Home
News

ദിവസവും വെറും 67 രൂപ അടയ്ക്കാമോ? ​ഗാലക്സി എസ് 23 സീരീസ് ഫോണൊന്ന് വീട്ടിലെത്തും

സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട ഫോണുകളാണ് സാംസങ്ങിന്റെ ​ഗാലക്സി എസ് 23 സീരീസ്. സീരീസിലെ ടോപ് എൻഡ് മോഡലായ എസ് 23 അൾട്ര ആപ്പിൾ ഫോണുകൾക്ക് അടക്കം വലിയ വെല്ലുവിളി സൃഷ്ടിച്ച മോഡൽ ആയിരുന്നു. എന്നാൽ ഇതിന്റെ വില ആണ് സാധാരണക്കാരായ ഉപഭോക്താക്കളെ ഈ ഫോണിൽ നിന്ന് അകറ്റിയത്.

എന്നാൽ മികച്ച ഓഫറിലൂടെ സാധാരണക്കാർക്കും എസ് 23 സീരീസ് ഫോൺ സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് സാംസങ് ഇപ്പോൾ. ഈ സീരീസിലെ ഫാൻ എഡിഷൻ മോഡലായ ​ഗാലക്സി എസ് 23 എഫ്ഇ മികച്ച ഓഫറിൽ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നിലവിൽ ഫോണിന്റെ രണ്ട് വേരിയന്റുകളാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 128 ജിബി വേരിയന്റും 256 ജിബി വേരിയന്റും.

ദിവസവും വെറും 67 രൂപ അടയ്ക്കാമോ? ​ഗാലക്സി എസ് 23 എഫ്ഇ വീട്ടിലെത്തും

MOST READ: തെറ്റിദ്ധാരണ: സെൻസർ നന്നാക്കാനെത്തിയ മനുഷ്യനെ റോബോട്ട് ഞെരിച്ചുകൊന്നു!

ഇവയുടെ വില യഥാക്രമം 59,999 രൂപ, 64,999 രൂപ എന്നിങ്ങനെയാണ്. എന്നാൽ ദീപാവലി പ്രമാണിച്ച് ഇവ ഇപ്പോൾ 49,999 രൂപയ്ക്കും 54,999 രൂപയ്ക്കും ലഭിക്കുന്നതായിരിക്കും. പണം ഒറ്റത്തവണയായി നൽകാൻ സാധിക്കില്ലെങ്കിൽ ഇതിനായി ചില ഇഎംഐ പ്ലാനുകളും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാൻ ദിവസവും വെറും 67 രൂപ മാത്രം അടച്ച് ഈ ഫോൺ സ്വന്തമാക്കാനുള്ള ഓപ്ഷനാണ്. 30 മാസത്തേക്കാണ് ഇത്തരത്തിൽ പണം അടയ്ക്കേണ്ടത്.

സാംസങ്ങിന്റെ മികച്ച ​ഗെയിമിങ് ഫോണുകളിൽ ഒന്നാണ് എസ് 23 എഫ്ഇ. 4nm Exynos 2200 ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. മണിക്കൂറുകളോളം ഫോൺ പ്രവർത്തിപ്പിച്ചാലും തടസങ്ങൾ ഇല്ലാതെ തന്നെ ഇവ സു​ഗമമായ പ്രവർത്തനം വാ​ഗ്ദാനം ചെയ്യും. 3.9x വേപ്പർ ചേമ്പർ കൂളിംഗ് സാങ്കേതികവിദ്യ ഉള്ളതിനാൽ ഫോൺ ചൂടാകും എന്ന പേടിയും വേണ്ട. ​ഗെയിമുകളുടെ ആസ്വാദനം ഉയർത്താനായി റേ ട്രെയ്‌സിംഗ് എന്ന സാങ്കേതികവിദ്യയും ഇതിന് നൽകിയിട്ടുണ്ട്.

