ഫെയ്സ്ബുക്കിൽ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല? ലൈക്ക് കൌണ്ട് ഫീച്ചറിൽ മാറ്റത്തിനൊരുങ്ങി കമ്പനി

|

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എല്ലാവരുടെയും താല്പര്യമാണ് തങ്ങളുടെ പോസ്റ്റുകൾക്കോ ഫോട്ടോകൾക്കോ ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം നോക്കുകയെന്നത്. അതിനൊപ്പം തന്നെ മറ്റുള്ള ആളുകളുടെ പോസ്റ്റുകൾ ഫീഡിൽ വരുമ്പോഴും ലൈക്കുകളുടെ എണ്ണം നോക്കുന്നവർ കുറവല്ല. ഈ ലൈക്ക് കൌണ്ട് ഫീച്ചർ എടുത്തുമാറ്റാൻ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ഇതിനായി പലയിടത്തും പരീക്ഷണാടിസ്ഥാനത്തിൽ ലൈക്ക് കൌണ്ട് ഇല്ലാത്ത പുതിയ അപ്ഡേഷൻ നൽകി കഴിഞ്ഞു.

സെൽഫ് സെൻസർഷിപ്പ്
 

ആളുകൾ മറ്റുള്ളവർക്ക് ലഭിക്കുന്ന ലൈക്കുകളും തങ്ങൾക്ക് ലഭിക്കുന്ന ലൈക്കുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന വ്യക്തിപരമായ അസൂയകളും പോസ്റ്റുകളിൽ പുലർത്തുന്ന സെൽഫ് സെൻസർഷിപ്പ് ഇല്ലാതാകുന്നു എന്നതുമാണ് ഫീച്ചർ എടുത്തുമാറ്റുന്നതിലേക്ക് ഫെയ്സ്ബുക്കിനെ എത്തിച്ചത്. മറ്റുള്ളവർക്ക് ലഭിക്കുന്ന ലൈക്കും വ്യക്തിക്ക് ലഭിക്കുന്ന ലൈക്കും താരതമ്യം ചെയ്യുന്നതിലൂടെ അയാളുടെ സ്വഭാവത്തിൽ തന്നെ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നാണ് ഫെയ്സ്ബുക്ക് വിലയിരുത്തൽ

ഇൻസ്റ്റഗ്രാം ലൈക്ക് കൌണ്ട് ഫീച്ചർ പരീക്ഷണം

ലൈക്കുകളുടെ എണ്ണം ഫീഡിൽ നിന്നും മാറ്റുന്ന കാര്യം ഇൻസ്റ്റഗ്രാം മുൻകൂട്ടി ആലോചിച്ചതാണ്. കാനഡ, ബ്രസീൽ അടക്കമുള്ള 7 രാജ്യങ്ങളിൽ ഇൻസ്റ്റഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ ഈ അപ്ഡേഷൻ നൽകി കഴിഞ്ഞു. ആകെയുള്ള ലൈക്കുകളുടെ എണ്ണം കാണിക്കുന്നതിന് പകരം ലൈക്ക് ചെയ്ത ഫ്രണ്ട്സിൻറെയും മ്യൂച്ചൽ ഫ്രണ്ട്സിൻറെയും കുറച്ച് പേരുകൾ മാത്രമാണ് ഈ അപ്ഡേഷനിലൂടെ കാണാനാവുന്നത്. ഉപഭോക്താക്കൾ അപകടകരമാം വിധം തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് തടയാനാണ് ഈ നടപടിയെന്നും ഇതിലൂടെ ആവശ്യത്തിന് ലൈക്ക് കിട്ടിന്നില്ലെന്ന് കരുതി പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതും ഉപയോഗം കുറയ്ക്കുന്നതും തടയാനാകുമെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

പരീക്ഷണം ആരംഭിച്ചു

പരീക്ഷണാടിസ്ഥാനത്തിൽ ഫെയ്സ്ബുക്ക് ഉണ്ടാക്കിയ ആൻഡ്രോയിഡ് ആപ്പിൻറെ പ്രോട്ടോടൈപ്പ് അപ്ഡേഷനിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നില്ല. പകരം ഫ്രണ്ട്സ് ലിസ്റ്റിലുള്ളവരുടെയും മ്യൂച്ചൽ ഫ്രണ്ട്സിൻറെയും ലൈക്കുകൾ മാത്രമാണ് കാണിക്കുന്നത്. ഉപഭോക്താക്കൾക്കായി ഈ അപ്ഡേഷൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. വൈകാതെ തന്ന ലൈക്ക് കൌണ്ട് ഇല്ലാത്ത അപ്ഡേഷൻ പരീക്ഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് ഫെയ്സ്ബുക്ക് വ്യാപിപിച്ചേക്കും.

പരീക്ഷണം ഘട്ടങ്ങളായി
 

ഇൻസ്റ്റാഗ്രാമിലും അതിന് തുല്യമായി ഫെയ്ബുക്കിലും നടത്തുന്ന പരീക്ഷണത്തിൻറെ വിവരങ്ങൾ ഫേസ്ബുക്ക് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ പരീക്ഷണത്തിൻറെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞ് ഉപഭോക്താക്കളിലെത്താൻ സമയമെടുക്കുമെന്ന് ഉറപ്പാണ്. വലീയ മാറ്റങ്ങൾക്ക് സാധ്യതയുള്ള ഈ തീരുമാനം ഫെയ്ബുക്ക് ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ഉപഭോക്താക്കളിലോ വരുമാനത്തിലോ കുറവുണ്ടെങ്കിൽ ഈ അപ്ഡേഷൻ പിൻവലിക്കും.

