ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് നെയ്യപ്പമോ?
ആന്‍ഡ്രോയിഡിന്റെ പേര് ഇനി നെയ്യപ്പമായി മാറുമോ? മലയാളികള്‍ ഇനി ഒത്തു പിടിച്ചാല്‍ ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ പേര് നെയ്യപ്പം എന്നാകും.
ഇതിനെ കുറിച്ച് കൂടുതല്‍ സ്ലൈഡറിലൂടെ അറിയാം.

1
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ഇന്ത്യന്‍ പേരുകള്‍ നല്‍കുന്നില്ല എന്ന ചോദ്യം ഉയര്‍ന്നത്.

2
2008ല്‍ രംഗത്തെത്തിയ ആന്‍ഡ്രോയിഡിന്റെ അതിനടുത്ത വര്‍ഷമിറങ്ങിയ 1.5 പതിപ്പ് മുതലാണ് പലഹാരങ്ങളുടെ പേരിടുന്ന രീതി തുടങ്ങിയത്. കപ്പ്‌കേക്ക് എന്നായിരുന്നു ആന്‍ഡ്രോയിഡ് 1.5 ന്റെ പേര്.

3
ആന്‍ഡ്രോയിഡ് ഇതു വരെ നല്‍കിയ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ C,D,E,F.G,H,I,J,K,L,M എന്ന ക്രമത്തിലാണ്. ഇതു പ്രകാരം അടുത്തത് 'N' ആണ്.

4
മെക്‌സിക്കന്‍ ചിപ്‌സായ 'നാച്ചോസ്' , ഇറ്റാലിയന്‍ ജാം ബ്രാന്‍ഡായ 'ന്യൂട്ടല്ല', നെക്റ്ററൈന്‍ പഴം എന്നിവയും നെയ്യപ്പവുമായി മത്സരിക്കാന്‍ രംഗത്തുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ നിര്‍ദ്ദേശിക്കുന്ന പേരായിരിക്കും അടുത്ത ആന്‍ഡ്രോയിഡിന് പേരിടുന്നതെന്നും, അതിനാല്‍ കൂടുതല്‍ മലയാളികള്‍ രംഗത്തെത്തിയാല്‍ നെയ്യപ്പത്തിന് ഗുണം ചെയ്യുമെന്നും പറഞ്ഞു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍
കൂടുതല്‍ വായിക്കാന്‍: GO പവര്‍ മാസ്റ്റര്‍-ആന്‍ഡ്രോയിഡ് ഫോണുകളിന്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍


Click it and Unblock the Notifications