ദിവസവും വെറും 67 രൂപ അടയ്ക്കാമോ? ​ഗാലക്സി എസ് 23 എഫ്ഇ വീട്ടിലെത്തും

MOST READ: ആപ്പിൾ എയർപോഡിന് 50 ശതമാനം ഡിസ്കൗണ്ട്; എന്നാൽ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം

ഇതിലൂടെ ​ഗെയിമുകളിൽ നൽകിയിരിക്കുന്ന ലൈറ്റുകൾ മികച്ചതാക്കാൻ സാധിക്കുന്നതാണ്. സൈസ് കൂടിയ ​ഗെയിമുകളിലെ ​ഗ്രാഫിക്സുകൾ മികച്ച രീതിയിൽ ആസ്വദിക്കാൻ ഇവ ഉപഭോക്താക്കളെ സഹായിക്കുന്നു. മാത്രമല്ല ഫോണിന്റെ ബാറ്ററിയുടെ കാര്യക്ഷമതയും എടുത്തു പറയേണ്ട ഒന്നാണ്. 4500mAh ആണ് ഗാലക്സി എസ് 23 എഫ്ഇയുടെ ബാറ്ററി. 22 മണിക്കൂർ തുടർച്ചയായി വീഡിയോ പ്ലേബാക്ക് ചെയ്യാൻ ഈ ഫോണിന് സാധിക്കുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

ആയതിനാൽ തന്നെ ഭേദപ്പെട്ട ബാറ്ററി ലൈഫ് ഈ ഫോണിൽ നിന്ന് നമ്മുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഫോണിന്റെ ക്യാമറ സവിശേഷതകളും ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ഒന്നാണ്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിനായി സാംസങ് തയ്യാറാക്കിയിരിക്കുന്നത്. 50 എംപിയാണ് ഇതിന്റെ പ്രൈമറി സെൻസർ. 12 എംപിയുടെ അൾട്രാ വൈഡ് ലെൻസും 8 എംപി ടെലിഫോട്ടോ സെൻസറുമാണ് മറ്റ് ക്യാമറകൾ. രാത്രി കാലങ്ങളിലെ ചിത്രങ്ങൾ വളരെ തെളിച്ചത്തോടെ പകർത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയും ഫോണിൽ ഇടംപിടിച്ചിട്ടുണ്ട്.

6.4-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X സ്ക്രീൻ ആണ് ഈ ഫോണിനായി സാംസങ് തയ്യാറാക്കിയിരിക്കുന്നത്. ഈ സ്ക്രീനിന് 120Hz പുതുക്കൽ നിരക്കും അവകാശപ്പെടാനുണ്ട്. 1450 nits തെളിച്ചവും ഇവ വാ​ഗ്ദാനം ചെയ്യുന്നു. ഗ്രാഫൈറ്റ്, മിന്റ്, പർപ്പിൾ എന്നീ നിറങ്ങളിലാണ് ​ഗാലക്സി എസ് 23 എഫ്ഇ പുറത്തിറക്കിയിരിക്കുന്നത്. ഈ ദീപാവലിക്ക് മികച്ച ഓഫറിൽ ഒരു ഫോൺ സ്വന്തമാക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ​ഗാലക്സി എസ് 23 എഫ്ഇ നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷനാണ്.

അതേ സമയം സാംസങ്ങിന്റെ തന്നെ ​ഗാലക്സി എസ് 23, ഗാലക്സി എഫ് 23, ​ഗാലക്സി എം 23, ​ഗാലക്സി എം 04 എന്നീ ഫോണുകൾക്കും ദീപാവലി പ്രമാണിച്ച് പ്രത്യേകം ഓഫർ നൽകുമെന്നും സാംസങ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഈ ഫോണുകൾക്ക് 25 ശതമാനം കിഴിവ് നൽകുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. പുതിയ ഫോൺ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് സാംസങ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The S23 FE is one of the best gaming phones from Samsung. The phone is powered by a 4nm Exynos 2200 chipset. Even if you run the phone for hours, these will offer smooth operation without any interruptions. With 3.9x vapor chamber cooling technology, there is no need to worry about the phone getting hot. It is also provided with a technology called ray tracing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X