ഇൻസ്റ്റഗ്രാം പരീക്ഷണം വ്യാപിപിച്ചു

ഇൻസ്റ്റഗ്രാം നടപ്പിലാക്കിയ പ്രോട്ടോടൈപ്പ് പരീക്ഷണം നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്ത് വയ്ക്കുന്ന അപ്ഡേഷൻ ഏപ്രിലിലാണ് കമ്പനി പുറത്തിറക്കിയത്. കാനഡയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം ബ്രസീൽ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, ഇറ്റലി, അയർലാൻറ്, ജപ്പാൻ എന്നിവിടങ്ങളിലേക്ക് പരീക്ഷണം വികസിപ്പിച്ചു. പോസ്റ്റ് ചെയ്ത ആൾക്ക് മാത്രമാണ് ഈ അപ്ഡേഷനിൽ ലൈക്കുകളുടെ ആകെ എണ്ണം കാണാൻ സാധിക്കുന്നത്. മറ്റുള്ളവർക്ക് ഇത് കാണാൻ സാധിക്കില്ല.

തീരുമാനം മാനസികാരോഗ്യത്തെ മുൻനിർത്തി

ഉപഭോക്താക്കളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച വിഷയത്തെ തങ്ങളുടെ ആപ്പിൽ ഗുണപരമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്ബുക്കും ഇൻസ്റ്റാഗ്രാമും പുതിയ പരീക്ഷണത്തിന് തുടക്കമിട്ടത്. ആളുകളുടെ മാനസികമായ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന അസൂയയും ഉൾവലിവും മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കുകയെന്നതാണ് ഫെയ്ബുക്ക് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ആളുകൾ പുതിയ ഫീച്ചർ സ്വീകരിക്കണമെന്നില്ല. അതിനാലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഘട്ടങ്ങളായി അപ്ഡേഷൻ പ്രക്രീയ നടത്തുന്നത്.

ലൈഫ് ഇവൻറുകളിലും മാറ്റം

ഫെയ്സ്ബുക്ക് സാവധാനത്തിൽ ലൈഫ് ഇവൻറുകൾ ഷെയർ ചെയ്യാനുളള സംവിധാനം കുറച്ചുവരികയാണ്. കല്യാണം പുതിയ ജോലി എന്നിവ പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനുകളിൽ ഫെയ്ബുക്ക് ചെറിയ മാറ്റങ്ങളും വരുത്തുന്നുണ്ട്. അതേസമയം സ്നാപ്പ് ചാറ്റും ഇൻസ്റ്റാഗ്രാമും ഡേ ടു ഡേ കാര്യങ്ങൾ ഷെയർ ചെയ്യാനുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പോസ്റ്റുകൾ കാണുന്ന മിക്കവരിലും മാനസികമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.

താരതമ്യം പ്രശ്നമാകുമ്പോൾ

ലൈഫ് ഇവൻറുകളും അവയ്ക്ക് ലഭിക്കുന്ന ലൈക്കുകളും മറ്റുള്ള ഉപയോക്താക്കളെ വ്യക്തിയധിഷ്ഠിതരും സ്വന്തം ജീവിതത്തിലും കണ്ടൻറുകളിലും മുഴുകുന്നവരുമാക്കിത്തീർക്കും. എത്ര ലൈക്കുകൾ ലഭിച്ചു എന്ന ജീവിതത്തെ തന്നെ താരതമ്യം ചെയ്യുന്ന രീതിയിലുള്ള പോസ്റ്റുകൾ ആളുകളുടെ സ്വഭാവത്തെ നെഗറ്റീവ് ആയി ബാധിക്കുന്നു. പലർക്കും തങ്ങൾ പ്രശസ്തരല്ലെന്ന കുറ്റബോധമുണ്ടാകുന്നു. ഇത് പല മാനസിക പ്രശ്നങ്ങളിലേക്കും വഴിതുറക്കും.

ഫീച്ചർ ഒഴിവാക്കുമ്പോൾ

ലൈക്ക് കൌണ്ട് ഫീച്ചർ ഒഴിവാക്കുന്നതിലൂടെ ഉപയോക്താക്കളിൽ സമ്മർദ്ദം കുറയുകയും തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാവുള്ള മടി ഇല്ലാതാവുകയും ചെയ്യും. ഈ ഫീച്ചർ ഒഴിവാക്കുന്നതിലൂടെ ആളുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്നത് വർദ്ധിക്കുമെന്ന ആശങ്കയും ഫെയ്സ്ബുക്കിനുണ്ട്. പലർക്കും തങ്ങളുടെ വ്യക്തപരമായ നേട്ടങ്ങൾ പ്രദർശിപ്പിക്കാനും അവയ്ക്ക് ലഭിക്കുന്ന ലൈക്കുകൾ കാണിച്ച് മറ്റുള്ളവരെ അസൂയപ്പെടുത്താനും താല്പര്യം കൂടുലാണ്. പുതിയ പരീക്ഷണം ഫെയ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാക്കാനുള്ള സാധ്യതയും ചെറുതല്ല.

Most Read Articles
Best Mobiles in India

English summary
Facebook could soon start hiding the Like counter on News Feed posts to protect users’ from envy and dissuade them from self-censorship.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X