Home
News

ലിയോയ്ക്ക് ടിക്കറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക; എങ്ങും വ്യാജ ടിക്കറ്റുകൾ, ചതിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കു

വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഇന്ന് തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ലിയോ. സിനിമയ്ക്ക് വൻ ജനത്തിരക്കാണ് എല്ലാ തിയേറ്ററുകളിലും അനുഭവപ്പെടുന്നത്. പലയിടത്തും ടിക്കറ്റ് കിട്ടാനില്ല അഡ്വാൻസ് ബുക്കിം​ഗ് തുടങ്ങി നിമിഷങ്ങൾക്കകം ആണ് ടിക്കറ്റുകൾ വിറ്റുപോയത്. ബുക്ക് മൈ ഷോ അടക്കം വിവിധ ടിക്കറ്റ് ബുക്കിം​ഗ് സൈറ്റുകളിലും ഇപ്പോൾ ടിക്കറ്റുകൾ ലഭിക്കാനില്ല.

ഈ സാഹചര്യം മുതലെടുത്ത് രം​ഗത്ത് വന്നിരിക്കുകയാണ് ചില തട്ടിപ്പുകാർ. ഓൺലൈനായി നിരവധി വ്യാജ ടിക്കറ്റുകൾ ഇവർ വിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില വെബ്സൈറ്റുകൾ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ടെലി​ഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയാ ആപ്പുകൾ വഴിയാണ് ഇവർ വ്യാജ ടിക്കറ്റുകൾ വിൽക്കുന്നത്. തമിഴ്നാട്ടിലാണ് ഈ സംഘം ശക്തമായ തട്ടിപ്പ് നടത്തുന്നത് എങ്കിലും കേരളത്തിലും ഇത്തരം ചില സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ലിയോയ്ക്ക് എങ്ങും വ്യാജ ടിക്കറ്റുകൾ; ചതിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കു

MOST READ: എസ്23 അ‌ൾട്രയിൽ പരീക്ഷിച്ച തന്ത്രം എസ്24ൽ സാംസങ് പുതുക്കും, പെർഫോമൻസ് പറക്കും! കണക്കുകൾ പുറത്ത്

കേരളത്തിൽ തിരുവനന്തപുരത്താണ് ഇത്തരത്തിൽ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലെ പോസ്റ്റ് കണ്ട് തട്ടിപ്പുകാരുമായി ബന്ധപ്പെട്ടവർക്കാണ് പണം നഷ്ടമായത്. ഒറിജിനൽ ടിക്കറ്റുമായി ഏറെ സാമ്യമുള്ള ടിക്കറ്റാണ് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി ഇരകൾക്ക് അയച്ചു കൊടുത്തത്. എന്നാൽ പെയ്മെന്റ് നൽകിയതിന് ശേഷം ഉടൻ തന്നെ ടിക്കറ്റ് നൽകിയ ആൾ വാട്സ്ആപ്പിൽ ഇവരെ ബ്ലോക്ക് ചെയ്തപ്പോഴാണ് ഇരകൾക്ക് ചതി മനസിലായത്. ഉടൻ തന്നെ ഇവർ തിയേറ്ററിലെത്തുകയും മാനേജരോട് കാര്യം പറയുകയും ചെയ്തു.

ബുക്കിം​ഗ് ഐഡി ഇല്ലാത്തതിനാൽ ഇവർ ബുക്ക് മൈ ഷോയുമായി ബന്ധപ്പെട്ടു. ഇവരുടെ മറുപടിയിൽ നിന്നാണ് ടിക്കറ്റ് വ്യാജമാണെന്ന് ഇരകൾ തിരിച്ചറിഞ്ഞത്. സമാനമായി നിരവധി സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് തിയേറ്റർ അധികൃതർ ഇരകളോട് പറഞ്ഞത്. അതേ സമയം എറണാകുളത്തും വ്യാജ ടിക്കറ്റ് നൽകി എന്ന പരാതിയുമായി നിരവധി ആളുകൾ രം​ഗത്ത് എത്തി. ചിത്രത്തിന്റെ ഫാൻസ് ഷോയ്ക്ക് ആയി നൽകിയ ഫാൻസ് ടിക്കറ്റ് മാറ്റി ഒറിജിനൽ ടിക്കറ്റ് നൽകിയില്ല എന്നാണ് പരാതി.

ലിയോയ്ക്ക് എങ്ങും വ്യാജ ടിക്കറ്റുകൾ; ചതിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കു

MOST READ: ഈ രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽ മതി; നിങ്ങളുടെ ഫോണിന്റെ ബാറ്ററിലൈഫ് ഇരട്ടിയാകും

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഫാൻസിനിടയിൽ ഫാൻസ് ഷോയ്ക്കായുള്ള ടിക്കറ്റ് വിതരണം നടന്നിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ആദ്യ ഷോയ്ക്ക് എത്തുമ്പോൾ ഈ ടിക്കറ്റ് കൈവശം ഉള്ളവർക്ക് ഒറിജിനൽ ടിക്കറ്റ് നൽകുന്നതാണ് ഫാൻസ് ഷോയുടെ രീതി. എന്നാൽ ഇന്ന് രാവിലത്തെ ഷോ കാണാനെത്തിയ നിരവധി ആളുകൾക്ക് ഇത്തരത്തിൽ ഒറിജിനൽ ടിക്കറ്റ് ലഭിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്.

ടിക്കറ്റ് നൽകിയ ഫാൻസ് അസോസിയേഷൻ അം​ഗത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇവർ പറയുന്നു. തമിഴ്നാട്ടിലെ മധുരയിലാണ് ടിക്കറ്റിന്റെ പേരിൽ ഏറ്റവും വലിയ തട്ടിപ്പ് നടന്നിരിക്കുന്നത്. മധുരയിലെ ഗോപുരം തിയേറ്ററിന്റെ പേരിൽ തട്ടിപ്പുകാർ വ്യാപകമായി വ്യാജ ടിക്കറ്റ് വിറ്റു എന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് വഴിയാണ് ഇവർ വ്യാജ ടിക്കറ്റുകൾ വിറ്റത്. സംഭവത്തിൽ ഗോപുരം സിനിമാ മാനേജ്‌മെന്റ് മധുര സെല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സിനിമയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ബുക്ക് മൈ ഷോ, പേടിഎം, തിയേറ്ററുകളുടെ ഔദ്യോ​ഗിക വെബ്സൈറ്റുകൾ എന്നിവ വഴി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. വാട്സ്ആപ്പിലൂടെയും ടെല​ഗ്രാമിലൂടെയുമെല്ലാം വിതരണം ചെയ്യുന്ന ടിക്കറ്റുകൾ വാങ്ങാതിരിക്കാൻ ശ്രമിക്കുക. ഔദ്യോ​ഗിക ഉറവിടമില്ലാതെ വാങ്ങുന്ന ടിക്കറ്റുകളിലൂടെയാണ് നിരവധി തട്ടിപ്പുകൾ നടക്കുന്നത്. അതേ സമയം മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ.

വിജയ്ക്ക് പുറമെ സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, മാത്യൂ തോമസ് എന്നിവരും ചിത്രത്തിലുണ്ട്. കമൽ ഹസന്റെ വൻ വിജയമായ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് ലിയോയ്ക്ക് മീതെ ആരാധകർക്ക് ഉള്ളത്. അനിരുദ്ധ് മ്യൂസിക്ക് ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് എസ് ലലിത് കുമാറും ജ​ഗദീഷ് പളനിസ്വാമിയും ചേർന്നാണ്.

More from GizBot

Best Mobiles in India

English summary
Reports suggest that they are selling many fake tickets online. They sell fake tickets through some websites and social media apps like Facebook, WhatsApp, and Telegram. Although this group is committing serious fraud in Tamil Nadu, some such incidents have been found in Kerala too.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X