1000 രൂപയ്ക്ക് താഴെ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോട് കൂടിയ റീചാർജ് പ്ലാനുകൾ; ജിയോയെക്കാൾ മികച്ചതോ എയർടെൽ?
രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന ടെലികോം കമ്പനികളാണ് റിലയൻസ് ജിയോയും എയർടെലും. ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോ ആണ് മുന്നിൽ നിൽക്കുത്തനെങ്കിലും സർവ്വിസിൽ ജിയോയ്ക്ക് മികച്ച വെല്ലുവിളി നൽകാൻ എയർടെലിന് സാധിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ കോണുകളിൽ 5ജി സർവ്വീസ് എത്തിക്കുന്നതിലും ജിയോയും എയർടെലും തന്നെയാണ് മുന്നോക്കം നിൽക്കുന്നത്.
ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകളാണ് രണ്ട് കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ചെറിയ തുകയുടെ പ്ലാനുകൾ മുതൽ വാർഷിക പ്ലാനുകൾ വരെ ഇരുവരുടെയും പക്കൽ ഉണ്ട്. എന്നിരുന്നാലും ഭൂരിഭാഗം ഉപയോക്താക്കളും ഉപയോഗിക്കുന്നത് ഒരു മാസത്തേക്ക് ആയിട്ടുള്ള ചെറിയ പ്ലാനുകൾ ആണ്. അതേ സമയം നിരവധി ഉപയോക്താക്കളുടെ സംശയം ആണ് ജിയോ ആണോ എയർടെൽ ആണോ മികച്ച സേവനം കാഴ്ച വെയ്ക്കുന്നത് എന്നത്.

MOST READ: ചില ഗൂഗിൾപേ, ഫോൺപേ, പേടിഎം യുപിഐ ഐഡികളിൽ ഡിസംബർ 31 ന് ശേഷം പണം എത്തില്ല! കാരണം ഇതാണ്
ഈ സാഹചര്യത്തിൽ ഈ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനുകൾ ഏതെല്ലാമാണെന്ന് ഒന്ന് താരതമ്യം ചെയ്യാം. ഇപ്പോൾ ഡിജിറ്റൽ യുഗം ആയതിനാൽ തന്നെ നിരവധി സൗജന്യങ്ങളോടെ തന്നെയാണ് ടെലികോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനാണ്. 1000 രൂപയ്ക്ക് താഴെ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനോടെ ജിയോയും എയർടെലും വാഗ്ദാനം ചെയ്യുന്ന പ്രധാന പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
ആദ്യമായി ജിയോയുടെ പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 1000 രൂപയ്ക്ക് താഴെ ഏറ്റവും വില കുറഞ്ഞ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള ജിയോയുടെ പ്ലാൻ തുടങ്ങുന്നത് 328 രൂപ യിൽ നിന്നാണ്. മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

MOST READ: ഫോൺ മോഷ്ടിക്കപ്പെട്ടാലും സിം നീക്കാനാകില്ല! സാധാരണ സിം ഇ-സിം ആക്കാനുള്ള വഴി ഇതാ
മാത്രമല്ല ജിയോസിനിമയിലേക്കുള്ള ആക്‌സസ്, അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നിവ ലഭിക്കുന്ന ഈ പ്ലാനിന്റെ കാലവധി 28 ദിവസമാണ്. 589 രൂപയുടേത് ആണ് രണ്ടാമത്തെ പ്ലാൻ. ഈ പ്ലാനിലും മൂന്ന് മാസത്തേക്കുള്ള സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് ലഭിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിന് 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും.
ഇനി എയർടെലിന്റെ പ്ലാനുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഈ വിഭാഗത്തിൽ എയർടെലിന്റെ പ്ലാൻ ആരംഭിക്കുന്നത് 499 രൂപയിൽ നിന്നാണ്. ജിയോയ്ക്ക് സമാനമായി മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് ഇതുവഴി ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതിന് പുറമെ സോണി ലൈവ് ഉൾപ്പെടെയുള്ള പതിനഞ്ചോളം ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 3ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിന് ലഭിക്കും.
28 ദിവസം ആണ് എയർടെലിന്റെ 499 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി. 839 രൂപയുടെ പ്ലാനാണ് ഈ വിഭാഗത്തിൽ എയർടെൽ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്ലാൻ. ഈ പ്ലാനിന് കീഴിലും മൂന്ന് മാസത്തെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുമ്പത്തെ പ്ലാനിന് സമാനമായി പതിനഞ്ചോളം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ പ്രവേശനവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതിദിനം 2 ജിബി ഡാറ്റ ആയിരിക്കും 839 രൂപയുടെ പ്ലാനിൽ എയർടെൽ നൽകുക. കൂടാതെ അൺലിമിറ്റഡ് സൗജന്യ കോളിംഗും വാഗ്ദാനം ചെയ്യുന്നു. 84 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി എന്നതാണ് പ്രത്യേകത. അതേ സമയം പല ഭാഷകളിലായി പഴയതും പുതിയതുമായ സിനിമകളും വെബ്സീരിയസുകളും മറ്റ് ടെലിവിഷൻ ചാനലുകളും ലഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. മികച്ച സേവനം തന്നെ ഇവർ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







