Home
News

സ്വിഫ്റ്റിലും വാ​ഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു? എഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി മാരുതി സുസുക്കി

ഇന്ത്യൻ വാഹന വിപണിയൽ സാധാരണക്കാരായ ഉപയോക്താക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് മാരുതി സുസുക്കി. വളരെ കുറഞ്ഞ വിലയിൽ അത്യാവശ്യം സൗകര്യങ്ങൾ ഉള്ള കാറുകൾ നിരവധിയായി മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് ആയിരിക്കാം മാരുതി സുസുക്കി സാധാരണക്കാരുടെ ഇഷ്ട കാർ നിർമ്മാതാക്കളായി മാറിയത്.

ഇപ്പോളിതാ തങ്ങളുടെ വാഹനത്തിലൂടെ ഉപയോക്താക്കൾക്കായി കൂടുതൽ ഫീച്ചറുകൾ സമ്മാനിക്കാനായി തയ്യാറെടുക്കുകയാണ് മാരുതി സുസുക്കി. തങ്ങളുടെ പുതിയ വാഹനങ്ങൾക്കായി കമ്പനി എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഫീച്ചറുകൾ നൽകിയേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ മേഖലയിൽ വൈദഗ്ധ്യമുള്ള സ്റ്റാർട്ടപ്പായ ആംൽഗോ ലാബ്‌സിന്റെ ഷെയറുകൾ മാരുതി സുസുക്കി സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്.

സ്വിഫ്റ്റിലും വാ​ഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു?

MOST READ: റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും

എന്നാൽ മാരുതി സുസുക്കിയുടെ കാറുകളിൽ എഐ ഫീച്ചർ നൽകും എന്ന കാര്യത്തിൽ കമ്പനി ഔദ്യോ​ഗികമായി വിവരങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. കമ്പനിയുടെ പുതിയ നീക്കം സൂചിപ്പിക്കുന്ന സാധ്യതയാണ് ഇത്. എന്നാരുന്നാലും വരാനിക്കുന്ന മോഡലുകളിൽ എഐ ഫീച്ചറുകൾ നൽകാൻ വേണ്ടി തന്നെയാണ് കമ്പനിയുടെ ഈ നീക്കം എന്ന് വി​ദ​ഗ്ദർ അഭിപ്രായപ്പെടുന്നു. ആംൽഗോ ലാബ്‌സിൽ 6.44 ശതമാനം ഇക്വിറ്റി ഓഹരിയാണ് മാരുതി സുസുക്കി സ്വന്തമാക്കിയിയിരിക്കുന്നത്. അതായത് ആകെമൊത്തം 1.99 കോടി രൂപയുടെ നിക്ഷേപം.

എഐ മേഖലയ്ക്ക് പുറമെ ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് എഞ്ചിനീയറിംഗ്, മെഷീൻ ലേണിംഗ് എന്നീ മേഖലകളിലും ആംൽഗോ ലാബ്‌സിന് പ്രവർത്തി പരിചയം ഉണ്ട്. നിലവിൽ ​ഗുരു​ഗ്രാമിലും ബം​ഗളൂരുവിലുമാണ് ആംൽഗോ ലാബ്‌സിന് ഫാക്ടറികൾ ഉള്ളത്. ഡാറ്റകൾ അധിഷ്ഠിതമാക്കി തീരുമാനങ്ങൾ എടുക്കുന്നതിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ആംൽഗോ ലാബ്‌സ്. മാരുതി സുസുക്കിയുടെ ഇന്നൊവേഷൻ ഫണ്ട് വഴിയാണ് ആംൽഗോ ലാബ്‌സിന്റെ ഇക്വിറ്റി ഓഹരികൾ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.

സ്വിഫ്റ്റിലും വാ​ഗൺ ആറിലുമെല്ലാം എഐ ഫീച്ചറുകൾ എത്തുന്നു?

MOST READ: ജിയോ, എയർടെൽ, വിഐ നിങ്ങളുടെ സിം ഏതുമായിക്കോട്ടെ; സൗജന്യ ഇന്റർനെറ്റ് നേടിയെടുക്കാനുള്ള വിദ്യ പറഞ്ഞുതരാം

മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനായി മാരുതി സുസുക്കിക്കായി ഒരു പ്രത്യേക ടിം തന്നെ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ 2022ൽ സോഷ്യോഗ്രാഫ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന്റെ ഓഫരികളും മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ഓട്ടോമോട്ടീവ് വ്യവസായത്തിന് അനുയോജ്യമായ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ സഹായിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെയും മെഷീൻ ലേണിങ്ങിലൂടെയും മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ ​ഗുണനിലവാരം ഉയർത്താൻ സാധിക്കും പുതിയ തീരുമാനം സഹായകമാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പങ്കാളിത്തത്തെ കുറിച്ച് ആംൽഗോ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനായ അജയ് യാദവും വിശദീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്ന നീക്കമാണ് മാരുതി സുസുക്കിയുമായുള്ള ഈ പങ്കാളിത്തം എന്നായിരുന്നു അജയ് യാദവിന്റെ വാക്കുകൾ.

മാരുതി സുസുക്കിയുടെ മെൻ്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് സാധ്യതകൾ എന്നിവയെല്ലാം ആംൽഗോ ലാബ്സിന്റെ അവസരങ്ങൾ ഇരട്ടിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ ഡാറ്റ അനലിറ്റിക്‌സ്, എംഎൽ, എഐ അധിഷ്‌ഠിത പ്രവർത്തനങ്ങൾ എന്നിവയിൽ ആംൽഗോ ലാബ്സ് ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറഞ്ഞു. രണ്ട് കമ്പനികളുടെയും പങ്കാളിത്തം ശരിയായ രീതിയിൽ നടന്നാൽ മികച്ച എഐ ഫീച്ചറുകളുള്ള കാറുകൾ നമ്മുടെ വിപണിയിൽ വൈകാതെ തന്നെ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

വില കുറഞ്ഞ നിരവധി കാറുകൾ മാരുതി സുസുക്കി പുറത്തിറക്കുന്നതിനാൽ തന്നെ ഈ കാറുകളിലും എഐ ഫീച്ചറുകൾ ഉണ്ടായിരിക്കും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ സംഭവിച്ചാൽ സാധാരണക്കാരായ ഉപയോക്താക്കൾക്കും ഇത് ഒരു അനു​ഗ്രഹം ആയിരിക്കും. കാരണം മറ്റ് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വില നൽകിയാൽ മാത്രമാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യയുടെ പിന്തുണയുള്ള കാറുകൾ സ്വന്തമാക്കാൻ സാധിക്കു. എന്നാൽ ചെറിയ വില മുതൽ മാരുതി സുസുക്കിയുടെ കാറുകൾ ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Maruti Suzuki is gearing up to present more features to its customers through its vehicle. New reports suggest that the company may introduce AI features for its new vehicles. This kind of news comes after Maruti Suzuki acquired shares of Amalgo Labs, a start-up specializing in AI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X