Home
News

പുത്തൻ ഐഫോണുകൾക്ക് കിടിലം ഡിസ്കൗണ്ട്; എക്സ്ചേഞ്ചിലൂടെ പകുതിയോളം വിലയ്ക്കും സ്വന്തമാക്കാമെന്ന് ആമസോൺ

ഭൂരിഭാ​ഗം സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെയും ആ​ഗ്രഹങ്ങളിൽ ഒന്നാണ് ഒരു പുതിയ ഐഫോൺ സ്വന്തമാക്കുക എന്നത്. നിരവധി ആളുകൾ ഇപ്പോഴും ഇഎംഐ പോലുള്ള ഓപ്ഷനുകളിലൂടെയാണ് പുതിയ ഐഫോണുകൾ സ്വന്തമാക്കുന്നത്. മറ്റുള്ള ഫോണുകളെ അപേക്ഷിച്ച് ഐഫോണുകൾക്ക് വില കൂടുതലാണ് എന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും ഐഫോണുകൾ സ്വന്തമാക്കാൻ ആളുകൾ ആ​ഗ്രഹിക്കുന്നു.

ആപ്പിളിന്റെ ബ്രാൻഡ് വാല്യൂവാണ് ഇതിന് കാരണം. ആപ്പിൾ ഉത്പന്നങ്ങൾ കൈവശം വെയ്ക്കുന്നത് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാ​ഗമാണെന്ന് ചിന്തിക്കുന്ന ആളുകളും നിരവധിയാണ്. ആയതിനാൽ ആണ് പണം ഇല്ലാത്തതുകൊണ്ട് ഇത്തരത്തിൽ ഇഎംഐ ഓപ്ഷനുകളിലൂടെയും മറ്റും ആളുകൾ ഈ ഫോണുകൾ സ്വന്തമാക്കുന്നത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് ഐഫോണുകൾ വാങ്ങാൻ സാധിച്ചാലോ? നിങ്ങൾ ഒരു പുതിയ ഐഫോൺ വിലക്കുറവിൽ വാങ്ങാൻ കാത്തിരിക്കുന്ന ആളാണെങ്കിൽ ഇതാണ് ഇതിന് പറ്റിയ സമയം.

പുത്തൻ ഐഫോണുകൾക്ക് കിടിലം ഡിസ്കൗണ്ടുമായി ആമസോൺ

MOST READ: മിഡ് ബഡ്ജറ്റിൽ മികച്ച ​ഗെയിമിങ് ഫോണുകൾ; പോക്കോ എക്സ്6 സീരീസ് അവതരിപ്പിച്ചു, വില 19,999 രൂപ മുതൽ

കാരണം റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് ഐഫോണുകൾക്ക് അടക്കം മികച്ച ഓഫറാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 13 മുതൽ തന്നെ ആമസോണിന്റെ റിപ്പബ്ലിക്ക് ദിന ഓഫർ സെയിൽ ആരംഭിക്കും എന്നാണ് പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾ ആമസോണിന്റെ പ്രൈം ഉപയോക്താവ് ആണെങ്കിൽ ഒരു ദിവസം മുമ്പ് തന്നെ നിങ്ങൾക്ക് ഈ ഓഫർ വിൽപനയിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

ആമസോൺ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം ഐഫോൺ 13 ഈ ഓഫർ വിൽപനയിലൂടെ ഇപ്പോൾ 50,000 രൂപയിലും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിലവിൽ 52,999 രൂപയ്ക്കാണ് ഐഫോൺ 13ന്റെ സ്റ്റാന്റേർഡ് മോഡൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വിവിധ അഡീഷണൽ ഓഫറുകൾ കൂടി ചേരുമ്പോൾ ഈ ഫോൺ 50,000 രൂപയിലും കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

പുത്തൻ ഐഫോണുകൾക്ക് കിടിലം ഡിസ്കൗണ്ടുമായി ആമസോൺ

MOST READ: ആമസോണിൽ പൂരത്തിന് കൊടിയേറി; പൊങ്കൽ, സംക്രാന്തി അനുബന്ധിച്ച് പുതിയ ഓഫറുകൾ, വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ

ഓഫറിന്റെ കൂടുതൽ വിവരങ്ങൾ ആമസോൺ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 പുറത്തിറങ്ങിയ സാഹചര്യത്തിൽ ഐഫോൺ 14 സീരീസ് ഫോണുകൾക്കും ഈ ഓഫർ വിൽപനയിൽ മികച്ച ഓഫറകുൾ പ്രതീക്ഷിക്കാവുന്നതാണ്. അതേ സമയം എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോ​ഗിച്ചാണ് നിങ്ങൾ ഐഫോൺ 13 സ്വന്തമാക്കുന്നത് എങ്കിൽ തൽക്ഷണമായി 1000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

ഇതിന് പുറമെ എക്ചേഞ്ച് ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 22,500 രൂപ വരെ ലാഭിക്കാൻ സാധിക്കും എന്നും ആമസോൺ പറയുന്നു. നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ താൽപര്യപ്പെടുന്ന ഫോണിന്റെ ​ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഈ എക്ചേഞ്ച് ഓഫറിൽ ലഭിക്കുന്ന ഡിസ്കൗണ്ട് തുക. 2021 സെപ്റ്റംബർ മാസത്തിലാണ് ആപ്പിൾ ഐഫോൺ 13 സീരീസുകൾ ലോഞ്ച് ചെയ്തത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഇതിന്റെ സ്റ്റാന്റേർഡ് മോഡലിന് അവകാശപ്പെടാനുള്ളത്.

ഈ ഡിസ്പ്ലേയ്ക്ക് 1,200 nits വരെ പരമാവധി തെളിച്ചവും ആപ്പിൾ വാ​ഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ തന്നെ എ15 ബയോണിക് ചിപ്പും ഈ ഹാൻഡ്സെറ്റിന്റെ കരുത്ത് വർധിപ്പിക്കുന്നു. ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ iOS 17.2 ലേക്ക് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഈ ഫോണിനായി ആപ്പിൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 12എംപി വൈഡ് ആംഗിൾ ക്യാമറയും 12എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഈ ഫോണിൻ സ്ഥാനം പിടിച്ചിട്ടുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ആപ്പിൾ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയും 12 എംപിയാണ്. ഫോണിന്റെ കണക്ടിവിറ്റികൾ പരിശോധിക്കുമ്പളോൾ 5G, 4G LTE, ബ്ലൂടൂത്ത് 5 എന്നിവയാണ് പ്രധാനമായും കാണാൻ സാധിക്കുന്നത്. ഐഫോൺ 13ന്റെ വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന് IP68 റേറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഏത് വേരിയന്റിനാണ് ഡിസ്കൗണ്ട് ലഭിക്കുന്നത് എന്ന കാര്യം ആമസോൺ വ്യക്തമാക്കിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
The leading e-commerce website Amazon has announced a great offer, including iPhones, on the occasion of Republic Day. The platform has informed us that Amazon's Republic Day sale will start on January 13 itself. But if you are a Prime user of Amazon, you can participate in this offer sale even a day before.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X