Home
News

ഹോണറിന്റെ മാജിക് 6 സീരീസ് ഫോണുകളെത്തി; പ്രോയിൽ രണ്ട് സെൽഫി ക്യാമറ, മറ്റ് ഫീച്ചറുകളും ​ഗംഭീരം

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചുവന്ന പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഹോണർ. ഹോൺ 90 എന്ന മോഡലിലൂടെയാണ് മൂന്ന് വർഷത്തിന് ശേഷം ഹോണർ ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചെത്തിയത്. മികച്ച അഭിപ്രായമായിരുന്നു ഈ ഫോണിന് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്.

ഇപ്പോൾ ഇതാ പുതിയ ഒരു ഫോൺ ഹോണർ ചൈനീസ് മാർക്കറ്റിൽ എത്തിച്ചിരിക്കുകയാണ്. ഹോണർ മാജിക് 6 സീരീസിലെ രണ്ട് ഫോണുകൾ ആണ് കമ്പനി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. അധികം വൈകാതെ തന്നെ ഈ ഫോണുകളും ഇന്ത്യൻ മാർക്കറ്റിൽ എത്തും എന്നാണ് പ്രതീക്ഷ. ഹോണർ മാജിക് 6, ഹോണർ മാജിക് 6പ്രോ എന്നിവയാണ് കമ്പനി അവതരിപ്പിച്ച പുതിയ ഫോണുകൾ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ലാണ് ഇവ പ്രവർത്തിക്കുന്നത്.

ഹോണറിന്റെ മാജിക് 6 സീരീസ് ഫോണുകളെത്തി; പ്രോയിൽ രണ്ട് സെൽഫി ക്യാമറ

MOST READ: പുത്തൻ ഐഫോണുകൾക്ക് കിടിലം ഡിസ്കൗണ്ട്; എക്സ്ചേഞ്ചിലൂടെ പകുതിയോളം വിലയ്ക്കും സ്വന്തമാക്കാമെന്ന് ആമസോൺ

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ചിപ്സെറ്റും ഈ ഫോണുകൾക്കായി ഹോണർ നൽകിയിരിക്കുന്നു. ഹോണർ മാജിക് 6ന്റെ വില ആരംഭിക്കുന്നത് 4,399 ചൈനീസ് യുവാനിൽ നിന്നാണ് (ഏകദേശം 54,000 രൂപ). ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില. ഫോണിന്റെ 16 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 4,699 യുവാൻ ആണ് (ഏകദേശം 54,000 രൂപ).

ഇതിന് പുറമെ 16 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോണുകൾ പുറത്തിറങ്ങിയിട്ടുണ്ട് ഇതിന്റെ ഇന്ത്യൻ വില പരിശോധിച്ചാൽ ഏകദേശം 58,000 രൂപ ആയിരിക്കും. പ്രോ മോഡലിന്റെ വില ആരംഭിക്കുന്നത് 5,699 യുവാൻ(ഏകദേശം 65,000 രൂപ) മുതലാണ്. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജിനാണ് ഈ വില. 16 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിന്റിന്റെ വില 6,199 യുവാൻ ആണ്.

ഹോണറിന്റെ മാജിക് 6 സീരീസ് ഫോണുകളെത്തി; പ്രോയിൽ രണ്ട് സെൽഫി ക്യാമറ

MOST READ: മിഡ് ബഡ്ജറ്റിൽ മികച്ച ​ഗെയിമിങ് ഫോണുകൾ; പോക്കോ എക്സ്6 സീരീസ് അവതരിപ്പിച്ചു, വില 19,999 രൂപ മുതൽ

അതായത് ഇന്ത്യൻ മാർക്കറ്റിലെ 68,000 രൂപ. 16 ജിബി റാം 1 ടിബി സ്റ്റോറേജിൽ മറ്റൊരു വേരിയന്റും പ്രോ മോഡലിന് ഉണ്ട് ഇതിന്റെ വില പരിശോധിക്കുമ്പോൾ 6,699 യുവാൻ ആണ് (ഏകദേശം 77,000 രൂപ) ഫോണിലെ സ്റ്റാന്റേർഡ് മോഡലിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് OLED ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 120Hz റീഫ്രഷ് റെയ്റ്റും ഇതിന് അവകാശപ്പെടാനുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഈ ഫോണിനായി ഹോണർ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50 എംപി വൈഡ് ആംഗിൾ ക്യാമറ, 32 എംപി ടെലിഫോട്ടോ ക്യാമറ, 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫോണിന്റെ സെൽഫി ക്യാമറയും 50 എംപിയാണ്. 66W വയർഡ് ചാർജിങ്ങിന്റെയും 50W വയർലെസ് ചാർജിങ്ങിന്റെയും പിന്തുണയുള്ള 5,450 mAh ബാറ്ററായാണ് ഈ ഫോണിനുള്ളത്.

ഹോണർ മാജിക് 6 പ്രോയുടെ സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് OLED ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. 120Hz വരെയാണ് ഈ ഡിസ്പ്ലേയുടെ റീഫ്രഷ്റെയ്റ്റ്. ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 100x ഡിജിറ്റൽ സൂം വാ​ഗ്ദാനം ചെയ്യുന്ന 180 എംപി പെരിസ്കോപ്പ് ലെൻസ് ഇതിൽ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 50 എംപി വൈഡ് ആംഗിൾ ക്യാമറയും 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും സ്ഥാനം പിടിച്ചിരിക്കുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹോണർ മാജിക് 6 പ്രോയിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയും 50 എംപിയാണ്. കൂടാതെ മുൻവശത്ത് ഒരു 3D ഡെപ്ത് സെൻസറും ഹോണർ നൽകിയിട്ടുണ്ട്. 5,600 mAh ബാറ്ററിയാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ 80W വയർഡ് ചാർജിങ്ങും 66W വയർലെസ് ചാർജിങ്ങും പ്രവർത്തിക്കുന്നതായിരിക്കും. അതേസമയം ഈ ഫോണുകൾ എന്ന് ഇന്ത്യയിൽ എത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഹോണർ പുറത്ത് വിട്ടിട്ടില്ല.

More from GizBot

Best Mobiles in India

English summary
It is expected that these phones will also reach the Indian market soon. The Honor Magic 6 and Honor Magic 6 Pro are the new phones introduced by the company. It runs on MagicOS 8.0, based on Android 14. Honor has also provided Qualcomm's latest Snapdragon 8 Gen 3 SoC chipset for these phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X