Home
News

മിഡ് ബഡ്ജറ്റിൽ മികച്ച ​ഗെയിമിങ് ഫോണുകൾ; പോക്കോ എക്സ്6 സീരീസ് അവതരിപ്പിച്ചു, വില 19,999 രൂപ മുതൽ

പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ പോക്കോ എക്സ് 6 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് കമ്പനി തങ്ങളുടെ പുതിയ ഫോണുകൾ ആ​ഗോളതതലത്തിൽ അവതരിപ്പിച്ചത്. പോക്കോ എക്സ് 6, പോക്കോ എക്സ് 6 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്.

പോക്കോ നേരത്തെ തന്നെ ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഈ ഫോണുകൾ അവതരിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഫോൺ എത്തിച്ചിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി സെ​ഗ്മെന്റിൽ ആണ് പോക്കോയുടെ പുതിയ ഫോണുകൾ എത്തുന്നത്. പുതിയ ഫോണിലെ പ്രോ മോഡലിന് MediaTek Dimensity 8300-Ultra ചിപ്സെറ്റ് ആണ് പോക്കോ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഈ ചിപ്സെറ്റ് ലഭിക്കുന്ന ഫോൺ ആണിത്.

പോക്കോ എക്സ്6 സീരീസ് അവതരിപ്പിച്ചു, വില 19,999 രൂപ മുതൽ

MOST READ: 1,24,999 രൂപയുടെ ​ഗാലക്സി എസ്23 അൾട്ര 74,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ; ബുക്ക് ചെയ്തവർക്ക് പുതിയ അറിയിപ്പ്

സീരീസിലെ സ്റ്റാന്റേർഡ് മോഡലിന് ആകട്ടെ Qualcomm Snapdragon 7s Gen 2 ചിപ്സെറ്റും പോക്കോ നൽകിയിരിക്കുന്നു. മികച്ച രീതിയിൽ ​ഗെയിമുകൾ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ ഫോണുകൾ പോക്കോ നിർമ്മിച്ചിരിക്കുന്നത്. ഒരു ​ഗെയിമിങ് ഫോണായി ഇതിനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. ഫോൺ അമിതമായി ചൂടാകാതിരിക്കാനുള്ള ലിക്വിഡ് കൂൾഡ് സാങ്കേതികവിദ്യയും ഈ ഫോണിന് നൽകിയിട്ടുണ്ട്. ബ്ലാക്ക്, ​ഗ്രേ, യെല്ലോ എന്നീ നിറങ്ങളിലാണ് പ്രോ മോഡൽ ഫോണുകൾ പുറത്തിറങ്ങുന്നത്.

1.5കെ ക്രിസ്റ്റൽ റെയ്സുള്ള 6.67 ഇഞ്ച് AMOLED ഫുൾഎച്ച്‍ഡി പ്ലസ് ഡിസ്പ്ലേയാണ് പ്രോ മോഡലിന് ഉള്ളത്. 1800 നീറ്റ്സ് തെളിച്ചവും 120 ഹേർട്സ് റീഫ്രഷ് റെയ്റ്റും ഇവ വാ​ഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ഒഐഎസ് പിന്തുണയുള്ള 64 എംപി മെയിൻ ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും ഈ ഫോണിന് അവകാശപ്പെടാനുണ്ട്. ഇതിൽ ഫിലിം ക്യാമറ എന്ന പേരിലും ഒരു ലെൻസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

പോക്കോ എക്സ്6 സീരീസ് അവതരിപ്പിച്ചു, വില 19,999 രൂപ മുതൽ

MOST READ: ലോകത്ത് ഇതാദ്യം; വിൻഡോസിലും ആൻഡ്രോയിഡിലും പ്രവർത്തിക്കും, അതിശയിപ്പിക്കുന്ന ലാപ്ടോപ് അവതരിപ്പിച്ച് ലെനോവ

ഫോണിന്റെ അൾട്ര വൈഡ് ക്യാമറ 8 എംപിയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 16 എംപിയാണ്. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്റിയാണ് പോക്കോ എക്സ്6 പ്രോയിൽ ഇടം പിടിച്ചിരിക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ആയിരിക്കും പ്രോ മോഡൽ പുറത്തിറങ്ങുന്നത്.

ഈ സീരീസിലെ സ്റ്റാന്റേർഡ് മോഡലിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ Snapdragon 7s Gen 2 ചിപ്സെറ്റാണ് ഈ ഫോണിനായി നൽകിയിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിൽ ആണ് പോക്കോ എക്സ്6 പുറത്തിറങ്ങുക. സ്റ്റാന്റേർഡ് മോഡലിനും 1.5കെ ക്രിസ്റ്റൽ റെയ്സ് ഉള്ള 6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് പോക്കോ നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്കും 1800 നീറ്റ്സ് തെളിച്ചം അവകാശപ്പെടാനുണ്ട്.

67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5100 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. പ്രോ മോഡലിന് സമാനമായി ഒഐഎസ് പിന്തുണയുള്ള 64 എംപി മെയിൻ ക്യാമറയാണ് പോക്കോ ഈ ഫോണിനും നൽകിയിരിക്കുന്നത്. കൂടാതെ 8 എംപിയുടെ അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറയും ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. 16 എംപിയാണ് ഈ ഫോണിന്റെ ഫ്രണ്ട് ക്യാമറ. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ പുറത്തിറങ്ങും.

8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിലെ ആദ്യ വേരിയന്റിന് 19,999 രൂപയാണ് വില. രണ്ടാം വേരിയന്റിന് 21,999 രൂപയും മൂന്നാം വേരിയന്റിന് 22,999 രൂപയുമാണ് ഇന്ത്യൻ മാർക്കറ്റിലെ വില. പ്രോ മോഡലിന്റെ വില പരിശോധിക്കമ്പോൾ അടിസ്ഥാന വേരിയന്റിന് 24,999 രൂപയാണ് വില.

ടോപ് എൻഡ് മോഡലിന് ആകട്ടെ 26,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്കിന്റെ കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 2000 രൂപയുടെ തൽക്ഷണ കിഴിവും സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും. ഇന്ന് രാത്രി 8 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോണുകളുടെ പ്രീബുക്കിങ് ആരംഭിക്കുന്നതാണ്. ജനുവരി 16ആം തിയതി മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും എന്നും പോക്കോ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Poco has built these phones in such a way that you can enjoy the games in the best possible way. It is not wrong to describe it as a gaming phone. The phone is also equipped with liquid-cooled technology to prevent the phone from overheating. Pro-model phones are released in black, gray, and yellow colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X