വ്യാജവീഡിയോ കണ്ടെത്താൻ ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും കൈകോർക്കുന്നു

|

ഡീപ്പ് ഫേക്കുകൾ എല്ലായിപ്പോഴും ഇൻറർനെറ്റ് ഉപഭോക്താക്കൾക്ക് വെല്ലുവിളിയാണ്. തെറ്റായ വിവരങ്ങൾ കൈമാറുന്നതിനും ആളുകളുടെ സ്വകര്യതയെ ഇല്ലാതാക്കുന്നതും അടക്കമുള്ള പലതരം പ്രശ്നങ്ങൾ ഡീപ്പ് ഫേക്കിലൂടെ ഉണ്ടാകുന്നുണ്ട്. ഇതിന് മൈക്രോസോഫ്റ്റുമായും അമേരിക്കയിലെ ഏഴ് അക്കാദിമിക്ക് ഇൻസ്റ്റിറ്റ്യൂഷനുകളുമായും ചേർന്ന് പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ് സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിൻറെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം.

അൽഘോരിതം

ഈ വർഷത്തിൻറെ അവസാനത്തോടെയോ അടുത്തവർഷം ആദ്യമോ ആയി ഡീപ്പ്ഫേക്കുകളെ കണ്ടെത്തുന്ന ടെക്നോളജി വികസിപ്പിക്കാൻ ആകുമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. ഡീപ്പ്ഫേക്ക് കണ്ടെത്തൽ എളുപ്പമുള്ള ജോലിയല്ല. വ്യാജമായുണ്ടാക്കിയ വീഡിയോകൾ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഒരു അൽഘോരിതം സൃഷ്ടിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ജോലി തന്നെയാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽഫെയ്സ്ബുക്ക്

ഡീപ്പ്ഫേക്ക് വീഡിയോകളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇല്ലാതാക്കുന്നതിൻറെ ഭാഗമായി ഉണ്ടാക്കുന്ന പ്രത്യേക സംവിധാനത്തിൻറെ പരീക്ഷണങ്ങൾക്കായി ഫെയ്സ്ബുക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടിം പ്രശസ്തരായ നടി നടന്മാർക്ക് പണം നൽകി ഡീപ്പ്ഫേക്ക് വീഡിയോയുടെ ലൈബ്രറി തന്നെ ഒരുക്കുന്നുണ്ട്. 2019ൻറെ അവസാനത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോൺഫറൻസിൽ വച്ച് ഈ വീഡിയോ ലൈബ്രറി റിലീസ് ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഡീപ്പ്ഫേക്ക് ഡിറ്റക്ടിങ് സംവിധാനം

എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലൊരു ഡീപ്പ്ഫേക്ക് ഡിറ്റക്ടിങ് സംവിധാനം വികസിപ്പിക്കുകയാണ് ഫേസ്ബുക്കിൻറെ ലക്ഷ്യമെന്ന് ഫെസ്ബുക്ക് ടെക്നോളജി ഓഫീസർ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം ഉപയോഗിച്ച് ഡീപ്പ് ഫേക്ക് വീഡിയോകളെ കണ്ടെത്തുകയും അവയ്ക്ക് പകരം മറ്റൊരു വീഡിയോ ഉപയോക്താവിന് നൽകുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക വിദ്യയുടെ പ്രചാരം

ഫേസ്ബുക്കിൽ വ്യാജവീഡിയോകൾ വലീയ പ്രശ്നമായി ഇതുവരെയും ഉയർന്ന് വന്നിട്ടില്ല. മറ്റ് പ്ലാറ്റ്ഫോമുകളിലാണ് വ്യാജവീഡിയോ പ്രശ്നങ്ങൾ ഉണ്ടാക്കും വിധം പ്രചരിക്കുന്നത്. ഇത്തരത്തിൽ ഡീപ്പ്ഫേക്ക് ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ആളുകൾക്കിടയിൽ പ്രചരിക്കുന്നതോടെ വ്യാജവീഡിയോ നിർമ്മാണം അത്രവലിയ പ്രശ്നമല്ലാത്ത ഒരു ഫാഷനായി മാറിയേക്കും. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് വ്യാജവീഡിയോ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു.

മുഖവും ശരീരഘടനയും റീക്രിയേറ്റ് ചെയ്യുന്നു

അടുത്തകാലത്തായി മെഷീൻ ലേണിങ് സംവിധാനങ്ങളിലുണ്ടായ വളർച്ച ഡീപ്പ്ഫേക്ക് ഉണ്ടാക്കാൻ സാധിക്കുന്ന സംവിധാനങ്ങളുടെ വികാസത്തിലേക്കും കടന്നു. പലതരം സോഫ്റ്റ്വെയറുകളും അൽഘോരിതങ്ങളും ഉപയോഗിച്ച് ഒരാളുടെ മുഖവും ശരീരഘടനയും അതുപോലെ റീക്രിയേറ്റ് ചെയ്യാനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. യഥാർത്ഥമെന്ന് തോന്നിക്കുന്ന വിധത്തിൽ ആളുകളുടെ അപ്പിയറൻസ് റീപ്രൊഡ്യൂസ് ചെയ്യുന്ന സംവിധാനം വ്യാജവീഡിയോകളുടെ നിർമ്മാണത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്.

റിയാലിറ്റി ഡിഫെൻഡർ

വ്യാജവീഡിയോകൾ കണ്ടെത്താനുള്ള ശ്രമങ്ങളിൽ സുപ്രധാനമാണ് ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ വിഭാഗവും മൈക്രോസോഫ്റ്റും ചേർന്ന് നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ഉത്തരവാദിത്വപരമായ ഉപയോഗത്തിനായി ഉണ്ടാക്കിയ എഐ ഫൌണ്ടേഷൻ എന്ന സംഘടന മെഷീൻ ലേണിങും ഹ്യൂമൻ മോഡറേഷനും ഉപയോഗിച്ച് ഹൈപ്പർ റിയാലിസ്റ്റിക്ക് ഫേക്ക് വീഡിയോകൾ കണ്ടെത്താനുള്ള റിയാലിറ്റി ഡിഫെൻഡർ എന്ന ടൂളും കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നു.

Best Mobiles in India

English summary
Facebook, Microsoft, plus seven academic institutions in the US just came up with the Deepfake Detection Challenge, to help people avoid falling prey to fake information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X