റിപ്പബ്ലിക്ക് ദിനം കളറാക്കാൻ ജിയോ; പുതിയ പ്ലാൻ വഴി വിവിധ ഓഫർ കൂപ്പണുകൾ സ്വന്തമാക്കാം
റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് വാർഷിക പ്ലാനുകളിൽ പുതിയ ഓഫർ ഉൾപ്പെടുത്തി പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് ആയിട്ടാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 2,999 രൂപയുടെ പ്ലാനിലാണ് ജിയോ പുതിയ ഓഫറുകൾ ഉൾപ്പെടുത്തിയത്. ഇപ്പോൾ ഉപയോക്താക്കൾക്ക് പല തരത്തിലുള്ള ഓഫറകുൾ ഈ പ്ലാൻ വഴി നേടിയെടുക്കാവുന്നതാണ്.
പ്രധാനമായും ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പണുകൾ ലഭിക്കുന്ന തരത്തിലാണ് ഓഫറുകൾ ഈ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്നും വില കിഴിവിന്റെ കൂപ്പണുകൾ ഈ പ്ലാനിലൂടെ ലഭിക്കുന്നതായിരിക്കും. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭിക്കു എന്നും ജിയോ അറിയിച്ചിട്ടുണ്ട്. ഈ പ്ലാനിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ജിയോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഈ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം. അജിയോ (Ajio), ടിറ (Tira), ഇക്സിഗോ (Ixigo) എന്നീ ഷോപ്പിങ് സൈറ്റിലൂടെ ആയിരിക്കും കൂടുതൽ കൂപ്പണുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അജിയോയിൽ നിന്ന് 2,499 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 500 രൂപ വരെ ഓഫർ കൂപ്പണായി ലഭിക്കും വിധത്തിലാണ് പുതിയ പ്ലാൻ ജിയോ സജ്ജീകരിച്ചിരിക്കുന്നത്. ഇക്സിഗോയിൽ നിന്നുള്ള ഷോപ്പിങ്ങിന് ആകട്ടെ ഓരോ 1000 രൂപയുടെ പർച്ചേസിനും 30 ശതമാനം കിഴിവാണ് ലഭിക്കുക.
ഇക്സിഗോയിൽ നിന്ന് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 1500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്നതും ആയിരിക്കും. പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ 250 രൂപയോളം ഡിസ്കൗണ്ട് ആയി നേടിയെടുക്കാനും ജിയോയുടെ പുതിയ പ്ലാൻ സഹായിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 125 രൂപയുടെ രണ്ട് കൂപ്പണുകൾ ആയും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതായാരിക്കും. മാത്രമല്ല റിലയൻസ് ഡിജിറ്റലിൽ നിന്നും ഈ പ്ലാൻ മൂലം നിങ്ങൾക്ക് ഡിസ്കൗണ്ട് നേടിയെടുക്കാം.

റിലയൻസ് ഡിജിറ്റലിൽ നിന്നുള്ള 5000 രൂപയുടെ പർച്ചേസിന് 10 ശതമാനം ഡിസ്കൗണ്ട് ആണ് 2,999 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. മൈ ജിയോ അക്കൗണ്ടിൽ നിന്നായിരിക്കും ഈ ഓഫർ കൂപ്പണുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ആവിശ്യമുള്ളപ്പോൾ ഇവിടെ നിന്ന് കൂപ്പണുകൾ ശേഖരിച്ചാൽ കൃത്യമായ ഡിസ്കൗണ്ട് നേടിയെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. ഇവിടെ നിന്ന് ഓഫർ കോഡുകൾ കോപ്പി ചെയ്ത് വിവിധ സൈറ്റുകൾ ആവിശ്യപ്പെടുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്താണ് ഡിസ്കൗണ്ട് നേടിയെടുക്കുന്നത്.
അതേ സമയം ഓഫർ കൂപ്പണുകൾ കാലാവധി കഴിയും മുമ്പ് തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടതാണ്. കാലാവധി കഴിഞ്ഞാൽ പിന്നീട് ഇവ കൊണ്ട് പ്രയോജനം ഉണ്ടായിരിക്കുന്നതല്ല. അതേ സമയം ജനുവരി 15 മുതൽ ജനുവരി 31 വരെയാണ് ഈ ഓഫറകുൾ ലഭിക്കു എന്നും ജിയോ അറിയിച്ചിട്ടുണ്ട്. ഈ പ്ലാനിന്റെ മറ്റ് വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ പ്ലാനുകൾ പോലെയും ഈ പ്ലാനും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും അൺലിമിറ്റഡ് 5 ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. 365 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ മേൽ പറഞ്ഞ ഓഫറകുൾ ജനുവരി 15 മുതൽ ജനുവരി 31 വരെ മാത്രമെ ലഭിക്കു എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ജിയോ ടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ ആക്സസും ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേ സമയം ജിയോയ്ക്ക് പുറമെ പ്രമഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോണും ഫ്ലിപ്പ്കാർട്ടും ഈ റിപ്പബ്ലിക്ക് ദിനത്തിൽ പ്രത്യേകം ഓഫറുകളുമായി രംഗത്ത് വന്നിട്ടുണ്ട്. നിലിവിൽ രണ്ട് പ്ലാറ്റ്ഫോമുകളിലും ഓഫർ വിൽപന നടക്കുകയാണ്. ജനുവരി 19 വരെ ഈ ഓഫർ വിൽപന ഉണ്ടാകും എന്നാണ് രണ്ട് പ്ലാറ്റ്ഫോമുകളും അറിയിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ തുടങ്ങിയവയ്ക്ക് മികച്ച ഓഫറാണ് പ്ലാറ്റ്ഫോമുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications







