Home
News

പോക്കോ എക്സ്6 സീരീസ് ഫോണുകൾ ഇന്ന് മുതൽ വിൽപനയ്ക്ക് എത്തും; മികച്ച ഡിസ്കൗണ്ട് ലഭിക്കാനുള്ള വഴികൾ

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ പോക്കോ ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും പുതിയതായി അവതരിപ്പിച്ച സ്മാർട്ട് ഫോണുകളാണ് പോക്കോ എക്സ് 6 സീരീസ് ഫോണുകൾ. ജനുവരി 11ന് ആണ് ഈ ഫോണുകൾ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചത്. പോക്കോ എക്സ് 6, പോക്കോ എക്സ് 6 പ്രോ എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്.

അതേ സമയം ഈ ഫോണുകളുടെ വിൽപന ഇന്ന് (ജനുവരി 16) മുതൽ ആരംഭിക്കും എന്നാണ് പോക്കോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മിഡ് ബഡ്ജറ്റിൽ മികച്ച ഒരു ​ഗെയിമിങ് ഫോൺ‌ എന്ന നിലയ്ക്കാണ് പുതിയ ഫോണുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സീരീസിലെ പ്രോ മോഡലിന് Dimensity 8300 Ultra ചിപ്പും സ്റ്റാൻേർഡ് മോഡലിന് Snapdragon 7s Gen 2 എന്നീ ചിപ്പ് സെറ്റുമാണ് പോക്കോ നൽകിയിരിക്കുന്നത്.

പോക്കോ എക്സ്6 സീരീസ് ഫോണുകൾ ഇന്ന് മുതൽ വിൽപനയ്ക്ക് എത്തും

MOST READ: സ്മാർട്ട് ആകു അതും 77 ശതമാനം വരെ ഡിസ്കൗണ്ടിൽ; ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന സ്മാർ‌ട്ട് വാച്ചുകൾ

ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ് പോക്കോ എക്സ് 6ന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. സ്റ്റാന്റേർഡ് മോഡലിന് 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകൾ കൂടിയുണ്ട്. ഇവയുടെ വില പരിശോധിക്കുമ്പോൾ യഥാക്രമം 21,999 രൂപ, 22,999 രൂപ എന്നിങ്ങനെയാണ് വില.

പ്രോ മോഡലിന് രണ്ട് സ്റ്റോറേജ് വേരിയന്റാണ് പോക്കോ നൽകിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 24,999 രൂപയും ടോപ്എൻഡ് മോഡലിന് 26,999 രൂപയുമാണ് വില. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആയിരിക്കും ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഫോണുകൾ വിൽപനയ്ക്ക് എത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 2000 രൂപയുടെ തൽക്ഷണ കിഴിവും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു.

പോക്കോ എക്സ്6 സീരീസ് ഫോണുകൾ ഇന്ന് മുതൽ വിൽപനയ്ക്ക് എത്തും

MOST READ: ചന്ദ്രനും ചൊവ്വ​യുമെല്ലാം തൊട്ടടുത്ത്; ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന് തുടക്കം, കണ്ടില്ലെങ്കിൽ തീരാനഷ്ടം

പോക്കോ എക്സ് 6 പ്രോയുടെ സവിശേഷതകൾ പരിശോധിക്കുമ്പോൾ 1.5കെ ക്രിസ്റ്റൽ റെയ്സുള്ള 6.67 ഇഞ്ച് AMOLED ഫുൾഎച്ച്‍ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിന് പോക്കോ നൽകിയിരിക്കുന്നത്. 1800 നീറ്റ്സ് തെളിച്ചവും 120 ഹേർട്സ് റീഫ്രഷ് റെയ്റ്റും ഈ ഡിസ്പ്ലേ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഒഐഎസ് പിന്തുണയുള്ള 64 എംപി മെയിൻ ക്യാമറയാണ് പ്രോ മോഡലിന്റെ മറ്റൊരു സവിശേഷത. ഇത് കൂടാതെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇതിൽ ഒന്ന് ഫിലിം ക്യാമറ എന്നറിയപ്പെടുന്ന ലെൻസ് ആണ്. 8 എംപിയുടെ അൾട്രാ വൈഡ് ലെൻസും ഇക്കൂട്ടത്തിൽ ഉണ്ട്. ഫ്രണ്ട് ക്യാമറ 16 എംപിയാണ്. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്റിയാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. അതേ സമയം പോക്കോ എക്സ് 6ന്റെ സ്റ്റാന്റേർഡ് മോഡലിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ 1.5കെ ക്രിസ്റ്റൽ റെയ്സ് ഉള്ള 6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിനും പോക്കോ നൽകിയിരിക്കുന്നത്.

ഈ ഡിസ്പ്ലേയ്ക്കും 1800 നീറ്റ്സ് തെളിച്ചം അവകാശപ്പെടാനുണ്ട്. പ്രോ മോഡലിന് സമാനമാണ് ഈ ഫോണിലെ പ്രൈമറി ലെൻസ്. ഒഐഎസ് പിന്തുണയുള്ള 64 എംപി ലെൻസാണ് ഇതിനായി ഉപയോ​ഗിച്ചിരിക്കുന്നത്. 8 എംപിയുടെ അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയും സ്റ്റാൻേർഡ് മോഡലിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിൽ ഉൾപ്പെടുന്നു. ഫോണിന് കമ്പനി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മികച്ച ​ഗെയിമിങ് ഫോൺ എന്ന നിലയ്ക്കാണ് ഈ ഫോണുകൾ പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറുകളോളം തുടർച്ചായി പ്രവർത്തിപ്പിച്ചാലും ഫോൺ ചൂടാകാതെ ഇരിക്കാനായി ലിക്വിഡ് കൂൾഡ് എന്ന സാങ്കേതികവിദ്യയും നിർമ്മാതാക്കൾ ഈ ഫോണിനായി നൽകിയിരിക്കുന്നു. ബ്ലാക്ക്, ​ഗ്രേ, യെല്ലോ എന്നീ നിറങ്ങളിലാണ് പ്രോ മോഡൽ ഫോണുകൾ പുറത്തിറങ്ങുന്നത്.

More from GizBot

Best Mobiles in India

English summary
Poco India has announced that the sale of these phones will start today (January 16). The company has introduced the new phones as a good mid-budget gaming phone. Poco has provided the Dimensity 8300 Ultra chip for the Pro model of the series and the Snapdragon 7s Gen 2 chip set for the standard model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X