Home
News

ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന പലരും വലിയ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന പല ഉപയോക്താക്കളും വൻ സുരക്ഷാ ഭീഷണി നേരിടുന്നു എന്ന അറിയിപ്പുമായി കേന്ദ്ര സർക്കാർ. സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-IN) ആണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുന്നത്. വലിയ തരത്തിലുള്ള അപകടമാണ് ഇവരെ പിന്തുടർന്നുകൊണ്ട് ഇരിക്കുന്നത് എന്നും അറിയിപ്പിൽ പറയുന്നു.

ഇവരുടെ ​ഗൂ​ഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യാത്തതാണ് ഈ അപകടത്തിന് കാരണം. ആയതിനാൽ തന്നെ പഴയ ബ്രൗസറുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾ എത്രയും പെട്ടെന്ന് തന്നെ തങ്ങളുടെ ​ഗൂ​ഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നും ഈ അറിയിപ്പിൽ പറയുന്നു. പുതിയ അപ്ഡേറ്റുകളിൽ നിരവധി സുരക്ഷാ ഫീച്ചറുകൾ ​ഗൂ​ഗിൾ കൂട്ടിച്ചേർക്കുന്നുണ്ട്. ആയതിനാൽ തന്നെ ഇതിലൂടെ പല തരത്തിലുള്ള സൈബർ ഭീഷണികൾ ഉപയോക്താക്കൾക്ക് സുരക്ഷിതമായി നേരിടാൻ സാധിക്കും.

ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന പലരും വലിയ അപകടത്തിലാണെന്ന് സർക്കാർ

MOST READ: ഡിസംബറിനെ സ്വാഗതം ചെയ്യാം, ഈ പ്രീപെയ്ഡ് പ്ലാനുകൾ കൂടെ കൂട്ടിക്കോ!

അപ്ഡേറ്റ് ചെയ്യാത്ത പഴയ സോഫ്റ്റുവെയറുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സൈബർ കുറ്റവാളികൾക്ക് സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ഉപകരണം ഇവർ ഹാക്ക് ചെയ്താൽ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനും ബാങ്ക് വിവരങ്ങൾ ശേഖരിച്ച് അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കാനും ഇവർക്ക് സാധിക്കുന്നതായിരിക്കും. ആയതിനാൽ കഴിവതും ഉപയോക്താക്കൾ തങ്ങളുടെ ഉപകരണം കാലാനുസൃതമായ അപ്ഡേറ്റുകൾക്ക് വിധേയമാക്കുക. ഉപയോക്താക്കളുടെ ഉപഭോക്ത അനുഭവും മെച്ചപ്പെടുത്തുന്നത് മാത്രമല്ല അപ്ഡേറ്റുകൾ കൊണ്ട് അർത്ഥമാക്കുന്നത്.

മാറിച്ച് കാലത്തിന് അനുസരിച്ചുള്ള പുതിയ മാറ്റങ്ങളും സുരക്ഷാ ഫീച്ചറുകളും ഇത്തരം അപ്ഡേറ്റുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ ​ഗൂ​ഗിൾ ക്രോമിന്റെ ലിനക്സിനും മാകിനുമുള്ള 119.0.6045.159 വേർഷനും വിൻഡോസിനുള്ള 119.0.6045.159/.160 വേർഷനുമാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. CVE-2023-5997, CVE-2023-6112 എന്നീ കേടുപാടുകളാണ് ഈ രണ്ട് വേർഷനുകളിൽ ഉള്ളത്. ഈ വേർഷനുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾ എത്രയും പെട്ടെന്ന് തങ്ങളുടെ ​ഗൂ​ഗിൾ ക്രോം അപ്ഡേറ്റ് ചെയ്യണമെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന പലരും വലിയ അപകടത്തിലാണെന്ന് സർക്കാർ

MOST READ: എസ്23 അൾട്രയേക്കാൾ മികച്ചതായിരിക്കണം എസ്24 അൾട്ര; പിൻ​ഗാമിക്ക് സുപ്രധാനമായ അഞ്ചോളം മാറ്റങ്ങൾ വരുത്തി സാംസങ്

