Home
News

ഒരു ഫോണിൽ രണ്ട് സെൽഫി ക്യാമറ, അതും 60 എംപി; നോവ 12 സീരീസ് പുറത്തിറക്കി ഹുവായ്

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹുവായ് തങ്ങളുടെ പുതിയ ഫോൺ ചൈനയിൽ അവതരിപ്പിച്ചു. നോവ 12 സീരീസിലാണ് പുതിയ ഫോണുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹുവായ് നോവ 12, നോവ 12 പ്രോ, നോവ 12 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഹുവായ് പുറത്തിറക്കുക.

ഇതിൽ നോവ 12 അൾട്ര ആയിരിക്കും ഈ സീരീസിലെ ടോപ് എൻഡ് മോഡൽ. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുമായി ആണ് ഈ സീരീസിലെ സ്റ്റാന്റേർഡ് മോഡൽ പുറത്തിറങ്ങുന്നത്. പ്രോ, അൾട്ര മോഡലുകൾക്ക് 6.7 ഇഞ്ച് LTPO OLEDയാണ് കമ്പനി നൽകിയിരിക്കുന്നത്. മറ്റ് ഫോണുകളെ അപേക്ഷിച്ച് അൾട്രയുടെ പിൻഭാ​ഗത്തെ ലോ​ഗോയിൽ ചെറിയ വ്യത്യാസം നൽകാനും ഹുവായ് ശ്രമിച്ചിട്ടുണ്ട്.

ഒരു ഫോണിൽ രണ്ട് സെൽഫി ക്യാമറ, അതും 60 എംപി; നോവ 12 സീരീസുമായി ഹുവായ്

MOST READ: പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 12 സീരീസിന്റെ വില കേട്ടോ; ഈ വിലയ്ക്ക് ഇത്രയും ഫീച്ചറുകൾ ലാഭം തന്നെ

പ്രോ, അൾട്രാ മോഡലുകൾക്കായി ഡുവൽ ഫ്രണ്ട് ക്യാമറയാണ് ഹുവായ് നൽകിയിരിക്കുന്നത്. നേറ്റീവ്, ടെക്‌സ്‌ചർ, ഫിനിഷ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തരത്തിൽ സെൽഫികൾ പകർത്താൻ സാധിക്കും എന്നാതാണ് ഈ ഫോണുകളുടെ പ്രത്യേകത. ഈ മൂന്ന് മോഡുകളിലും ഹൈ ഡെഫനിഷൻ ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നതായിരിക്കും. ഇതിന് പുറമെ ഓട്ടോ-ഫോക്കസോടുകൂടിയ 60 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 8 എംപി പോർട്രെയ്റ്റ് ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും.

മൂന്ന് ഫോണുകൾക്കും സ്‌നാപ്ഡ്രാഗൺ 778G 4G SoC ചിപ്പ് നൽകാനാണ് സാധ്യത. ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ആദ്യമായി ഈ സീരീസിലെ സ്റ്റാന്റേർഡ് മോഡലായ നോവ 12ന്റെ സവിശേഷതകൾ പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ 6.7 ഇഞ്ചാണ് ഈ ഫോണിന്റെ ഡിസ്പ്ലേ. ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി സ്ക്രീനാണ് ഈ ഫോണിനായി ഹുവായ് നൽകിയിരിക്കുന്നത്. 120Hz റീഫ്രഷ് റെയ്റ്റും ഈ സ്ക്രീൻ വാ​ഗ്ദാനം ചെയ്യുന്നു.

ഒരു ഫോണിൽ രണ്ട് സെൽഫി ക്യാമറ, അതും 60 എംപി; നോവ 12 സീരീസുമായി ഹുവായ്

MOST READ: വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ, സ്ക്രീൻ പോലുമില്ലാത്ത ഫോൺ; 2024ൽ കാത്തിരിക്കുന്ന പുതിയ ടെക്നോളജികൾ

256 ജിബി, 512 ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുന്നതായിരിക്കും. 50 എംപിയാണ് ഫോണിന്റെ പ്രൈമറി ക്യാമറ. 8 എംപിയുടെ അൾട്രാ വൈഡ് ആങ്കിൾ മാക്രോ ക്യാമറയും 12 എംപി ടെലിഫോട്ടോ ക്യാമറയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 4600mAh ബാറ്ററിയാണ് ഈ ഫോണിനായി ഹുവായ് നൽകിയിരിക്കുന്നത്. ഈ സീരീസിലെ പ്രോയുടേയും അൾട്രയുടേയും സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.76 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ വലുപ്പം.

ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി സ്ക്രീനാണ് ഈ രണ്ട് ഫോണുകൾക്കും കമ്പനി നൽകിയിരിക്കുന്നത്. 256 ജിബി, 512 ജിബി, 1 ടിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ പുറത്തിറങ്ങുന്നതായിരിക്കും. ഫോണുകളുടെ ബാക്ക് ക്യാമറകൾ പരിശോധിക്കുമ്പോൾ 50 എംപിയാണ് പ്രൈമറി സെൻസർ. 8 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ മാക്രോ ക്യാമറയും ഫോണിന് നൽകിയിട്ടുണ്ട്. കൂടെ തന്നെ എൽഇഡി ഫ്ലാഷ് ലൈറ്റും ലേസർ ഫോക്കസ് സെൻസറും നൽകിയിരിക്കുന്നു.

രണ്ട് സെൽഫി ക്യാമറകളാണ് ഈ ഫോണുകൾക്ക് ഹുവായ് നൽകിയിരിക്കുന്നത്. ഇതിലെ പ്രൈമറി ലെൻസ് 60 എംപിയാണ് അൾട്രാ വൈഡ് ആംഗിൾ ട്രാക്കിംഗ് ക്യാമറയായി ഈ ലെൻസ് ഉപയോ​ഗിക്കാവുന്നതാണ്. 8 എംപിയുടെ പോർട്രെയ്റ്റ് ക്ലോസപ്പ് ലെൻസും ഫോണിന്റെ മുൻ വശത്തായി ഇടം പിടിച്ചിട്ടുണ്ട്. 100W HUAWEI സൂപ്പർചാർജ് പിന്തുണയുള്ള 4600mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. 2999 യുവാൻ (34,917 രൂപ) മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

സാറ്റാന്റേർഡ് മോഡലിന്റ 512 ജിബി പതിപ്പിന് 3399 യുവാൻ (39,574 രൂപ) ആണ് വില. നോവ 12 പ്രോയുടെ രണ്ട് പതിപ്പുകളുടെ വില യഥാക്രമം 3999 യുവാൻ (46,559 രൂപ), 4399 യുവാൻ (51,217 രൂപ) എന്നിങ്ങനെയാണ്. അൾട്രയുടെ വില ആകട്ടെ 4699 യുവാൻ (54,710 രൂപ), 5499 യുവാൻ (64,024 രൂപ) എന്നിങ്ങനെയാണ്.

More from GizBot

Best Mobiles in India

English summary
The leading Chinese smartphone manufacturer, Huawei, has launched its new phone in China. The company has introduced new phones in the Nova 12 series. Huawei will release three phones in this series, namely the Huawei Nova 12, Nova 12 Pro, and Nova 12 Ultra. The Nova 12 Ultra will be the top-end model in this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X