ഇന്ത്യയിൽ ഗാലക്സി എസ്25 സീരീസ് വില 80,999 രൂപ മുതൽ, S25 അൾട്രയ്ക്ക് 12000 രൂപ ഡിസ്കൗണ്ട്
ലോകമാകെയുള്ള സ്മാർട്ട്ഫോൺ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം സാംസങ് തങ്ങളുടെ ഏറ്റവും പുതിയ എസ് സീരീസായി ഗാലക്സി എസ്25 സീരീസ് ഫോണുകൾ പുറത്തിറക്കി. ഇവയുടെ ഇന്ത്യയിലെ വില ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സാംസങ് ഗാലക്സി എസ് 25, സാംസങ് ഗാലക്സി എസ് 25+, സാംസങ് ഗാലക്സി എസ് 25 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഗാലക്സി എസ്25 സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ ഏറ്റവും വില കുറഞ്ഞ മോഡൽ എസ്25 ആണ്. ഇന്ത്യയിൽ ലഭ്യമാകുന്ന പുതിയ ഗാലക്സി എസ് സീരീസ് ഫോണുകളും അവയുടെ വേരിയന്റുകളും അതിന്റെ വിലയും പരിചയപ്പെടാം.
സാംസങ് ഗാലക്സി എസ്25 (Samsung Galaxy S25) ന്റെ ഇന്ത്യയിലെ വില: 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപ. 12GB + 512GB വേരിയന്റിന് 92,999 രൂപ. സാംസങ് ഗാലക്സി എസ്25+ (Samsung Galaxy S25+) ന്റെ ഇന്ത്യയിലെ വില: 12GB + 256GB അടിസ്ഥാന വേരിയന്റിന് 99,999 രൂപ. 12GB + 512GB വേരിയന്റിന് 1,11,999 രൂപ.

സാംസങ് ഗാലക്സി എസ്25 അൾട്ര (Samsung Galaxy S25 Ultra) യുടെ ഇന്ത്യയിലെ വേരിയന്റുകളും വിലയും: 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപ. 12GB + 512GB വേരിയന്റിന് 1,41,999 രൂപ. 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപ.
കളർ ഓപ്ഷനുകൾ: നേവി, സിൽവർ ഷാഡോ, ഐസിബ്ലൂ, മിന്റ് എന്നീ നിറങ്ങളിൽ ഗാലക്‌സി എസ് 25 ലഭ്യമാണ്. ബ്ലൂബ്ലാക്ക്, കോറൽറെഡ്, പിങ്ക്‌ഗോൾഡ് എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു. ഗാലക്‌സി എസ് 25+ നേവി, സിൽവർ ഷാഡോ, ഐസിബ്ലൂ, നിറങ്ങളിൽ ലഭ്യമാകും. എന്നാൽ മിന്റ് ഇല്ല. കോറൽറെഡ്, പിങ്ക്‌ഗോൾഡ് എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു.

ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ഗാലക്‌സി എസ് 25 അൾട്ര ഇന്ത്യയിൽ ലഭ്യമാകും. ടൈറ്റാനിയം പിങ്ക്‌ഗോൾഡ്, ടൈറ്റാനിയം ജെറ്റ്‌ബ്ലാക്ക്, ടൈറ്റാനിയം ജേഡ്‌ഗ്രീൻ എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ലഭ്യമാണ്. എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഗാലക്‌സി എസ്25 സീരീസിനുള്ള പ്രീ-ഓർഡർ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതമാണ് ഗാലക്സി എസ്25 സീരീസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഗാലക്സി എസ്25 അൾട്ര ഇപ്പോൾ പ്രീ ബുക്ക് ചെയ്താൽ 12GB + 512GB വേരിയന്റ് 12GB + 256GB അടിസ്ഥാന വേരിയന്റിന്റെ വിലയിൽ ലഭിക്കും. അതായത് 12000 രൂപ ലാഭത്തിൽ വാങ്ങാനാകും. കൂടാതെ 9 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനൊപ്പം 9000 രൂപ അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ 7000 രൂപ ക്യാഷ്ബാക്കും ലഭിക്കും.
ഗാലക്സി എസ്25+ മോഡലിന്റെ 12GB + 512GB വേരിയന്റ് 12GB + 256GB അടിസ്ഥാന വേരിയന്റിന്റെ വിലയിൽ ലഭിക്കും. ഇവിടെയും ഉപയോക്താവിന് 12000 രൂപയുടെ ലാഭം നേടാനാകുന്നു. ഗാലക്സി എസ്25ന് 11000 രൂപ അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ 7000 രൂപ ക്യാഷ്ബാക്കും 9 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമാണ് പ്രീ ബുക്കിങ് ഓഫറായി ലഭ്യമാകുക.

ഒട്ടനവധി മികച്ച പുതിയ ഫീച്ചറുകൾ സഹിതമാണ് ഗാലക്സി എസ്25 സീരീസ് എത്തിയിരിക്കുന്നത്. ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ഗാലക്സി എസ്25, എസ്25+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ അറിയാൻ 'Samsung Galaxy S25, Galaxy S25+' - എന്നതിൽ ക്ലിക്ക് ചെയ്യുക. എസ്25 അൾട്രയുടെ ഫീച്ചറുകൾ അറിയാൻ 'Galaxy S25 Ultra' എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








