വീഡിയോ ചാറ്റ് ക്യാമറയുമായി ഫേസ്ബുക്കിൻറെ പോർട്ടൽ ടിവി ഡിവൈസ്

|

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക് അതിന്റെ കണക്ടഡ് ഡിവൈസ് സാങ്കേതികത ടെലിവിഷൻ രംഗത്തേക്കും കൊണ്ടുവരുന്നു. ഫേസ്ബുക്കിൻറെ വൈഡ് ആംഗിൾ വീഡിയോ ചാറ്റുകൾ വീട്ടിലെ ടിവി സ്‌ക്രീനിലേക്ക് എത്തിക്കുന്ന ആക്‌സസ്സറിയായ പോർട്ടൽ ടിവി കമ്പനി പ്രഖ്യാപിച്ചു. ഈ പോർട്ടൽ ടിവി ഡിവൈസ് നവംബർ 5 മുതൽ മാർക്കറ്റിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

സ്മാർട്ട് വീഡിയോ ചാറ്റ്

ഫേസ്ബുക്ക് പ്രഖ്യാപിച്ച മൂന്ന് സ്മാർട്ട് വീഡിയോ ചാറ്റ് ഉപകരണങ്ങളിൽ ഒന്നാണ് പോർട്ടൽ ടിവി. മറ്റുള്ള ഡിവൈസുകൾ 10 ഇഞ്ച് പോർട്ടലും 8 ഇഞ്ച് പോർട്ടൽ മിനിയുമാണ്. ഉപകരണത്തിൻറെ ഏറ്റവും വലിയ മോഡലായ പോർട്ടൽ പ്ലസ് കഴിഞ്ഞ വർഷമാണ് കമ്പനി അവതരിപ്പിച്ചത് ഈ ഡിവൈസ് ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. ഫേസ്ബുക്കിൻറെ പുതിയ വീഡിയോ ചാറ്റ് ക്യമറ പോർട്ടൽ ടിവിക്കും ആവശ്യക്കാർ ധാരാളം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പോർട്ടൽ ടിവി ഡിവൈസ് കണക്ട് ചെയ്യാൻ

പോർട്ടൽ ടിവി ഡിവൈസ് കണക്ട് ചെയ്യാൻ എളുപ്പമാണ്. HDMI പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ ടിവിയിലേക്ക് പോർട്ടൽ പ്ലഗ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ട് ലോഗിൻ ചെയ്യുക. ഇതിൽ നിന്നും നിങ്ങൾക്ക് മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവ ഉപയോഗിച്ചും നിങ്ങൾക്ക് കോളുകൾ ചെയ്യാൻ സാധിക്കും. വാട്ട്‌സ്ആപ്പ് കോളുകൾ എൻഡ്
ടു എൻഡ് എൻക്രിപ്റ്റഡ് ആണ്. ഇതിലൂടെ പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി കോളുകളെ സംബന്ധിച്ച ഡാറ്റ കമ്പനി എടുക്കുന്നില്ലെന്ന ഉറപ്പിക്കാൻ സാധിക്കുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ്

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ കോളുകൾക്കിടയിൽ സ്വകാര്യത പൂർണമായി സംരക്ഷിക്കുന്നതിലൂടെ സ്വാകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്കിടയിൽ ഡിവൈസ് വിപണി കണ്ടെത്തുമെന്നും ഫേസ്ബുക്ക് കണക്കുകൂട്ടുന്നു. മറ്റ് പല ആളുകൾക്കും വീട്ടിൽ ഒരു ഫേസ്ബുക്ക് ക്യാമറയും മൈക്രോഫോണും എന്ന ആശയത്തോടും താല്പര്യം തോന്നും. ഇത്തരം ഘടകങ്ങളെല്ലാം വിപണിയിൽ ഗുണം ചെയ്യുമെന്നാണ് കമ്പനി കണക്കുകൂട്ടന്നത്.

പാൻ ചെയ്യാനും സൂം ചെയ്യാനും

ഫേസ്ബുക്ക് പോർട്ടൽ ടിവി സ്ലിം-ഡൌൺ മൈക്രോസോഫ്റ്റ് കൈനെക്റ്റിനോട് സാമ്യമുള്ളതാണ്, കോൾ ചെയ്യുന്നതിനിടയിൽ ആളുകൾ ഇരിക്കുന്ന സ്ഥലത്തുനിന്ന് മാറിയിരുന്നാലോ നടന്നുകൊണ് സംസാരിച്ചാലോ പാൻ ചെയ്യാനും സൂം ചെയ്യാനും ഫേസ്ബുക്കിന്റെ സ്മാർട്ട് ക്യാമറ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. ഫ്രൈമിൽ ശരിക്ക് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളുമായി വീഡിയോ ചാറ്റ് കോളുകൾ ചെയ്യുമ്പോൾ ഈ സംവിധാനം പ്രയോജനപ്പെടുമെന്നും സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഒരു പ്രോഡക്ട് ഡെമോൺസ്ട്രേഷനിൽ വച്ച് ഫേസ്ബുക്ക് എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി.

