ആർത്തവ ട്രാക്കിങ് ആപ്പുകൾ ഉപയോക്താവിൻറെ സ്വകാര്യ വിവരങ്ങൾ ഫെയ്സ്ബുക്കിന് ചോർത്തി

|

ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾക്കായി പലരും ആപ്പുകളെ ഉപയോഗിക്കാറുണ്ട്. വർക്കൌട്ടിന് സഹായിക്കുന്ന ആപ്പുകൾ മുതൽ മെൻസസ് പീരിയഡ്സ് കാലത്തെ സംബന്ധിക്കുന്ന സഹായങ്ങൾക്കായി ആപ്പുകൾ നിലവിലുണ്ട്. ഇത്തരത്തിൽ രണ്ട് ആപ്പുകളാണ് MIA ഫെം, മായാ എന്നിവ, ഈ രണ്ട് ആപ്പുകളും സോഷ്യൽ മീഡിയാ ഭീമന്മാരായ ഫെയ്സ്ബുക്കിന് ഡാറ്റ കൈമാറുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പ്രൈവസി ഇൻറർനാഷണൽ
 

പ്രൈവസി ഇൻറർനാഷണൽ എന്ന ബ്രിട്ടൺ ബേസ്ഡ് അഡ്വക്കസി ഗ്രൂപ്പ് നടത്തിയ റിസെർച്ചിലാണ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആർത്തവം ആരംഭിക്കുന്ന തിയ്യതികൾ ഓർമ്മിപ്പിക്കുന്നതിനും ടിപ്സുകൾ നൽകുന്നതിനുമായുള്ള ആപ്പുകളാണ് MIAഫെം, മായ എന്നിവ. ആപ്പുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിപരമായ പലവിവരങ്ങളും ഉപയോക്താക്കൾ നൽകാറുണ്ട്.

സ്വകാര്യ ഡാറ്റകൾ

ആർത്തവ ട്രാക്കിങ് ആപ്പുകൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ആർത്തവസമയം, ഗർഭനിരോധന ഉപാധികളുടെ ഉപയോഗം, ആർത്തവകാലത്തെ ശാരീരിക പ്രശ്നങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ഡാറ്റയാണ് ആപ്പുകൾ ഫെയ്സ്ബുക്കിന് കൈമാറിയതെന്നാണ് റിപ്പോർട്ട്. പ്ലക്കൽ ടെക്കിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മായ, മൊബ് ആപ്പ് ഡെവലപ്പ്മെൻറ് ലിമിറ്റഡിൻറെ ഉടമസ്ഥതയിലാണ് MIA ഉള്ളത്.

സ്വകാര്യതയെ ഇല്ലാതാക്കുന്ന നടപടി

ഉപഭോക്താക്കളുടെ സെൻസിറ്റീവ് ആയ ഡാറ്റ ഫെയ്സ്ബുക്കിനും മറ്റ് തേർഡ് പാർട്ടികൾക്കും കൈമാറിയത് ആപ്പ് ഉപയോഗിച്ചവരുടെ സ്വകാര്യതയെ ഇല്ലാതാക്കുന്ന നടപടിയാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. രണ്ട് ആപ്പുകളുമായും ബന്ധമുണ്ടെന്ന് ഫെയ്സ്ബുക്ക് കഴിഞ്ഞ ദിവസം വ്യക്താമാക്കിയിരുന്നുവെങ്കിലും ഡാറ്റ കൈമാറ്റത്തെപ്പറ്റിയുള്ള വിവരങ്ങളെപറ്റി ഫെയ്സ്ബുക്ക് പ്രതികരിച്ചില്ല.

വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും
 

ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തിൽ ഡാറ്റ കൈമാറ്റം ചെയ്തതിനെ പറ്റി പ്രൈവസി ഇൻറർനാഷണൽ കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആപ്പുകളുടെയും ഫെയ്സ്ബുക്കിൻറെയും ടേംസ് ആൻറ് കണ്ടിഷൻസിന് അപ്പുറത്തേക്ക് എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും സെൻസിറ്റീവ് വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

സ്വകാര്യതയെ ബാധിക്കുന്ന സംഭവം

ഇത്തരം ആപ്പുകളിൽ മിക്കപ്പോഴും ഫെയ്സ്ബുക്ക് പ്രൊഫൈൽ വച്ചാണ് ലോഗ് ഇൻ ചെയ്യാറുള്ളത്. ഫെയ്സ്ബുക്കിന് തങ്ങളുടെ യൂസർ മറ്റൊരു ആപ്പ് ഉപയോഗിക്കുന്നത് കൃത്യമായി മനസ്സിലാക്കാനും സാധിക്കുന്നു. പക്ഷേ മറ്റ് ആപ്പുകളിൽ നൽകുന്ന സെൻസിറ്റീവ് ഡാറ്റ ഫെയ്സ്ബുക്കിന് സ്വീകരിക്കാനോ ഫെയ്സ്ബുക്കിൽ നൽകുന്ന സെൻസിറ്റീവ് ഡാറ്റ മറ്റ് ആപ്പുകൾക്ക് കൈമാറാനോ പാടില്ല. സ്വകാര്യതയെ ബാധിക്കുന്ന ഇത്തരം ഡാറ്റകളുടെ കൈമാറ്റമാണ് ആർത്തവ ട്രാക്കിങ് ആപ്പുകളിലൂടെ നടന്നിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
From personal information to contraception use, period tracking apps such as MIA Fem and Maya have been found sharing sensitive data with Facebook, according to a new research from UK-based advocacy group namedPrivacy International.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X