Home
News

പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 12 സീരീസിന്റെ വില കേട്ടോ; ഈ വിലയ്ക്ക് ഇത്രയും ഫീച്ചറുകൾ ലാഭം തന്നെ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ‌ ഒന്നാണ് വൺപ്ലസിന്റെ 12. ജനുവരി 23ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. നിലവിൽ‌ ഇന്ത്യയിൽ ഏറെ ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ ബ്രാൻഡാണ് വൺപ്ലസ്. പുതിയ ഫോൺ ഇന്ത്യയിൽ എത്തിക്കുന്നതോടെ തങ്ങളുടെ വിപണി ശക്തപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് കമ്പനി.

രണ്ട് ഫോണുകൾ ആയിരിക്കും വൺപ്ലസ് 12 സീരീസിൽ കമ്പനി അവതരിപ്പിക്കുന്നത്. വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നിവയാണ് ഈ ഫോണുകൾ. നേരത്തെ തന്നെ വൺപ്ലസ് ചൈനയിൽ അവതരിപ്പിച്ച ഫോണുകൾ ആണ് ഇവ. ഇതേ പതിപ്പ് തന്നെ വൺപ്ലസ് ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. വൺപ്ലസ് 11ന്റെ പിൻ​ഗാമികൾ ആയിരിക്കും പുതിയ ഫോണുകൾ. വൺപ്ലസ് എയ്സ്3 എന്ന പുതിയ മോഡലും ചിലപ്പോൾ ഈ ഫോണുകൾക്ക് ഒപ്പം അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 12 സീരീസിന്റെ വില കേട്ടോ

MOST READ: വാച്ച് പോലെ കൈയ്യിൽ കെട്ടാവുന്ന ഫോൺ, സ്ക്രീൻ പോലുമില്ലാത്ത ഫോൺ; 2024ൽ കാത്തിരിക്കുന്ന പുതിയ ടെക്നോളജികൾ

അതേ സമയം ചൈനയിൽ മാത്രം ആയിരിക്കും വൺപ്ലസ് എയ്സ്3 കമ്പനി അവതരിപ്പിക്കു എന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കറുപ്പ്, പച്ച എന്നീ നിറങ്ങളിൽ ആയിരിക്കും പുതിയ ഫോണുകൾ വൺപ്ലസ് അവതരിപ്പിക്കുക എന്നാണ് സൂചന. പുതിയ ഫോണുകളുടെ വിലയെക്കുറിച്ചുള്ള ചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യോഗേഷ് ബ്രാർ എന്ന ടിപ്‌സ്റ്ററാണ് വിലയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എക്സ് വഴി ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവചനം.

58,000 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും പുതിയ ഫോണിന്റെ വില എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഫോണുകൾ വാ​ഗ്ദാനം ചെയ്യുന്നതായിരിക്കും. വൺപ്ലസ് 12 ആറിന് ആകട്ടെ 40,000 രൂപയ്ക്കും 42,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും ഇന്ത്യൻ മാർക്കറ്റിലെ വില എന്നും ഇദ്ദേഹം പ്രവചിക്കുന്നു. അതേ സമയം രണ്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 12 സീരീസിന്റെ വില കേട്ടോ

MOST READ: ഈ വർഷം ഇറങ്ങിയതിൽ മികച്ച മിഡ്-ബഡ്ജറ്റ് ഫോണുകൾ; സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ ഫോണുകൾ

സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് വൺപ്ലസ് 12 ആറിനായി കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14-ൽ ആയിരിക്കും ഈ ഫോൺ പ്രവർ‌ത്തിക്കുന്നത്. 6.78 ഇഞ്ച് LTPO 4.0 പ്രോക്‌സ്‌ഡിആർ സ്‌ക്രീൻ ആണ് ഈ ഫോണിന് വൺപ്ലസ് നൽകിയിരിക്കുന്നത്. ഈ സ്ക്രീനിന് 120Hz വരെ റീഫ്രഷ് റെയ്റ്റും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. ഗൊറില്ല ഗ്ലാസ് വിക്ടസ് 2-ന്റെ സംരക്ഷണവും ഈ ഫോണിന് ഉണ്ടായിരിക്കുന്നതാണ്.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. 50 എംപി IMX890 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് സെൻ‌സർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ഫോണിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ ആകട്ടെ 16 എംപിയാണ്. 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററിയും ഫോണിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.

വൺപ്ലസ് 12ന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ചിപ്സെറ്റാണ് കമ്പനി ഈ ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ൽ ആയിരിക്കും വൺപ്ലസ് 12 പ്രവർത്തിക്കുക. 6.82-ഇഞ്ച് ക്വാഡ്-എച്ച്ഡി പ്ലസ് LTPO OLED ഡിസ്പ്ലേ ആണ് ഈ ഫോണിന് വൺപ്ലസ് നൽകിയിരിക്കുന്നത്. 120 Hz വരെ റീഫ്രഷ് റെയ്റ്റും ഈ ഡിസ്പ്ലേയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. 4,500 നിറ്റ്സ് ആണ് ഇതിന്റെ പരമാവധി തെളിച്ചം.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി സോണി LYT-808 പ്രൈമറി സെൻസറാണ് ഫോണിന് നൽകിയിരിക്കുന്നത്. ഇതിന് പുറമെ 3x ഒപ്റ്റിക്കൽ സൂം അവകാശപ്പെടാനുള്ള 64 എംപി ടെലിഫോട്ടോ ലെൻസ്, 48 എംപി സെൻസർ എന്നിവയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 32 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. 5,400mAh ആണ് ഫോണിന്റെ ബാറ്ററി.

More from GizBot

Best Mobiles in India

English summary
The company will introduce two phones in the OnePlus 12 series. These phones are the OnePlus 12 and OnePlus 12R. These are the phones that OnePlus has already introduced in China. It is expected that OnePlus will launch the same version in India as well. The new phones will be the successors to the OnePlus 11. A new model called the OnePlus Ace3 is also likely to be launched along with these phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X