Just In
- 20 min ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 2 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 17 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 19 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- Movies
നടി ആലിയ ഭട്ടും രണ്ബീറും വിവാഹിതരാവുന്നു? വിവാഹം വിദേശത്തല്ല, കാശ്മീരിലാണെന്ന് റിപ്പോര്ട്ടുകള്
- News
രാജ്യസഭയിലേക്ക് കണ്ണ് നട്ട് രാജ്യം; പൗരത്വ ഭേദഗതി ബില്ലിന് പിന്തുണ വര്ധിപ്പിക്കാന് എന്ഡിഎ ശ്രമം
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല് സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്ജിയും ഭാര്യയും
- Sports
ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്
- Automobiles
കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്കൗണ്ടുമായി നിസാൻ
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്ക്കാണ്
ജിയോ ആപ്പിൽ 149 രൂപ റിച്ചാർജ്ജ് ചെയ്യുമ്പോൾ ഗൂഗിൾ പേ ഉപയോഗിക്കു 149 രൂപ ക്യാഷ് ബാക്ക്, 48 ജിബി ഫ്രീ
ഉപയോക്താക്കളെ ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫറുമായി ജിയോയും ഗൂഗിൾ പേ യുപിഐയും. മൈ ജിയോ ആപ്പിലൂടെ ജിയോ സിം 149 രൂപയുടെ പ്ലാൻ റിച്ചാർജ്ജ് ചെയുമ്പോൾ ഗൂഗിൾ പേ വഴി പണം നൽകിയാൽ നിങ്ങൾ നൽകിയ 149 രൂപയും നിങ്ങൾക്ക് തിരികെ ലഭിക്കും. റിച്ചാർജ് പ്ലാനിലൂടെ ലഭിക്കേണ്ട 48 ജിബി 4ജി ഡാറ്റയും നിങ്ങൾക്ക് ലഭ്യമാകും. അതായത് നിങ്ങൾക്ക് ഈ റീച്ചാർജ്ജിലൂടെ സൌജന്യമായി 149 രൂപയുടെ പ്ലാൻ ലഭ്യമാകും.

യുപിഐ പേയ്‌മെൻറ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിയോ 149 രൂപയുടെ ഫ്ലാറ്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. മൈ ജിയോ ആപ്പ് വഴിയുള്ള റിച്ചാർജിലെ പേയ്മെൻറ് ഓപ്ഷൻ ഗൂഗിൾ പേ യുപിഐ ഉപയോഗിച്ചാൽ ലഭ്യമാകുന്ന ഈ 149 രൂപയുടെ ഓഫർ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവർക്ക് ലഭിക്കും. നിലവിൽ ഗൂഗിൾ പേ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഓഫർ ലഭ്യമാകുകയില്ല.

149 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിന് ജിയോ ഉപയോക്താക്കൾ ആദ്യം ഗൂഗിൾ പേ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. ആപ്പിലേക്ക് സൈൻ അപ്പ് ചെയ്യുന്ന അവസരത്തിൽ 'ജിയോ' എന്ന റഫറൽ കോഡ് ഉപയോഗിക്കുക. സൈൻ ഇൻ പ്രോസസ് പൂർത്തിയാക്കിക്കഴിഞ്ഞ് മൈ ജിയോ ആപ്പിലേക്ക് പോയി റീച്ചാർജ്ജ് ചെയ്യേണ്ട നമ്പർ തിരഞ്ഞെടുക്കുക.

മൈ ജിയോ ആപ്പിൽ റീച്ചർജ് ചെയ്യേണ്ട നമ്പർ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ 149 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കണം. ഈ പ്ലാനിലൂടെ ഉപഭോക്താവിന് 42 ജിബി 4G LTE ഡാറ്റ 28 ദിവസത്തെ കാലാവധിയിൽ ലഭ്യമാകും. ഇതിനൊപ്പം സൌജന്യ കോളുകളും എസ്എംഎസുകളും ലഭിക്കും. ഈ പ്ലാൻ റീച്ചാർജ് ചെയ്യാനായി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പേയ്മെൻറ് ഓപ്ഷനിൽ ഗൂഗിൾ പേ തിരഞ്ഞെടുത്ത് ട്രാൻസാക്ഷൻ പൂർത്തിയാക്കുക.

റിച്ചാർജ് ചെയ്യുമ്പോൾ നിങ്ങൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്ത അക്കൌണ്ടിൽ നിന്ന് 149 രൂപ പോകും. പക്ഷേ കുറച്ച് മണിക്കൂറുകൾക്കകം തന്നെ ഈ പണം നിങ്ങളുടെ അക്കൌണ്ടിലേക്ക് തിരിച്ചെത്തും ഒരു ഗൂഗിൾ പേ അക്കൌണ്ടിൽ നിന്ന് ഒരു തവണ മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു. ഒരാൾക്ക് വ്യത്യസ്ത ഗൂഗിൾ പേ അക്കൌണ്ടുകൾ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ റീച്ചാർജ് ചെയ്യാൻ സാധിക്കും.

149 രൂപയുടെ ഓഫർ കൂടാതെ മറ്റ് തുക കൂടിയ പ്ലാനുകളും ഗൂഗിൾ പേ ഉപയോഗിച്ച് റീച്ചാർജ് ചെയ്ത് ക്യാഷ് ബാക്ക് ഓഫറുകൾ നേടാം. ഇപ്പോൾ ലഭ്യമാകുന്ന ഈ ക്യാഷ് ബാക്ക് ഓഫറിൻറെ കാലാവധിയെപറ്റി നിലവിൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മൈ ജിയോ ആപ്പ് ഇല്ലാതെ Jio.com എന്ന വെബ്സൈറ്റിൽ നിന്നും റീച്ചാർജ് ചെയ്യാൻ സാധിക്കും. ജിയോ സിം ഉള്ള ആളുകൾക്ക് ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ വൈകാതെ റിച്ചാർജ്ജ് ചെയ്ത് ഓഫർ ആസ്വദിക്കു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090