കരാട്ടേ പ്രകടനങ്ങള്‍ ഇനി റോബോട്ടുകള്‍ക്ക് സ്വന്തം...!

Written By:

ഇനി കരാട്ടേ പഠിക്കാന്‍ ട്രയിനറുടെ അടുത്ത് പോകണമെന്നില്ല. കാരണം മനുഷ്യനേക്കാള്‍ നന്നായി കരാട്ടേ ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകളെത്തി. സാങ്കേതിക വിദ്യ വികസിക്കുന്നതിന് അനുസരിച്ച് റോബോട്ടിക്‌സ് ശാസ്ത്രവും വികസിക്കുന്നു. യന്ത്രങ്ങളെകൊണ്ട് പണിയെടുപ്പിക്കുക മനുഷ്യന്റെ വികാസപരിണാമത്തിലെ നാഴികക്കല്ലാണ്. ശാസ്ത്രം മാറുന്നതിന്റെ കൂടെ റോബോട്ടുകളെക്കൊണ്ട് ചെയ്യിക്കുന്ന ജോലികള്‍ക്കും മാറ്റം വന്നിരിക്കുന്നു.

വായിക്കുക: ഈ നവംബറില്‍ 20,000 രൂപയ്ക്ക് താഴെയായി വാങ്ങിക്കാവുന്ന 10 മികച്ച ഒക്ടാ കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

കരാട്ടേ പ്രകടനങ്ങള്‍ ഇനി റോബോട്ടുകള്‍ക്ക് സ്വന്തം...!

യുഎസ് മറീനുകളില്‍ ആയുധങ്ങള്‍ നീക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന വാര്‍ത്ത അടുത്തിയെയാണ് എത്തിയത്. ലോക മാരിറ്റൈം വാര്‍ഫെയറിലാണ് യുഎസ് സൈനികര്‍ റോബോട്ടുകളെക്കൊണ്ട് ഭാരം ചുമക്കാന്‍ ഉപയോഗിച്ചത്.

പുതുതായി വന്നിരിക്കുന്നത് ഗൂഗിളിന്റെ ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ റോബോട്ട് കരാട്ടേ അഭ്യാസം നടത്തുന്നതാണ്. മനുഷ്യനെ പോലെ തന്നെ തോന്നിപ്പിക്കുന്ന റോബോട്ടിന് ആറടിയിലധികം ഉയരുമുണ്ട്. കൂടാതെ കാര്‍ ഓടിക്കുന്നതടക്കമുളള ജോലികളും ഈ റോബോട്ട് ചെയ്യുമെന്നാണ് ബോസ്റ്റണ്‍ ഡൈനാമിക്‌സ് പറയുന്നത്. റോബോട്ടിന്റെ അഭ്യാസങ്ങള്‍ കാണുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

വായിക്കുക: നിങ്ങളുടെ മൊബൈലിലെ ബാലന്‍സ് എങ്ങനെ പരിശോധിക്കാം..!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot