എയർടെൽ 599 പ്രീപെയിഡ് പ്ലാനിലൂടെ 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ് കവറേജ്, ദിവസവും 2ജിബി ഡാറ്റ

|

ടെലിക്കോം വിപണിയിൽ മത്സരം കനക്കുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച പ്ലാനുകൾ ഒരുക്കുന്ന കമ്പനികൾ വ്യത്യസ്തമായ ഓഫറുകളും അനവധി നൽകുന്നുണ്ട്. എന്നാൽ എയർടെലിൻറെ പുതിയ പ്ലാൻ കേട്ടാൽ ആരും അതിശയിച്ചുപോകും. 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം എയർടെൽ വാഗ്ദാനം ചെയ്യുന്നത് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ് കവറേജാണ്. ഭാരതി AXA ലൈഫ് ഇൻഷൂറസ് കമ്പനിയുമായി ചേർന്നാണ് എയർടെൽ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

2ജിബി ഡാറ്റ

എയർടെലിൻറെ 599 രൂപയുടെ പ്രിപെയ്ഡ് പ്ലാനിനൊപ്പം ദിവസവും 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസുമാണ് കമ്പനി ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. 84 ദിവസത്തെ കാലാവധിയാണ് പ്ലാനിനുള്ളത്. ഇതൊന്നും കൂടാതെ എയർടെൽ ഭാരതി ആക്സ ലൈഫ് ഇൻഷൂറൻസുമായി ചേർന്ന് നൽകുന്നത് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ് കവറേജ് കൂടിയാണ്. ഈ ഇൻഷൂറൻസ് ഓരോ മൂന്ന് മാസത്തെ 599 രൂപയുടെ റീച്ചാർജിനൊപ്പവും പുതുക്കപ്പെടും.

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും

ലൈഫ് ഇൻഷുറൻസ് പരിരക്ഷയുള്ള എയർടെലിൻറെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. അധികം വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും പ്ലാനിൻറെ ലഭ്യത വ്യാപിപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്ലാനിലൂടെ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുക കൂടി തങ്ങളുടെ ലക്ഷ്യമാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

18വയസിനും 54 വയസിനും ഇടയിലുള്ളവർക്ക്

എയർടെൽ പ്രിപെയ്ഡ് പ്ലാനിനൊപ്പം ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ് പരിരക്ഷ 18വയസിനും 54 വയസിനും ഇടയിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. ഇതിനായി പേപ്പർവർക്കോ മെഡിക്കൽ പരിശോധനയോ ആവശ്യമില്ല. ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അപ്പോൾ തന്നെ ഡിജിറ്റലായി ലഭ്യമാക്കും. ഇൻഷുറൻസിന്റെ ഹാർഡ് കോപ്പി ആവശ്യമുള്ളവർക്ക് റിക്വസ്റ്റ് നൽകിയാൽ വിട്ടിലേക്ക് എത്തിച്ചുനൽകും. ഡിജിറ്റലായ പ്രോസസാണ് എയർടെൽ ഇതിനായി നടത്തുന്നത്.

എൻറോൾ ചെയ്യാൻ

ഉപഭോക്താക്കൾ 599 രൂപ റീച്ചാർജ്ജ് ചെയ്ത് കഴിഞ്ഞ ശേഷം എസ്എംഎസ് വഴിയോ എയർടെൽ താങ്ക്സ് ആപ്പ് വഴിയോ ഇൻഷൂറൻസ് പദ്ധതിയിൽ എൻറോൾ ചെയ്യണം. എയർടെലിൻറെയും ഭാരതി ആക്സ ഇൻഷൂറൻസിൻറെയും ഈ പദ്ധതി ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്ത ആളുകളുടെ എണ്ണം രാജ്യത്ത് കുറയ്ക്കാൻ കാരണമാകുമെന്നുറപ്പാണ്. നിലവിൽ ഇന്ത്യയിലെ ഇൻഷൂറൻസ് ഉള്ളവരുടെ എണ്ണം 4 ശതമാനമാണ് എന്നാൽ മൊബൈൽ ഉള്ളവരുടെ എണ്ണം 90 ശതമാനത്തോളം വരും.

പുതിയ പദ്ധതികൾ

ആകർഷണീയമായ പ്രീപെയ്ഡ് പ്ലാനിനൊപ്പം തന്നെ ലൈഫ് ഇൻഷൂറൻസും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുന്ന പദ്ധതി എയർടെൽ കൊണ്ടുവരുന്നതോടെ മറ്റ് ടെലിക്കോം കമ്പനികളും ഇത്തരത്തിലുള്ള പ്ലാനുകൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. വിപണിയിലെ മത്സരം കടുക്കുകയും ജിയോ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ മികച്ച പ്ലാനുകൾ പുറത്തിറക്കുകയും ചെയ്തതോടെയാണ് എയർടെൽ പിടിച്ചുനിൽക്കാൻ പുതിയ പദ്ധതികളുമായി രംഗത്തെത്തിയത്.

Best Mobiles in India

English summary
As part of its strategy to leverage the deep penetration of mobile services to build a financially secure India, domestic telecom major Bharti Airtel has partnered with Bharti AXA Life Insurance to offer prepaid plan with insurance protection cover to all its customers across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X