Home
News

ജിയോയുടെ പുതിയ പ്ലാനിൽ മനസും നിറയും വയറും നിറയും; പങ്കാളികളായി സ്വിഗ്ഗി

സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന പുതിയ ഓഫർ പ്ലാനുമായി ജിയോ. ജിയോ- സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ എന്നാണ് പുതിയ പ്ലാനിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഓൺലൈൻ ഫുഡ് ഡെലിവറി ഭീമന്മാരായ സ്വിഗ്ഗിയുമായി സഹകരിച്ചാണ് ജിയോ ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷൻ ആണ് ഈ പ്ലാനിന്റെ സവിശേഷത.

866 രൂപയാണ് ഈ പ്ലാനിനായി ഉപഭോക്താക്കൾ മുടക്കേണ്ടത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ അടങ്ങിയതയാണ് ഈ ജിയോ- സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ. 84 ദിവസം ആണ് ഈ പ്ലാനിന്റെ കാലാവധി. ഈ പ്ലാനിന്റെ ഭാ​ഗമായി ഉപഭോക്താക്കൾക്ക് ഭക്ഷണം, പലചരക്ക്, മറ്റ് ചില സാധനങ്ങള്‍ എന്നിവയെല്ലാം ​സ്വിഗ്ഗിയിൽ നിന്ന് ലഭിക്കുന്നതാണ്. അതും തികച്ചും സൗജന്യമായി തന്നെ.

ജിയോയുടെ പുതിയ പ്ലാനിൽ മനസും നിറയും വയറും നിറയും

MOST READ: എസ്22 അ‌ൾട്ര മുതൽ, ഐഫോണും ഫാന്റം വി ഫോൾഡും വരെ ഡിസ്കൗണ്ടിൽ വാങ്ങാം, സമയം തീരാൻ പോകുന്നു!

149 രൂപയ്ക്ക് മുകളിലുള്ള 10 ഭക്ഷണ ഓർഡറുകൾ വരെ ഈ പ്ലാനിന്റെ ഭാ​ഗമായി സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. സ്വിഗ്ഗിയുടെ തന്നെ സുപ്പർമാർക്കറ്റ് വിഭാ​ഗമായ ഇൻസ്റ്റാ മാർട്ടിൽ നിന്നുള്ള ചില സാധനങ്ങളും ഉപഭോക്താക്കൾക്ക് സൗജന്യമായി വീട്ടിലെത്തിക്കുന്നതാണ്. 199 രൂപയ്ക്ക് മുകളിലുള്ള 10 ഇൻസ്റ്റാ മാർട്ട് ഓർഡറുകളാണ് ഇത്തരത്തിൽ സൗജന്യമായി ലഭിക്കുക. ഇതിന് ശേഷമുള്ള ഡെലിവറിക്ക് ഇവർ പണം ഈടാക്കുന്നതായിരിക്കും.

അതേ സമയം 20,000ലധികം റെസ്റ്റോറന്റുകളിൽ നിന്ന് സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 30 ശതമാനത്തോളം അധികം ഡിസ്കൗണ്ട് ലഭിക്കാനും ഈ ഓഫർ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. ഇതിന് പുറമെ സ്വിഗ്ഗിയുടെ തന്നെ ജീനി ഡെലിവറിയ്ക്കും ഈ പ്ലാൻ വഴി ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. 60 രൂപയ്ക്ക് മുകളിലുള്ള ജീനി ഡെലിവറികൾക്കാണ് 10 ശതമാനത്തോളം ഡിസ്കൗണ്ട് ലഭിക്കുക.

ജിയോയുടെ പുതിയ പ്ലാനിൽ മനസും നിറയും വയറും നിറയും

MOST READ: ദിവസവും വെറും 67 രൂപ അടയ്ക്കാമോ? ​ഗാലക്സി എസ് 23 സീരീസ് ഫോണൊന്ന് വീട്ടിലെത്തും

ബണ്ടിൽ പ്ലാൻ ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ പ്ലാൻ റീചാർജ് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ ജിയോ അക്കൗണ്ടിലേക്ക് 50 രൂപ ക്യാഷ് ബാക്ക് ലഭിക്കും എന്നും ജിയോ അറിയിച്ചു. ഇത് ആദ്യമായാണ് ഒരു ടെലികോം കമ്പനിയുടെ പ്ലാനിലൂടെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സാധാരണയായി ഒടിടി പോലുള്ള പ്ലാറ്റ്ഫോമുകളിലേക്കാണ് സബ്സ്‌ക്രിപ്ഷൻ ലഭിക്കുക. എന്നാൽ ജിയോ- സ്വിഗ്ഗി സഹകരണം വലിയ മാറ്റം ഉണ്ടാക്കും എന്നാണ് ഇരു കമ്പനികളും പ്രതീക്ഷിക്കുന്നത്.

അതേ സമയം ദീപാവലി ഓഫറുമായി ബിഎസ്എൻഎലും രം​ഗത്ത് വന്നിരുന്നു. എക്സ്ട്രാ ഡാറ്റയും റീച്ചാർജിന് ഡിസ്കൗണ്ടും ഉൾപ്പെടെ അധിക ആനുകൂല്യങ്ങളും വാ​ഗ്ദാനം ചെയ്യുന്നതാണ് ബിഎസ്എൻഎലിന്റെ ദീപാവലി പ്ലാൻ. 251 രൂപ, 299 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 666 രൂപ എന്നിങ്ങനെയാണ് ബിഎസ്എൻഎലിന്റെ ദീപാവലി പ്ലാനുകൾ. 3 ജിബി അധിക ഡാറ്റായാണ് ഈ പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

എന്നാൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്ന് റീചാർജ് ചെയ്താൽ മാത്രമാണ് ഈ പ്ലാനുകൾ ലഭിക്കു എന്നും കമ്പനി ഓർമ്മപ്പെടുത്തുന്നു. ഈ ആപ്പ് ഉപയോ​ഗിക്കാത്ത ബിഎസ്എൻഎൽ വരിക്കാരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. നിരവധി ഫീച്ചറുകളാണ് വരിക്കാർക്കായി ബിഎസ്എൻഎൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. ദീപാവലി അവസരത്തിൽ ഉപഭോക്താക്കളെക്കൊണ്ട് ആപ്പ് പരമാവധി ഇൻസ്റ്റാൾ ചെയ്യിപ്പിക്കാനും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്.

ഈ ആപ്പ് ഉപയോ​ഗിച്ച് ഫോൺ റീചാർജ് ചെയ്യുന്നവർക്ക് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും. 249 രൂപയിൽ കൂടുതലുള്ള പ്രീപെയ്ഡ് റീചാർജ് വൗച്ചറുൾ റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും എന്നതാണ് ഈ നേട്ടം. അതേ സമയം ഈ ഓഫറുകൾ എല്ലാം ലഭിക്കണമെങ്കിൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത് നിർബന്ധമാണെന്നും ബിഎസ്എൻഎൽ പറയുന്നു.

More from GizBot

Best Mobiles in India

English summary
For this plan, customers have to pay $866. This Jio-Swiggy Festive prepaid plan comes with 2GB of data per day, unlimited voice calls, and unlimited 5G data. The duration of this plan is 84 days. As part of this plan, customers can get food, groceries, and some other items from Swiggy. That, too, is absolutely free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X