Home
News

നിങ്ങളുടെ ബാങ്ക് ഏതുമായിക്കോട്ടെ, ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് പോലീസ്; ഇല്ലെങ്കിൽ കാലിയാകും

എല്ലാ ബാങ്ക് ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി കേരളാ പോലീസ്. രാജ്യത്ത് ആകെമാനം നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളുടെ സാഹചര്യത്തിലാണ് ബാങ്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ് രം​ഗത്ത് എത്തിയിരിക്കുന്നത്. കേരളാ പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ആണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാവരും ജാ​ഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചിരിക്കുന്നു.

നിരവധി മാർങ്ങൾ വഴി തട്ടിപ്പുകാർ നിങ്ങളെ സമീപിക്കും എന്ന വാചകത്തോടെയാണ് പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലും നിരവധി തട്ടിപ്പുകൾ രാജ്യത്ത് നടക്കുന്നുണ്ടെന്നും ഈ കുറിപ്പിൽ പറയുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവർ ബന്ധപ്പെടുക. ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും ഇവർ പറയും.

നിങ്ങളുടെ ബാങ്ക് ഏതുമായിക്കോട്ടെ, ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കണം

MOST READ: 18004444-ൽ ഒരു ഹായ് അ‌യച്ചാൽ മതി, ബിഎസ്എൻഎൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സഹായത്തിനെത്തും; ഉപയോഗങ്ങൾ ഇതാ

ഇത് ശരിയാക്കാനായി ഫോണിൽ വരുന്ന ഒടിപി പങ്കിടണമെന്നോ അല്ലെങ്കിൽ ഒരു നിശ്ചിത നമ്പറിലേക്ക് വിളിക്കാനോ ഇവർ ആവിശ്യപ്പെടുന്നതായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യരുതെന്നും പോലീസ് പറയുന്നു. ഇത്തരത്തിൽ ഫോണിലെ ഒടിപി പങ്കിട്ടാൽ പിന്നെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം സ്കാമർമാർ ഏറ്റെടുക്കുന്നതായിരിക്കും. അല്ലെങ്കിൽ പ്രത്യേക നമ്പറുകളിലേക്ക് ഫോൺ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവിശ്യപ്പെടുന്നതായിരിക്കും ഇങ്ങനെ ചെയ്താലും നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കുന്നതായിരിക്കും.

ആയതിനാൽ ഉപയോക്താക്കാൾ എല്ലാവരും ഈ രണ്ട് കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കേണ്ടതാണ്. ഇതിന് പുറമെ വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോ​ക്താക്കളെ പ്രേരിപ്പിച്ച് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നതായും പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇവർ പറയുന്ന ആപ്പുകളിൽ ചില മാൽവെയറുകൾ തട്ടിപ്പുകാർ നൽകിയിട്ടുണ്ടാകും. ഈ ആപ്പുകൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഈ തട്ടിപ്പുകാർക്ക് ഏറ്റെടുക്കാൻ സാധിക്കും.

നിങ്ങളുടെ ബാങ്ക് ഏതുമായിക്കോട്ടെ, ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കണം

MOST READ: സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ; ഇനി ഇലക്ട്രിക് കാർ, ഷവോമിയുടെ കാർ മൂന്ന് മാസത്തിനുള്ളിൽ എത്തും

പിന്നാലെ നിങ്ങളുടെ ഫോണിൽ നിന്ന് ബാങ്ക് വിവരങ്ങൾ അടക്കമുള്ള രഹസ്യ വിവരങ്ങൾ ഇവർക്ക് മോഷ്ടിക്കാൻ സാധിക്കുന്നതാണ്. ആയതിനാൽ നിങ്ങൾ എന്തെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ‌ ചെയ്യുന്നു എങ്കിൽ ​ഗൂ​ഗുൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ മുതലായ വിശ്വസനീയ ശ്രോതസുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക. അതേ സമയം മൊബൈൽ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ വഴി ആവശ്യപ്പെടാറില്ല എന്ന് കേരളാ പോലീസ് ഓർമ്മപ്പെടുത്തുന്നു.

ഇത്തരം ഫോൺ കോളുകളെയും സന്ദേശങ്ങളേയും ജാ​ഗ്രതയോടെ സമീപിക്കണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പോലീസ് പറയുന്നു. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ഈ വിവരം 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കണം എന്നും പോലീസ് പറയുന്നു. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഈ ഫെയ്സ്ബുക്ക് കുറിപ്പിൽ പോലീസ് കൂട്ടിച്ചേർക്കുന്നു.

അതേ സമയം നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യുന്നത്. ഡേറ്റിം​ഗ് ആപ്പുകൾ വഴിയുള്ള തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ്, വൈദ്യുത ബില്ല് തട്ടിപ്പ്, ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ചുള്ള തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകളെല്ലാം ഇതിന്റെ വിവധ രൂപങ്ങളാണ്. ഓൺലൈനിൽ നിങ്ങൾക്ക് അജ്ഞാതമായി വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതെ ഇരിക്കുക എന്നതാണ്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർ​ഗങ്ങളിൽ ഒന്ന്.

ഇത്തരം മെസേജുകൾ കണ്ടാലും ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക. നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങളുടെ ഫോണിനെ നിയന്ത്രിക്കാൻ സാധിക്കുന്ന മാൽവെയറുകൾ ഈ ലിങ്കിൽ സ്കാമർമാർ നൽകിയിട്ടുണ്ടാകും. കൂടാതെ ഓൺലൈനിൽ അജ്ഞാതരുമായി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാതെ ഇരിക്കാനും ഓരോ ഉപഭോക്താക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ഫോണിൽ വരുന്ന ഒടിപി നമ്പറുകൾ ആരുമായും പങ്കിടാതെ ഇരിക്കുക.

More from GizBot

Best Mobiles in India

English summary
The police's Facebook post begins with the phrase, "Scammers will approach you through several channels." According to this note, there are many scams in the country in the name of companies providing mobile phone services. They will contact you, saying that they are from the customer care department of the mobile phone service providers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X