റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ നിരവധി ആരാധകരുള്ള ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് റിയൽമി. കൂടുതലും മിഡ് ബഡ്ജറ്റ്, ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ ആണ് റിയൽമി തങ്ങളുടെ ഫോണുകൾ അവതരിപ്പിക്കുന്നത്. ആയതിനാൽ തന്നെ സാധാരണക്കാരായ ഉപയോക്താക്കൾ ആണ് റിയൽമിയുടെ സേവനം കൂടുതലായി സ്വീകരിക്കുന്നത്.
വളരെ വിരളമായി മാത്രമെ റിയൽമി പ്രീമിയം സെഗ്മെന്റ് ഫോണുകൾ പുറത്തിറക്കു. അത്തരത്തിൽ ഒരു ഫോൺ പുതിയതായി ഉടൻ തന്നെ വിപണിയിൽ എത്തും എന്നാണ് പുറത്ത് വരുന്ന പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമിയുടെ ജിടി നിയോ 6 എഫ്ഇ എന്ന ഫോൺ ആണ് ഇത്തരത്തിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ഫോൺ. 6000നീറ്റ്സ് പീക്ക് തെളിച്ചമുള്ള ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത് ഒരു 1.5K BOE 1.5K OLED സ്‌ക്രീൻ ആയിരിക്കും എന്നും റിയൽമി അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇത്രയും ഉയർന്ന ബ്രൈറ്റ്നസ് ഉള്ള ഒരു ഡിസ്പ്ലേ പുറത്തിറങ്ങുന്നത്. എത്ര ഉയർന്ന വെയിലിലും സ്ക്രീനിലുള്ള കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ റിയൽമി ജിടി നിയോ 6 എഫ്ഇയുടെ ഉയർന്ന് ബ്രൈറ്റ്നസ് സഹായിക്കുന്നതായിരിക്കും. ഇതിന് മുമ്പ് പുറത്തിറങ്ങിയതിൽ റിയൽമി ജിടി5 പ്രോ, ഹോണർ മാജിക്6 പ്രോ എന്നീ ഫോണുകൾക്കും ഉയർന്ന ബ്രൈറ്റ്നസ് ഉണ്ടായിരുന്നു.
5000 നീറ്റ്സ് ആയിരുന്നു ഈ ഫോണുകളുടെ പീക്ക് ബ്രൈറ്റ്നസ്. ഇതിന് പുറമെ 4500 നീറ്റ്സ് പീക്ക് തെളിച്ചവപമായി വൺപ്ലസ് 12 സീരീസും പുറത്തിറങ്ങിയിരുന്നു. ഈ ഫോണുകളെ എല്ലാം പിന്നിലാക്കിയാണ് റിയൽമി ജിടി നിയോ 6 എഫ്ഇ പുറത്തിറങ്ങുന്നത്. ഡിസ്പ്ലേ വിവരങ്ങൾക്ക് പുറമെ ഫോണിന്റെ മറ്റ് ചില വിവരങ്ങളും പുറത്ത് വന്നിരുന്നു. Snapdragon 7+ Gen 3 SoC ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുന്നത്.

ഫോണിന്റെ സ്ക്രീനിന് ഉയർന്ന ഡൈനാമിക് റേഞ്ചും ലൈറ്റ് ആൻഡ് ഷാഡോ ഇഫക്റ്റുകളും നൽകിയിട്ടുണ്ടെന്ന് റിയൽമി പറയുന്നു. ആദ്യമായി ഗെയിം സൂപ്പർ എച്ച്ഡിആർ നൽകിയിരിക്കുന്ന സ്ക്രീനും റിയൽമി ജിടി നിയോ 6 എഫ്ഇയ്ക്ക് അവകാശപ്പെടാൻ സാധിക്കുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. 8T LTPO സാങ്കേതികവിദ്യയും ഈ സ്ക്രീനിന് റിയൽമി നൽകിയിരിക്കുന്നു. സ്ക്രീൻ തന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം.
സ്ക്രീനിന്റെ മറ്റ് ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 0.5-120 Hz അഡാപ്റ്റീവ് റീഫ്രഷ് റെയ്റ്റ്, പ്രോ- എക്സ്ഡിആർ അൾട്രാ-ഹൈ ഡൈനാമിക് ഡിസ്‌പ്ലേ, 1.5K റെസല്യൂഷൻ, 100% DCI-P3 കളർ ഗാമറ്റ്, 94.2% അൾട്രാ-ഹൈ സ്‌ക്രീൻ-ടു-ബോഡി എന്നിവ കാണാൻ സാധിക്കുന്നതാണ്. 1.36 mm ആണ് സ്ക്രീൻ ബോർഡറുകളുടെ വലുപ്പം. സ്‌ക്രീൻ 3+1 പൾസ് ലോ-സ്ട്രോബ് ഫ്ലിക്കർ, 2160 Hz PWM ഡിമ്മിംഗ് എന്നിവയും ഈ സ്ക്രീനിന്റെ പ്രത്യേകതയാണ്.
കൂടാതെ ആംബിയൻ്റ് കളർ അഡാപ്റ്റീവ് പിന്തുണയും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാൻ സാധിക്കുന്നതാണ്. കൂടുതൽ നേരം നീണ്ടുനിൽക്കുന്ന ഉപയോഗത്തിൽ നിന്ന് ഉപയോക്താക്കളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഗ്രീൻ ഫീൽഡ് അൽ ഐ പ്രൊട്ടക്ഷൻ സാങ്കേതിക വിദ്യയും ഈ സ്ക്രീനിനായി റിയൽമി ഒരുക്കിയിരിക്കുന്നു. 2500 Hz-ന്റെ ടച്ച് സാമ്പിൾ നിരക്കും ഈ ഫോണിന് ഉണ്ടായിരിക്കുന്നതാണ്. എഐ പ്രോട്ടക്ടീവ് ടച്ചുമായി ആണ് ഈ ഫോൺ എത്തുന്നത്.
ഇതിന്റെ സഹായത്താൽ ടച്ച് സെൻസിറ്റിവിറ്റി 26 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട് എന്നാണ് റിയൽമി അവകാശപ്പെടുന്നത്. കൂടാതെ ക്വിക്ക് ക്ലിക്ക് സ്റ്റെബിലിറ്റി 15 ശതമാനവും എഡ്ജ് റെസ്‌പോൺസ് നിരക്ക് 12 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500 mAh ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും എന്ന് റിയൽമി പറയുന്നു. ഏപ്രിൽ മാസത്തിൽ ആയിരിക്കും ഈ ഫോൺ ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








