Home
News

ആമസോണിനെ വെല്ലുവിളിച്ച് ഫ്ലിപ്പ്കാർട്ട്; ഐഫോൺ 15ന് 50,000 രൂപ ഡിസ്കൗണ്ട്

ആമസോണിൽ ഇപ്പോൾ‌ മെ​ഗാ ഇലക്ട്രോണിക് ഡേ സെയിൽ ആരംഭിച്ചിരിക്കുന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്ക് 80 ശതമാനം വരെ ഓഫറാണ് ഈ വിൽപനയിൽ ആമസോൺ വാ​ഗ്ദാനം ചെയ്യുന്നത്. എന്നാൽ ആമസോണിന്റെ ഈ ഓഫർ വിൽപനയെ വെച്ചുവിളിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് മറ്റൊരു ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്.

ഏറ്റവും പുതിയ ഐഫോൺ 15ന് 50,000 രൂപ വരെ ഓഫർ പ്രഖ്യാപിച്ചാണ് ഫ്ലിപ്പ്കാർട്ട് ആമസോണിന് ശക്തമായ മത്സരം സമ്മാനിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയും വലിയ ഡിസ്കൗണ്ട് ഐഫോൺ 15ന് ആയി ഒരു പ്ലാറ്റ്ഫോം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിന്റെ മെ​ഗാ സേവിങ് ഡേ സെയിലിന്റെ ഭാ​ഗമായി ആണ് ഈ ഓഫർ പ്ലാറ്റ്ഫോം മുന്നോട്ട് വെച്ചിരിക്കുന്നത്. 79,900 രൂപയ്ക്കായിരുന്നു ഐഫോൺ 15ന്റെ സ്റ്റാന്റേർഡ് മോഡൽ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15ന് 50,000 രൂപ ഡിസ്കൗണ്ട്

MOST READ: ഗാഡ്ജറ്റുകൾക്ക് 80% വരെ ഡിസ്കൗണ്ട്; ആമസോണിൽ മെ​ഗാ ഇലക്ട്രോണിക് ഡേ സെയിൽ ആരംഭിച്ചു

എന്നാൽ ഇപ്പോൾ 65,999 രൂപയ്ക്കാണ് ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ‌ ലിസ്റ്റ് ചെയിതിരിക്കുന്നത്. അതായത് 13,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട്. എന്നാൽ ചില ഉപയോക്താക്കൾക്ക് ഇതിൽ 50,000 രൂപ വരെ ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എക്സ്ചേഞ്ച് ഓഫർ വഴിയാണ് ഉപയോക്താക്കൾക്ക് ഈ ഓഫർ നേടിയെടുക്കാൻ സാധിക്കുന്നത്. ജനപ്രിയ പ്രീമിയം ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ ഈ ഓഫർ‌ നിങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ഉദാഹരണത്തിന് നിങ്ങളുടെ പക്കൽ ഇപ്പോൾ ഐഫോൺ 14 പ്രോ മാക്സ് ഫോൺ ഉണ്ട് എന്ന് കരുതുക. ഈ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നത് വഴി പുതിയ ഐഫോൺ 15 വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 50,000 രൂപയുടെ ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ സമർപ്പിക്കുന്ന ഫോണിന്റെ ​ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഇതിൽ വില നിശ്ചയിക്കുന്നത് എന്ന കാര്യം ഓർത്തിരിക്കേണ്ടതാണ്.

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15ന് 50,000 രൂപ ഡിസ്കൗണ്ട്

MOST READ: ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ​ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്

ഐഫോൺ 13 ഫോൺ ആണ് നിങ്ങൾ എക്സ്ചേഞ്ചിന് സമർപ്പിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഇത്തരത്തിൽ പരമാവധി 26,000 രൂപ വരെ ലാഭിക്കാൻ സാധിക്കും എന്ന് ഫ്ലിപ്പ്കാർട്ട് അറിയിക്കുന്നു. പഴയ ഐഫോണുകൾ അപ്​ഗ്രേഡ് ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി മികച്ച അവസരം തന്നെയാണ് ഫ്ലിപ്പ്കാർ‌ട്ട് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഐഫോണുകൾക്ക് പുറമെ മറ്റ് ഫോണുകൾക്കും ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്കും ഈ വിൽപനയിൽ മികച്ച ഡീലുകൾ ഫ്ലിപ്പ്കാർട്ട് അവതരിപ്പിച്ചിട്ടുണ്ട്.

അതേ സമയം 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഐഫോൺ 15ന് ആയി ആപ്പിൾ നൽകിയിരിക്കുന്നത്. 120 Hz പുതുക്കൽ നിരക്കും ഈ സ്ക്രീനിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഏറ്റവും പുതിയ A16 ബയോണിക് ചിപ്പ് ആണ് ഐഫോൺ 15ന്റെ മറ്റൊരു സവിശേഷത. ഫോണിന്റെ പ്രകടനം മികച്ചതാക്കാൻ ഈ ചിപ്പ് ഒരുപാട് സഹായിക്കുന്നുണ്ട്. മികച്ച ഒരു ക്യാമറാ സിസ്റ്റവും ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

48 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി സെൻസർ. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച തെളിച്ചമുള്ള ചിത്രങ്ങൾ പകർത്താനുള്ള സാങ്കേതിക വിദ്യ ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. ആദ്യമായി ആപ്പിൾ USB-C പോർട്ട് ഉൾപ്പെടുത്തിയ സീരീസ് കൂടിയാണ് ഐഫോൺ 15 സീരീസ് എന്ന് പ്രത്യകതയും ഈ ഫോണിന് ഉണ്ട്.

അതേ സമയം ആമസോണിലും ഇപ്പോൾ മെ​ഗാ ഇലക്ട്രോണിക് ഡേ സെയിൽ എന്ന പേരിൽ ഓഫർ വിൽപന നടക്കുന്നുണ്ട്. ഹെഡ്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ എന്ന് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കാണ് ഈ വിൽപനയിൽ ആമസോൺ വിവിധ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ആരംഭിച്ചിരിക്കുന്ന ഈ വിൽപന ഏപ്രിൽ 18 വരെ നീണ്ട് നിൽക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളും മികച്ച ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
Flipkart has given tough competition to Amazon by announcing an offer of up to Rs 50,000 on the latest iPhone 15. This is the first time that a platform has offered such a huge discount on the iPhone 15. This offer platform has been put forward as part of Flipkart's Mega Savings Day sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X