Home
News

എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇനി പിക്സൽ 8 പ്രോയുടെ ക്യാമറ സ്വന്തമാക്കാം; വാർത്ത പങ്കുവെച്ച് ​ഗൂ​ഗിൾ

സ്മാർട്ട് ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് ക്യാമറ ഫീച്ചറുകൾ. മൊബൈൽ ഫോണുകളിൽ ക്യാമറകൾ കൊണ്ടുവന്നത് തന്നെ ടെക് ലോകത്തിലെ വിപ്ലവകരമായ കണ്ടെത്തലുകളിൽ ഒന്നായിരുന്നു. ആദ്യകാലങ്ങളിൽ ഫോട്ടൊയെടുക്കാൻ വേണ്ടി പ്രൊഫഷണൽ ക്യാമറകളെയും ഫോട്ടോ സ്റ്റുഡിയോകളെയുമെല്ലാം ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ സൗകര്യവും നമ്മുടെ പോക്കറ്റിൽ തന്നെയുണ്ട്.

പല തരത്തിലുള്ള ക്യാമറ ഫീച്ചറുകളാണ് ഓരോ സ്മാർട്ട് ഫോണുകളും വാ​ഗ്ദാനം ചെയ്യുന്നത്. നിലവിൽ ഇന്ത്യൻ മാർ‌ക്കറ്റിൽ ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകൾ നൽകുന്നത് സാംസങ് ​ഗാലക്സി എസ്23 അൾട്ര, ആപ്പിൾ 15 സീരീസ്, ​ഗൂ​ഗിൾ പിക്സൽ 8 സീരീസ് ഫോണുകൾ എന്നിവയെല്ലാമാണ്. ഈ പ്രീമീയം ഫോണുകൾ വാങ്ങാനായി എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കും ആ​ഗ്രഹം ഉണ്ടെങ്കിലും ഇവയുടെ ഉയർന്ന വില സാധാരണക്കാരായ ഉപയോക്താക്കളെ ഈ ആ​ഗ്രത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പിക്സൽ 8 ക്യാമറ സ്വന്തമാക്കാം

MOST READ: സ്മാർട്ട്ഫോൺ ഉപയോ​ഗിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; കുട്ടികൾ നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി അകന്നേക്കാം

എന്നാൽ സാധാരണക്കാരായ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുമായിട്ടാണ് ഇപ്പോൾ ​ഗൂ​ഗിൾ എത്തിയിരിക്കുന്നത്. ​ഗൂ​ഗിൾ പിക്സൽ 8 സീരീസ് ഫോണുകളിലെ ക്യാമറ ഫീച്ചറുകളിൽ ചിലത് സാധാരണക്കാരായ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇനി മുതൽ ഉപയോ​ഗിക്കാൻ സാധിക്കുന്നതായിരിക്കും. ​ഗൂ​ഗിൾ ക്യാമറ ആപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് പിക്സൽ 8 സീരീസ് ഫോണിന്റെ ചില ക്യാമറ ഫീച്ചറുകൾ ചേർത്തിരിക്കുന്നത്. അതായത് ഈ ആപ്പ് ഉപയോ​ഗിക്കുന്ന എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഇനിമുതൽ ആസ്വദിക്കാം.

ആപ്പിന്റെ പുതിയ വേർഷൻ 9.2 ലാണ് പുതിയ ഫീച്ചറുകൾ ​ഗൂ​ഗിൾ ചേർത്തിരിക്കുന്നത്. നിലവിൽ പിക്സൽ 8ലെ ​ഗൂ​ഗിൾ ക്യാമറ വേർഷൻ 9.1 ആണ് മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ ഇത് 9.0 ആണ്. എന്നാൽ 9.2 അപ്ഡേറ്റ് വന്നതിന് ശേഷം ഇത് അപ്ഡേറ്റ് ചെയ്യുന്ന എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പ്രത്യേക ഫീച്ചറുകൾ ലഭ്യമാകുന്നതായിരിക്കും. നിലവിൽ ഏറ്റവും മികച്ച ക്യാമറ ഫോണുകളിൽ ഒന്നാണ് ​ഗൂ​ഗിൾ പിക്സൽ 8 സീരീസ് ഫോണുകൾ.

എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പിക്സൽ 8 ക്യാമറ സ്വന്തമാക്കാം

MOST READ: ഒറ്റ പ്ലാനിൽ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ; 909 രൂപയുടെ പ്ലാനുമായി ജിയോ

അതേ സമയം ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ എന്തെല്ലാം മാറ്റങ്ങളാണ് ​ഗൂ​ഗിൾ കൊണ്ടുവന്നിരിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ആപ്പിലെ ബ്രൈറ്റ്‌നസ്, ഷാഡോ, വൈറ്റ് ബാലൻസ് നിയന്ത്രണങ്ങൾ എന്നിവ വ്യൂഫൈൻഡറിന്റെ അടുത്ത് നിന്ന് മാറ്റി താഴെ വലതുവശത്തായി ആണ് നൽകിയിരിക്കുന്നത്. ആപ്പിലെ മുൻ​ഗണന ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്ന പാനലിന്റെ സ്ഥാനവും പുതിയ അപ്ഡേറ്റിൽ മാറ്റിയിട്ടുണ്ട്. വ്യൂഫൈന്റഡിൽ നിന്ന് സ്വൈപ് ചെയ്ത് ഇപ്പോൾ ഈ പാനലിലേക്ക് ആക്സസ് നേടാവുന്നതാണ്.

നേരത്തെ ഇത് ആപ്പിന്റെ മുകളിൽ ആയിരുന്നു. പ്രധാനമായും ഫ്ലാഷ്, ടോപ്പ് ഷോട്ട്, ടൈമർ, റേഷ്യോ മുതലായ ഫീച്ചറുകളാണ് ഈ പാനലിൽ സ്ഥിതി ചെയ്യുന്നത്. അതേ സമയം ​ഗൂ​ഗിൾ പികസൽ 8ന്റെ എന്ത് സവിശേഷതയാണ് ആപ്പിൽ കൊണ്ടുവന്നിരിക്കുന്നത് എന്ന് പരിശോധിക്കാം. പുതിയ ഫോണിൽ ​ഗൂ​ഗിൾ നൽകിയിരിക്കുന്ന അൾട്രാ എച്ച്ഡിആർ ഫീച്ചർ ആണ് ആപ്ഡേറ്റ് വഴി ആപ്പിൽ പുതിയതായി ചേർത്തിരിക്കുന്നത്. മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ഫീച്ചൽ ഉപയോക്താക്കളെ സഹായിക്കുന്നു.

ക്യാമറയുടെ ടൈമറിന്റെ പ്രവർത്തനത്തിലും ​ഗൂ​ഗിൾ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ 3 സെക്കന്റ്, 10 സെക്കന്റ് സമയം മാത്രമേ ടൈം സെറ്റ് ചെയ്യാൻ സാധിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇഷ്ടാനുസരണം ടൈം സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതേ സമയം ​ഗൂ​ഗിൾ പിക്സൽ 8ൽ ലഭിക്കുന്ന എല്ലാ ഫീച്ചറും ഈ അപ്ഡേറ്റ് വഴി ലഭിക്കും എന്ന് തെറ്റിദ്ധരിക്കരുത്. പിക്സൽ ഫോണുകൾക്ക് മാത്രമായുള്ള ചില സവിശേഷതകൾ നിരവധിയുണ്ട്.

ഉദാഹരണത്തിന് ​ഗൂ​ഗിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച എഐ അസിസ്റ്റന്റ് ജെമിനിയുടെ സേവനം ഇപ്പോൾ പിക്സൽ 8 സീരീസ് ഫോണുകളിൽ ലഭിക്കുന്നതാണ്. ജെമിനിയുടെ നാനോ പതിപ്പാണ് പിക്സൽ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത്. മാത്രമല്ല ക്യാമറയിലും ചില എഐ ഫീച്ചറുകൾ ​ഗൂ​ഗിൾ നൽകിയിട്ടുണ്ട്. വീഡിയോ എടുക്കുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ബാ​ഗ്രൗണ്ട് ശബ്ദങ്ങൾ നിശബ്ദമാക്കാനും പിക്സൽ 8ൽ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Google has added new features to the new version 9.2 of the app. Currently, Google Camera on the Pixel 8 is version 9.1, and on other Android phones, it is version 9.0. But after the 9.2 update, the special features will be available to all Android users who update it. The Google Pixel 8 series phones are one of the best camera phones out there right now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X