ഇന്ററനെറ്റ് ബലൂണ്‍ മുതല്‍ മോഡുലാര്‍ സ്മാര്‍ട്‌ഫോണ്‍ വരെ... ഇത് ഗൂഗിളിന്റെ മാത്രം കണ്ടുപിടുത്തങ്ങള്‍

Posted By:

മാറ്റത്തിന്റെ പര്യായം എന്നുവേണമെങ്കില്‍ ഗൂഗിളിനെ വിളിക്കാം. സെര്‍ച് എഞ്ചിനിലൂടെ ലോകത്തെ മുഴുവന്‍ വരല്‍തുമ്പിലെത്തിച്ചു ഗൂഗിള്‍. ക്രോം കാസ്റ്റിലൂടെ മീഡിയ കണ്ടന്റ് കണ്‍സ്യൂം ചെയ്യുന്ന രീതിയിലും മാറ്റം വന്നു. ഏറ്റവും ഒടുവില്‍ ഗൂഗിള്‍ ഗ്ലാസിലൂടെ കമ്പ്യൂട്ടര്‍ കണ്ണടയാക്കി.

ഗൂഗിളിന്റെ ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ മരത്തില്‍ കാണാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ മാനത്ത് കാണുന്നു എന്നതാണ് ഗൂഗിളിന്റെ പ്രത്യേകത. ഗൂഗിളിന്റെ പ്രസിദ്ധമായ മൂണ്‍ഷോട് ലാബിലാണ് ഇത്തരത്തിലുള്ള പ്രധാന പരീക്ഷണങ്ങളെല്ലാം നടക്കുന്നത്.

എന്തായാലും നിലവില്‍ ഗൂഗിള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതും അവതരിപ്പിച്ചതുമായ ഏഴ് പദ്ധതികള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇതിനോടകം യു.എസില്‍ പരീക്ഷണം നടന്നുകഴിഞ്ഞ ഒന്നാണ് ഡ്രൈവറില്ലാ കാര്‍. പേരുപോലെതന്നെ ഡ്രൈവറില്ലാതെ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഈ കാര്‍ സഞ്ചരിക്കുക. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ വിപണിയില്‍ പ്രതീക്ഷിക്കാം.

 

#2

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാന്‍കൂടി സഹായിക്കുന്ന ഒരു സ്മാര്‍ട് കോണ്‍ടാക്റ്റ് ലെന്‍സ് ഗൂഗിള്‍ വികസിപ്പിച്ചുകൊണഌടിരിക്കുകയാണ്. പ്രമേഹ രോഗികള്‍ക്ക് ഏറെ ഉപകരിക്കുന്ന ഈ കോണ്‍ടാക്റ്റ് ലെന്‍സിനുള്ള പേറ്റന്റും ഗൂഗിള്‍ സ്വന്തമാക്കിയിട്ടുണ്ട്.

 

#3

ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയാണ് പ്രൊജക്റ്റ്‌ലൂണ്‍. അതായത് ബലൂണുകള്‍ വഴി നിലവില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഡാറ്റ ലഭ്യമാക്കുക എന്നാണ് ഗൂഗിള്‍ വിഭാവനം ചെയ്യുന്നത്.

 

#4

കസ്റ്റമൈസ് ചെയ്യാവുന്ന സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗൂഗിള്‍. അതായത് ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുകയും വേര്‍പ്പെടുത്തുകയും ചെയ്യാവുന്ന സ്മാര്‍ട്‌ഫോണ്‍. പ്രൊജക്റ്റ് അര എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

 

#5

കമ്പ്യൂട്ടര്‍ കണ്ണില്‍ ധരിക്കാവുന്ന വിധത്തിലാക്കിയ സാങ്കേതിക വിദ്യയാണ് ഗൂഗിള്‍ ഗ്ലാസ്. ഈ വര്‍ഷം വിര്‍ജിന്‍ അറ്റ്‌ലാന്റിക്, വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ചിരുന്നു? പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്.

 

#6

ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് സ്പീഡ് ലഭ്യമാക്കുന്ന ഗൂഗിള്‍ ഫൈബര്‍ ആണ് കമ്പനിയുടെ മറ്റൊരു പ്രധാന െപ്രാജക്റ്റ്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot