Home
News

സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ; ഇനി ഇലക്ട്രിക് കാർ, ഷവോമിയുടെ കാർ മൂന്ന് മാസത്തിനുള്ളിൽ എത്തും

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി ഇലക്ട്രിക് വാഹനം നിർമ്മിക്കുന്നു എന്ന വാർത്തകൾ വളരെ കാലമായി നമ്മൾ കേൾക്കുന്നു. ഇപ്പോൾ ഇതാ ഷവോമിയുടെ ഇലക്ട്രിക് കാർ അടുത്ത വർഷം നിരത്തിൽ‌ ഇറങ്ങും എന്ന വാർത്തയാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021 മാർച്ചിൽ ആയിരുന്നു ഇലക്ട്രിക് വാഹനം നിർമ്മിക്കും എന്ന പ്രഖ്യാപനം ഷവോമി നടത്തിയത്.

ഷവോമി പുറത്തിറക്കാൻ പോകുന്ന കാറിന്റെ രൂപത്തിനെക്കുറിച്ചും നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ കാറിന്റെ ചിത്രവും പുറത്ത് വിട്ടിരിക്കുകയാണ്. ട്വിറ്റർ (എക്സ്) വഴിയാണ് ഈ ചിത്രം പ്രചരിച്ചത്. പ്രീമിയം കാർ നിർമ്മാതാക്കളായ ടെസ്ല, പോർഷെ തുടങ്ങിയ കമ്പനികളുടെ കാറിന്റെ ഒരു ലുക്കാണ് ഷോവോമിയുടെ കാറിനും നൽകിയിരിക്കുന്നത്. വളരെ സിംപിൾ ആയി കാറിന് പ്രീമിയം ലുക്ക് നൽകാൻ ഷവോമിക്ക് സാധിച്ചിട്ടുണ്ട്.

ഷവോമിയുടെ കാർ മൂന്ന് മാസത്തിനുള്ളിൽ എത്തും

MOST READ: 16,680 രൂപയ്ക്ക് 108എംപി ക്യാമറയും 16GB റാമും 256GB സ്റ്റോറേജുമുള്ള കിടിലൻ 5ജി ഫോൺ വാങ്ങാം

എസ്‌യു സീരീസിലായി മൂന്ന് കാറുകൾ അടുത്ത വർഷം പുറത്തിറക്കാനാണ് ഷവോമി തീരുമാനിച്ചിരിക്കുന്നത്. എസ്‌യു 7, എസ്‌യു 7 പ്രോ, എസ്‌യു 7 മാക്‌സ് എന്നിങ്ങനെയാണ് കാറുകൾക്ക് നൽകിയിരിക്കുന്ന പേര്. ഇതിൽ എസ്‌യു 7 എന്ന കാറിന്റെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചൈനീസ് സർക്കാർ റെഗുലേറ്ററി ഏജൻസിയാണ് ഈ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. വളരെ ആകർഷണീയനമായ രൂപം ആണ് ഈ കാറിന് ഷവോമി നൽകിയിരിക്കുന്നത്.

പുറത്ത് വന്നിരിക്കുന്ന ചിത്രം വിശദമായി പരിശോധിക്കുമ്പോൾ ഇതൊരു 5 സീറ്റർ കാർ ആണെന്നാണ് മനസിലാകുന്നത്. മെറ്റാലിക് ബോഡിയാണ് കമ്പനി കാറിനായി നൽകിയിരിക്കുന്നത്. അതേ സമയം കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഷവോമി പുറത്ത് വിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഔദ്യോ​ഗിക വിവരങ്ങൾ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പുറത്ത് വന്നിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് എക്സിൽ ലഭിക്കുന്നത്.

ഷവോമിയുടെ കാർ മൂന്ന് മാസത്തിനുള്ളിൽ എത്തും

MOST READ: നിങ്ങളുടെ ഫോൺ ഏതുമാകട്ടെ, ഐഫോൺ മികവിൽ ഇനി ചിത്രം പകർത്താം; അതും വളരെ എളുപ്പത്തിൽ

ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ വർഷം ഡിസംബറിൽ തന്നെ ഈ കാറുകളുടെ നിർമ്മാണം ഷവോമി ആരംഭിക്കും എന്നാണ്. അടുത്ത വർഷം ഫെബ്രുവരി മുതൽ കാറുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങും എന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ വിവരം ചില ചോർച്ചാ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ്. കാറിന്റെ നിർമ്മാണത്തെക്കുറിച്ചോ വിതരണത്തെക്കുറിച്ചോ ഷവോമി ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ഷവോമിയുടെ മറ്റ് ഉത്പന്നങ്ങൾ പോലെ തന്നെ ഈ കാറുകളും ആദ്യമായി എത്തുന്നത് ചൈനയിൽ ആയിരിക്കും ഇതിന് ശേഷം ആയിരിക്കും മറ്റ് രാജ്യങ്ങളിൽ എത്തുക. നിലവിൽ ചൈനയിൽ ഇ കാർ വിൽപ്പനയ്ക്കെത്തിക്കാനുള്ള ലൈസൻസിനായി ഷവോമി അപേക്ഷ നൽകിയിട്ടുണ്ട്. പ്രൊപ്രൈറ്ററി ഹൈപ്പർ ഒഎസ് എന്ന സാങ്കേതിക വിദ്യ ഈ കാറിൽ ഉണ്ടായിരിക്കും എന്നാണ് ഈ അപേക്ഷയിൽ ഷവോമി അറിയിച്ചിരിക്കുന്നത്. ഷവോമിയുടെ മറ്റ് ഉപകരണങ്ങൾ കാറുമായി ബന്ധിപ്പിക്കാൻ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.

പുതിയ കാറുകളിലെ എസ്‌യു 7 എന്ന മോഡലിന് മണിക്കൂറിൽ പരമാവധി 210 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സീരീസിലെ ടോപ് എൻഡ് കാറിന്റെ പരമാവധി വേ​ഗത മണിക്കൂറിൽ 265 കിലോമീറ്റർ ആയിരിക്കും എന്നും പ്രതീക്ഷിക്കുന്നു. അതേ സമയം സാംസങ്, ആപ്പിൾ‌ തുടങ്ങിയ കമ്പനികളുടെ പ്രീമിയം ഫോണുകളുടെ ഫീച്ചറുകൾ കുറഞ്ഞ വിലയിൽ എത്തിക്കുന്നതിൽ കേമനാണ് ഷവോമി.

ഈ സാഹചര്യത്തിൽ ഷവോമി പുറത്ത് ഇറക്കുന്ന ഇലക്ട്രിക് കാറിന്റെ വില എന്തായിരിക്കും എന്നാണ് ഭൂരിഭാ​ഗം ഉപയോക്താക്കളും അന്വേഷിക്കുന്നത്. എന്നാൽ വിലയെക്കുറിച്ചുള്ള സൂചന ഒന്നും ഷവോമി പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും പ്രീമിയം വാഹന നിർമ്മാതാക്കളായ ടെസ്ല, പോർഷെ എന്നീ കമ്പനികളുടെ കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഷവോമിയുടെ കാറുകൾക്ക് വില കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അൽപ നാളുകൾ കൂടി കാത്തിരുന്നാൽ കമ്പനി തന്നെ ഔദ്യോ​ഗിക വിവരങ്ങൾ പുറത്ത് വിടുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
Xiaomi has decided to launch three cars in the SU series next year. The cars are named SU7, SU7 Pro, and SU7 Max. In this, the image of the car called SU7 has been released. These images were released by the Chinese government regulatory agency. Xiaomi has given this car a very attractive look.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X