ലിനക്സും മാകും വിൻഡോസും ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾ ഒരേ പോലെയാണ് ഭീഷണി നേരിടുന്നത് എന്ന് അറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു. മുകളിൽ നൽകിയിരിക്കുന്ന ​ഗൂ​ഗിൾ ക്രോമിന്റെ വേർഷനുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ സൈബർ കുറ്റവാളികൾക്ക് അനിയന്ത്രിതമായ കോഡുകൾ ഇൻ‌സ്റ്റാൾ ചെയ്യാൻ സാധിക്കുമെന്നും ഈ അറിയിപ്പിൽ പറഞ്ഞിരിക്കുന്നു. ഇത്തരം പഴയ വേർഷൻ ഉപയോ​ഗിക്കുന്നവരെ ലക്ഷ്യം വെച്ച് ചില സൈബർ ക്രിമിനലുകൾ പ്രവർത്തിക്കുന്നുണ്ട്.

ചില ഫിഷിം​ഗ് മെയിലുകൾ നിങ്ങൾക്ക് അയയ്ച്ചായിരിക്കും ഇവർ നിങ്ങളെ ചതിയിൽ പെടുത്തുക. നിങ്ങൾ ഇത്തരം മെയിലുകൾ തുറക്കുകയോ മെയിലിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താലോ നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം വളരെ എളുപ്പത്തിൽ ഈ ഹാക്കർമാർക്ക് നേടിയെടുക്കാം. കാരണം അപകടകരമായ മാൽവെയറുകൾ നിറഞ്ഞ പേജുകളിലേക്ക് ആയിരിക്കും ഇതുപോലുള്ള ലിങ്കുകൾ നിങ്ങളെ കൊണ്ടുചെന്ന് എത്തിക്കുക. ഈ മാൽവെയറുകളെ തടയാനുള്ള സംവിധാനം പഴയ വേർഷൻ ​ഗൂ​ഗിൾ ക്രോമിൽ ഉണ്ടായിരിക്കില്ല.

​ഗൂ​ഗിൾ ക്രോം മാത്രമല്ല മറ്റ് ബ്രൗസറുകൾ ഉപയോ​ഗിക്കുന്നവരും ഇടയ്ക്കിടെ തങ്ങളുടെ ബ്രൗസറുകളും ഉപകരണങ്ങളും മറ്റ് ആപ്പുകളും അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. അടുത്തിടെ മോസില്ല ഫയർഫോക്സ് ബ്രൗസറിലും നികവധി കേടുപാടുകൾ റിപ്പോർ‌ട്ട് ചെയ്തതായി CERT-In അറിയിച്ചിരുന്നു. 115.5.0-ന് മുമ്പുള്ള ഫയർഫോക്സിന്റെ ഇഎസ്ആർ പതിപ്പുകളിലും 120-ന് മുമ്പുള്ള ഫയർഫോക്സിന്റെ ഐഒഎസ് പതിപ്പിലും 115.5-ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് പതിപ്പിലും ആയിരുന്നു കേടുപാടുകൾ കണ്ടെത്തിയിരുന്നത്.

ഈ പതിപ്പുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കളും സമാനമായ ഭീഷണികൾ നേരിടുന്നുണ്ട് എന്നാണ് അറിയിപ്പിൽ സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചിരിക്കുന്നത്. ആയതിനാൽ മോസില്ല ഫയർഫോക്സിന്റെ മേൽ പറഞ്ഞിരിക്കുന്ന വേർഷനുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കളും തങ്ങളുടെ ബ്രൗസർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഉപയോക്താക്കൾ നിസാരമെന്ന് കരുതുന്ന അപ്ഡേറ്റുകൾ വലിയ അപകടങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
In the notification released by the government, the security issues have been found in Google Chrome version 119.0.6045.159 for Linux and Mac and version 119.0.6045.159/.160 for Windows. These two versions contain the vulnerabilities CVE-2023-5997 and CVE-2023-6112. Users using these versions should update their Google Chrome as soon as possible, the notice said.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X