിശബ്ദ സംഭാഷണങ്ങൾ ഡീകോഡ് ചെയ്യാനുമുള്ള സംവിധാനം

ഫെയ്ബുക്ക് തീർച്ചയായും മനുഷ്യമനസ്സിനെ വായിച്ചെടുക്കുന്ന തരത്തിലുള്ള വലീയ പദ്ധതിയാണ് പ്ലാൻ ചെയ്യുന്നത്. 2017ൽ തലച്ചോറിലെ പ്രവർത്തനങ്ങളെ മനസ്സിലാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഒരുതരം ബ്രൈൻ ഇൻറർഫേസ് ഉപയോഗിച്ച് നിശബ്ദ സംഭാഷണങ്ങൾ ഡീകോഡ് ചെയ്യാനുമുള്ള സംവിധാനം ഒരുക്കുന്നതായുള്ള വിവരവും ഫെയ്ബുക്ക് പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ മനുഷ്യമനസിനെ കൃത്യമായി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യകൾ പ്രൈവസിയിലും സ്വകാര്യ ഡാറ്റയിലും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്

ഭാവി എന്ത്

സ്വകാര്യത ഇല്ലാതാക്കിയേക്കാവുന്ന ഫെയ്സ്ബുക്കിൻറെ ഈ സ്വപ്നപദ്ധതി യാഥാർത്ഥമാക്കുന്നതിന് കൂടുതൽ കമ്പനികളുടെ സഹായങ്ങൾ ആവശ്യമാണ്. സിടിആർഎൽ ലാബുകൾ ഫെസ്ബുക്കിന് നൽകിയ സാങ്കേതിക വിദ്യ ഭാവിയുടെ സാങ്കേതിക സാധ്യതയേയും സ്വകാര്യതയെ സംബന്ധിക്കുന്ന ആശങ്കകളെയും ഒരുപോലെ ബാധിക്കുന്നതാണ്.

Best Mobiles in India

English summary
Facebook wants to know what you're going to do before you do it, and the company is well on its way toward making that (admittedly creepy) dream a reality. Andrew Bosworth, Facebook's vice president of VR and AR, announced Monday the acquisition of "neural interface platform" CTRL-labs. The stated goal of the acquisition is to build a wristband that "captures your intention" by reading electrical signals sent through your body.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X