100x ഡിജിറ്റൽ സൂം ക്യാമറയുമായി ഐക്യൂ 12 5ജി; പ്രീ-ബുക്കിങ് ആരംഭിച്ചു, 3000 രൂപ വിലയുള്ള ഇയർബഡും സൗജന്യം
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഐക്യൂ 12 5ജിയുടെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. ഇന്ന് (ഡിസംബർ 5) ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഫോൺ പ്രീ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
രാജ്യത്ത് Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോണാണ് ഐക്യൂ 12 5ജി. ആമസോണിന് പുറമെ രാജ്യത്തെ ഐക്യൂവിന്റെ സ്റ്റോറുകളിൽ നിന്നും ഈ ഫോൺ ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇപ്പോൾ ഈ ഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 2,999 രൂപ വില വരുന്ന ടിഡിഎസ് ഇയർബഡുകൾ സൗജന്യമായി ലഭിക്കും എന്നും കമ്പനി അറിയിച്ചു.

MOST READ: ശക്തന്മാരുടെ പോരാട്ടത്തിന് വൺപ്ലസ് 12 എത്തി; കരുത്ത് പുത്തൻ സ്നാപ്ഡ്രാഗൺ തന്നെ!
999 രൂപയുടെ പ്രയോരിറ്റി പാസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇപ്പോൾ ഫോൺ പ്രീ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഐക്യൂ 12 5ജി ലഭിക്കുക. ഈ തുക ഫോണിന്റെ മുഴുവൻ എംആർപിയിൽ നിന്ന് കുറച്ചതിന് ശേഷമുള്ള തുക നിങ്ങൾ ഫോൺ വാങ്ങുന്ന സമയത്ത് നൽകിയാൽ മതിയാകും. ആദ്യം ബുക്ക് ചെയ്ത ആളുകൾക്ക് ആദ്യം ഫോൺ എത്തിക്കുക എന്ന തരത്തിൽ ആയിരിക്കും ഐക്യൂ പുതിയ ഫോണുകൾ വിതരണം ചെയ്യുക.
ഇതിന് വേണ്ടിയാണ് 999 രൂപയുടെ പ്രയോരിറ്റി പാസ് എടുക്കാനായി കമ്പനി ഉപയോക്താക്കളെ നിർബന്ധിക്കുന്നത്. അതേ സമയം പ്രീ ബുക്കിങ് ആരംഭിച്ചെങ്കിലും ഫോൺ ഇതുവരെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല എന്നതാണ് പ്രത്യേകത. ഡിസംബർ 12 ആണ് ഇന്ത്യയിലെ ഫോണിന്റെ ലോഞ്ച് ഡേറ്റ് ആയി ഐക്യൂ അറിയിച്ചിരിക്കുന്നത്. അതേ സമയം ഈ ഫോൺ നിലവിൽ കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചൈനയിൽ നിന്ന് ഫോണിന് ലഭിക്കുന്നത്.

ഐക്യൂ ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ ഇപ്പോൾ ബുക്ക് ചെയ്താലും ഇന്ത്യയിൽ ഇത് അവതരിപ്പിച്ചതിന് ശേഷം ആയിരിക്കും ബുക്ക് ചെയ്തവർക്കായുള്ള വിതരണം നടക്കു. ഐക്യൂ 12 5ജിയുടെ ഇന്ത്യയിലെ വില പരിശോധിക്കുമ്പോൾ 50,999 രൂപ മുതലായിരിക്കും വില ആരംഭിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. 50,999 രൂപയ്ക്കും 59,999 രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വില.
3,999 യുവാൻ ആയിരുന്നു ഈ ഫോണിന്റെ ചൈനയിലെ വില. അതായത് ഏകദേശം 46,450 രൂപ. ഇത് ഇന്ത്യയിലെത്തുമ്പോൾ വിവിധ ടാക്സുകൾ കൂടി ഉൾപ്പെടുന്ന സാഹചര്യത്തിലാണ് ഫോണിന്റെ വില 50,000 രൂപയ്ക്ക് മുകളിൽ ആകുന്നത്. ഫോണിവന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചപ്പോൾ ഐക്യൂ നൽകിയിരുന്ന പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
നേരത്തെ സൂചിപ്പിച്ചത് പോലെ Qualcomm Snapdragon 8 Gen 3 ചിപ്പാണ് ഐക്യൂ പുതിയ ഫോണിനായി നൽകിയിരിക്കുന്നത്. 16GB വരെ LPDDR5X റാമും 1TB വരെ സ്റ്റോറേജും ഇതിലൂടെ ഉയർത്താൻ സാധിക്കും. ഗെയ്മിങ് സുഖപ്രദമാക്കാനായി ഇ-സ്‌പോർട്‌സ് Q1 ചിപ്പും ഇവർ ഫോണിൽ നൽകിയിരിക്കുന്നു. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി നാല് സോൺ കൂളിംഗ് സിസ്റ്റവും കമ്പനി തയ്യാറാക്കിയിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഫോണിന്റെ പ്രത്യേകതയാണ്.
6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിന് അവകാശപ്പെടാനുള്ളത്. 144Hz റീഫ്രഷ് റെയ്റ്റും 3,000 നിറ്റ്‌സ് തെളിച്ചവും ഇവ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിനായി ഐക്യൂ ഒരുക്കിയിരിക്കുന്നത്. ഇതിൽ 50 എംപി എംപി അൾട്രാവൈഡ് ലെൻസും 64 എംപി പെരിസ്കോപ്പ്-ടെലിഫോട്ടോ സെൻസറും ഉൾപ്പെടുന്നു. 100x ഡിജിറ്റൽ സൂമും ഇവ അവകാശപ്പെടുന്നുണ്ട്.


Click it and Unblock the Notifications








