ട്രൂക്കോളർ അങ്ങേയറ്റം അപകടം; സേവ് ചെയ്യാത്ത നമ്പറിന്റെ ഉടമയുടെ പേര് അറിയാൻ സർക്കാർ സംവിധാനം വരുന്നു
ഇന്ത്യൻ ടെലികോം ചരിത്രത്തിൽ ഏറെ വിപ്ലവകരമായ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാർ. സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ എത്തുമ്പോൾ വിളിക്കുന്ന ആളിന്റെ പേര് അറിയാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നേരത്തെ തന്നെ ട്രായ് ഇത്തരത്തിൽ ഒരു നിർദേശം മുന്നോട്ട് വെച്ചിരുന്നു.
ഇപ്പോൾ കേന്ദ്ര സർക്കാരും ട്രായുടെ ഈ തീരുമാനത്തിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സ്വന്തം ഫോണിൽ ഒരു ഫോൺ കോൾ എത്തുമ്പോൾ വിളിക്കുന്ന ആൾ ആരാണെന്ന് അറിയാനുള്ള അവകാശം ഫോൺ ഉപയോഗിക്കുന്നവർക്ക് ഉണ്ടെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വിഷയത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

MOST READ: പത്ത് പൈസ മുടക്കാതെ സൗജന്യമായി ഇന്റർനെറ്റ് ഡാറ്റ നേടിയെടുത്താലോ? ഇതാ ഒരു സൂത്രപ്പണി
ആരുടെ പേരിലാണ് സിം രജിസ്റ്റർ ചെയ്തിരിക്കുന്നത് ആ പേര് ആയിരിക്കും കോൾ വരുമ്പോൾ സ്ക്രീനിൽ കാണാൻ സാധിക്കുക. സിം എടുക്കുമ്പോൾ നൽകുന്ന കെവൈസി തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും ഇത്തരത്തിൽ അറിയാൻ സാധിക്കുന്നത്. നിലവിൽ ട്രൂക്കോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകൾ ഉണ്ടെങ്കിൽ മാത്രമെ ഇത്തരത്തിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് ഫോൺ കോൾ വന്നാൽ വിളിക്കുന്ന ആളിന്റെ പേര് അറിയാൻ സാധിക്കു.
എന്നാൽ ട്രൂക്കോളർ ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ മുതൽ തന്നെ പുറത്ത് വന്നിരുന്നു. ആയതിനാൽ തന്നെ ഈ ആപ്പ് ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് അപകടം ആണെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം ട്രൂക്കോളർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം ടെലിഗ്രാമിൽ ട്രൂക്കോളർ ബോട്ടിന്റെ സേവനം ലഭ്യമാണ്. എന്നാൽ ഫോൺ കോൾ വരുമ്പോൾ വരുന്ന നമ്പറിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ബോട്ടിൽ ലഭിക്കില്ല.

MOST READ: 50,000 രൂപയുടെ ടാബ്ലെറ്റ് 25,000 രൂപയ്ക്ക് വാങ്ങിച്ചാലോ? ടാബുകൾക്ക് കിടിലം ഓഫറുമായി ആമസോൺ
കോൾ വന്ന നമ്പർ ബോട്ടിന് കൈമാറിയാൽ മാത്രമാണ് നമ്പറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കു. വിളിക്കുന്ന ആളിന്റെ പേര്, സ്ഥലം തുടങ്ങിയ വിവരങ്ങൾ മാത്രമെ ഇത്തരത്തിൽ ടെലിഗ്രാം ബോട്ടിന്റെ സഹായത്താൽ അറിയാൻ സാധിക്കു. വിളിക്കുന്ന ആൾ അയാളുടെ ട്രൂക്കോളർ ആപ്പിൽ ചിത്രവും ഇമെയിൽ ഐഡിയും നൽകിയിട്ടുണ്ടെങ്കിൽ ഈ വിവരങ്ങൾ കൂടി ടെലിഗ്രാം ബോട്ടിന്റെ സഹായത്താൽ അറിയാൻ സാധിക്കുന്നതാണ്. ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഉപയോക്താക്കൾക്ക് ഈ ബോട്ട് ഉപയോഗിക്കാവുന്നതാണ്.
ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ നൽകേണ്ടത്താത് മൂലം ബോട്ടിലൂടെ സ്വകാര്യ വിവരങ്ങൾ ചോരും എന്ന ഭയവും ഉപയോക്താക്കൾക്ക് വേണ്ട. അതേസമയം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നമ്പർ സേവ് ചെയ്യാത്ത ആളുകളുടെ കോൾ വരുമ്പോൾ പേര് കാണിക്കണം എന്ന തരത്തിലുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. നിരവധി തട്ടിപ്പ് കേസുകളാണ് ദിനംപ്രതി ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ മാറ്റത്തിലൂടെ ഈ തട്ടിപ്പ് കുറയ്ക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
തട്ടിപ്പുകാർ പല പേരിൽ ഇരകളെ ഫോൺ വഴി ബന്ധപ്പെടുന്നതാണ്. ഡെലിവറി ബോയ് ആണെന്നും നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സമ്മാനം ലഭിച്ചു എന്നുമെല്ലാം പറഞ്ഞാണ് ഇവർ സാധാരണയായി ഇരകളെ ബന്ധപ്പെടുക. നടപടി പൂർത്തിയാക്കാനായി ഉപയോക്താക്കളുടെ ഫോണിൽ വരുന്ന ഒടിപി പങ്കുവെയ്ക്കണം എന്നും ഇവർ ആവിശ്യപ്പെടും. എന്നാൽ ഈ ഒടിപി പങ്കുവെച്ചാൽ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ കൊള്ളയടിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി ആണ് പെരുകുന്നത്. പുതിയ മാറ്റം നടപ്പിലാക്കുന്നതോടെ ഫോൺ കോളുകൾ വഴി നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാം എന്ന പ്രതീക്ഷയാണ് സർക്കാരിന് ഉള്ളത്. അതേ സമയം നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക. ഇത് പണം തിരിച്ചുകിട്ടാൻ നിങ്ങളെ ഏറെ സഹായിക്കുന്നതാണ്.


Click it and Unblock the Notifications








