ഫെയ്‌സ്ബുക്ക് 'ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി' ടൂള്‍ പുറത്തിറക്കി; ഇനി ഡാറ്റാ നിയന്ത്രണം ഉപയോക്താക്കളുടെ കൈകളില്‍

|

വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്. ഇതിനായി ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി എന്ന പേരില്‍ കമ്പനി ടൂള്‍ പുറത്തിറക്കി. തുടക്കത്തില്‍ ദക്ഷിണ കൊറിയ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളിലാകും ഇത് ലഭ്യമാവുക. വൈകാതെ മറ്റ് സ്ഥലങ്ങളിലും ടൂള്‍ അവതരിപ്പിക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.

ഫെയ്‌സ്ബുക്ക് 'ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി' ടൂള്‍ പുറത്തിറക്കി; ഇനി

നാം സന്ദര്‍ശിക്കുന്ന പല വെബ്‌സൈറ്റുകളും ആപ്പുകളും ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പേജുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ചും കമ്പനി ഉപയോക്താക്കളെ നിരീക്ഷിക്കുന്നുണ്ടെന്ന് സാരം.

ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി

ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി

പുതിയ ടൂളിന്റെ സഹായത്തോടെ നമുക്ക് ഈ നിരീക്ഷണത്തിന് ഒരുപരിധി വരെ തടയിടാം. ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി പ്രവര്‍ത്തനക്ഷമാക്കുന്നതോടെ മറ്റ് വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വിരവങ്ങള്‍ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നത് നിര്‍ത്തും. പക്ഷെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരും. ടൂള്‍ ഫെയ്‌സ്ബുക്കില്‍ പൂര്‍ണ്ണമായോ ഏതാനും വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും മാത്രമായോ ഉപയോഗിക്കാന്‍ സാധിക്കും.

 ഉപയോക്താക്കളുടെ സ്വകാര്യത

ഉപയോക്താക്കളുടെ സ്വകാര്യത

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഫെയ്‌സ്ബുക്കിന് 5 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഡാറ്റാ ദുരുപയോഗത്തിന്റെ പേരില്‍ പല കോണുകളില്‍ നിന്നും നിയമനടപടികള്‍ നേരിടേണ്ടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍, സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിദഗ്ദ്ധര്‍, നയതന്ത്രജ്ഞര്‍ മുതലായവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷമാണ് ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെട്ടു.

പരസ്യവരുമാനത്തില്‍ കുറവ് വരും

പരസ്യവരുമാനത്തില്‍ കുറവ് വരും

ഫെയ്‌സ്ബുക്കിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും പരസ്യങ്ങളില്‍ നിന്നാണ്. ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി നിലവില്‍ വന്നതോടെ പരസ്യവരുമാനത്തില്‍ കുറവ് വരുമെന്ന് സൂചനയുണ്ട്. വരുമാനത്തെക്കാള്‍ പ്രധാനം സുതാര്യതയും നിയന്ത്രണവുമാണെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് മാനേജര്‍ സ്‌റ്റെഫാനി മാക്‌സ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി ഇന്ത്യയില്‍

ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി ഇന്ത്യയില്‍

സെറ്റിംഗ്‌സില്‍ നിന്ന് യുവര്‍ ഫെയ്‌സ്ബുക്ക് ഇന്‍ഫൊര്‍മേഷന്‍ എടുക്കുക. ഇന്ത്യയില്‍ ടൂള്‍ ലഭ്യമാകുന്നതോടെ ഇവിടെ ഓഫ് ഫെയ്‌സ്ബുക്ക് ആക്ടിവിറ്റി കാണാന്‍ കഴിയും.

Best Mobiles in India

English summary
Facebook is launching a long-promised tool that lets you limit what the social network can gather about you on outside websites and apps. The tool is called “off-Facebook activity.” The feature has launched in South Korea, Ireland and Spain, consistent with Facebook’s tendency to launch features in smaller markets first.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X