അപ്ലിക്കേഷൻ സെറ്റിങ്സ്

ഡിവൈസിൻറെ മുൻവശത്ത് ടാപ്പ് ചെയ്തോ സ്ലൈഡ്സ ചെയ്തോ നിങ്ങൾക്ക് ക്യാമറയും മൈക്രോഫോണും പ്രവർത്തനരഹിതമാക്കാനാകും. മറ്റ് സ്മാർട്ട് സ്പീക്കറുകളെപ്പോലെ അജ്ഞാതമായ റെക്കോർഡിംഗുകളെ ഡിവൈസ് ഓഡിറ്റ് ചെയ്യുന്നു. ഒപ്പം സേവനം മെച്ചപ്പെടുത്തുന്നതിന് ഹ്യൂമൻ റിവ്യൂസിനായി സജസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അപ്ലിക്കേഷൻ സെറ്റിങ്സിൽ നിന്ന് ഉപഭോക്താക്കൾക്ക് ആവശ്യമാണെങ്കിൽ റെക്കോർഡിങ് ഫീച്ചർ ഒഴിവാക്കാവുന്നതാണ്.

ഹേ പോർട്ടൽ

ഉപയോക്താക്കൾക്ക് ഒരു കോൾ ചെയ്യാനും ഡിവൈസിനെ സ്ലീപ്പ് മോഡിൽ നിന്ന് പ്രവർത്തിപ്പിക്കാനും നെറ്റ്‌വർക്കിലെ ഒരാളെ കോൾ ചെയ്യാൻ ആവശ്യപ്പെടാനും "ഹേ പോർട്ടൽ" എന്ന വോയിസ് കമാൻറ് കോഡിലൂടെ സാധിക്കും. കോൾ ചെയ്യുന്നതിനിടയിൽ മുഖത്തും ശബ്ദത്തിലും റിയാലിറ്റി ഇഫക്റ്റുകൾ‌ പ്രയോഗിക്കാനുംം‌ കഴിയും. പോർട്ടൽ ടിവി മുന്നോട്ടുവയ്ക്കുന്ന മറ്റൊരു സവിശേഷതയാണ് പിക്ച്ചർ ഇൻ പിക്ച്ചർ മോഡ്. മറ്റൊരു ഷോ കാണുന്നതിനിടയിൽ തന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിക്കുന്ന മോഡാണ് ഇത്.

സ്ട്രീമിങ് സർവ്വീസുകളിലേക്ക് ആക്സസ്

പോർട്ടൽ ടിവിയിലൂടെ ഉപയോക്താക്കൾക്ക് ആസോൺ പ്രൈം വീഡിയോ, ഷോ ടൈം, സിബിഎസ് എന്നിവയടക്കമുള്ള സ്ട്രീമിങ് സർവ്വീസുകളിലേക്ക് ആക്സസ് ലഭിക്കും.
സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ധാരാളം സമയം വീഡിയോ ചാറ്റുചെയ്യുന്ന ആളുകൾക്ക് പോർട്ടൽ ടിവി വളരെയേറെ ഉപകാരപ്പെടുന്ന ഡിവൈസാണ്. ഫോണിനോ കമ്പ്യൂട്ടറിനോ സാധിക്കാത്ത വിധത്തിൽ ഒരു മുറിയിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോ കോളിങ് പോർട്ടൽ ടിവിയിലൂടെ സാധിക്കുന്നു.

ടിവിക്കായുള്ള ക്യാമറ

ഫെയ്സ്ബുക്ക് ഹാർഡ് വെയർ പ്രോഡക്ടുകൾ എതിരാളികളായ ആമസോൺ, ഗൂഗിൾ, ആപ്പിൾ എന്നിവയുടെ പ്രോഡക്ടുകളെക്കാൾ ഇൻസ്റ്റാൾ ബേസിൽ ബിൽഡ് ചെയ്യുന്ന കാര്യത്തിൽ വളരെ പിന്നിലാണ്. എന്നാൽ പോർട്ടൽ ടിവി എന്ന ഡിവൈസ് മറ്റാരും മുന്നോട്ടു വയ്ക്കാത്ത ടിവിക്കായുള്ള ക്യാമറ എന്ന ആശയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. എന്തായാലും ഈ ഡിവൈസിന് വിപണിയിൽ ആവശ്യക്കാർ ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Best Mobiles in India

English summary
Facebook is bringing its connected device strategy to the television. Facebook announced Portal TV, an accessory that brings the company’s wide-angle video chats to the biggest screen in the house. Portal TV is begins shipping November 5th for $149 — or you can also bundle two Portal devices together and take $50 off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X