Home
News

ജനപ്രിയ മോഡലിന് വില കുറച്ച് മോട്ടറോള; 6000mAh ബാറ്ററിയുള്ള മോട്ടോ ജി54 ഇപ്പോൾ 13,999 രൂപയ്ക്ക്

പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മോട്ടറോളയുടെ ജനപ്രിയ ഫോണുകളിൽ ഒന്നാണ് മോട്ടോ ജി 54 5ജി. ഫോണിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകൾ ആയിരുന്നു മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇവയുടെ ലോഞ്ച് വില യഥാക്രമം 18,999 രൂപ, 15,999 രൂപ എന്നിങ്ങനെ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഫോണുകൾക്ക് ആകർഷകമായ പ്രൈസ് കട്ടുമായി രം​ഗത്ത് എത്തിയിക്കുകയാണ് കമ്പനി. 3000 രൂപയുടെ കുറവാണ് എംആർപിയിൽ മോട്ടറോള വരുത്തിയിരിക്കുന്നത്. ഇതോടെ ഈ ഫോണുകൾ 15,999 രൂപയ്ക്കും, 13,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പോക്കോ, റിയൽമി, റെഡ്മി തുടങ്ങിയവർ കുറഞ്ഞ വിലയ്ക്ക് നിരവധി 5ജി ഫോണുകൾ ഇറക്കിയ സാഹചര്യത്തിലാണ് മോട്ടറോളയുടെ പുതിയ നീക്കം.

6000mAh ബാറ്ററിയുള്ള മോട്ടോ ജി54 ഇപ്പോൾ 13,999 രൂപയ്ക്ക്

MOST READ: വിരൽത്തുമ്പിൽ അല്ല, വിരലിൽ തന്നെയാണ് ടെക്നോളജി; സാംസങ്ങിന്റെ സ്മാർട്ട് റിങ് ഈ വർഷം തന്നെയെത്തും

ഫോണിന് വില കുറച്ചതോടെ മേൽ പറഞ്ഞ കമ്പനികളുടെ പുതിയ സ്മാർട്ട് ഫോണുകളുമായി മോട്ടോ ജി 54 5ജിയ്ക്ക് ശക്തമായ പോരാട്ടം നടത്താൻ സാധിക്കും എന്നാണ് മോട്ടറോള പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെ നിരവധി പുതിയ ഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നു. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളുടെ മാർക്കറ്റിൽ ശക്തമായ പോരാട്ടം ആണ് ഇപ്പോൾ ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്. അതേ സമയം മോട്ടോ ജി 54ന്റെ പ്രധാന സവിശേഷതകൾ എന്താല്ലാമാണെന്ന് പരിശോധിക്കാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് മോട്ടോ ജി 54നായി മോട്ടറോള നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 2400 x 1080 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റെയ്റ്റും അവകാശപ്പെടാൻ സാധിക്കുന്നതാണ്. IMG BXM-8-256 GPU ജോടിയാക്കിയ MediaTek Dimensity 7020 ചിപ്‌സെറ്റാണ് മോട്ടോ ജി 54ന് കരുത്ത് നൽകുന്നത്. അടുത്തതായി ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കാം.

6000mAh ബാറ്ററിയുള്ള മോട്ടോ ജി54 ഇപ്പോൾ 13,999 രൂപയ്ക്ക്

MOST READ: വീട് തന്നെ തിയറ്ററാക്കാം; സോണിയുടെ ഓഫർ പെരുമഴയിൽ ബ്രാവിയ ടിവികൾക്കും സ്പീക്കറുകൾക്കുമെല്ലാം കിടിലം ഡിസ്കൗണ്ട്

ഡുവൽ ക്യാമറയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ (OIS) പിന്തുണയുള്ള 50 എംപി പ്രൈമറി സെൻസർ ആണ് നൽകിയിരിക്കുന്നത്. അൾട്രാ വൈഡ് ആംഗിൾ ക്യാമറയായി 8 എംപിയുടെ ലെൻസാണ് മോട്ടറോള നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയാണ്. മികച്ച രീതിയിൽ ചിത്രം പകർത്താൻ സഹായിക്കുന്ന നിരവധി മോഡുകളും മോട്ടോ ജി 54ന്റെ ക്യാമറയ്ക്ക് അവകാശപ്പെടാനുണ്ട്.

അൾട്രാ റെസ് വീഡിയോ, ഡ്യുവൽ ക്യാപ്‌ചർ, സ്പോട്ട് കളർ, നൈറ്റ് വിഷൻ, മാക്രോ വിഷൻ, പോർട്രെയിറ്റ് എന്നിവയാണ് ഇതിലെ പ്രധാന ക്യാമറ മോഡുകൾ. ക്യാമറ ആപ്പിൽ നിന്ന് തന്നെ ഇവ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് മോട്ടോ ജി 54നെ മോട്ടറോള ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലൂ, പേൾ ബ്ലൂ, മിന്റ് ഗ്രീൻ എന്നിവയാണ് ഈ നിറങ്ങൾ.

വളരെ കരുത്തുറ്റ ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിൽ ഉപയോക്താക്കൾക്ക് സങ്കൽപിക്കാൻ പോലും സാധിക്കാത്ത 6,000 mAh ബാറ്ററിയാണ് മോട്ടോ ജി 54ന് സ്വന്തമായി ഉള്ളത്. 33W ചാർജറും കമ്പനി ഫോണിനൊപ്പം നൽകുന്നുണ്ട്. ഫോണിലെ സെൻസറുകൾ പരിശോധിക്കുമ്പോൾ ഫിംഗർപ്രിന്റ് റീഡർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, എസ്എആർ സെൻസർ, സെൻസർ ഹബ്, ഇ-കോമ്പസ് എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്.

അതേ സമയം മോട്ടറോള പുതിയതായി പുറത്തിറക്കാനിരിക്കുന്ന ഫോണുകളാണ് മോട്ടോ ജി 04, മോട്ടോ ജി 24 എന്നിവ. ഇതിനോടകം തന്നെ ഈ ഫോണുകൾ യുറോപിലെ ചില രാജ്യങ്ങളിൽ പുറത്തിറക്കിയിട്ടുണ്ട്. അധികം വൈകാതെ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 5000 mAh ബാറ്ററിയാണ് ഈ ഫോണുകൾക്ക് മോട്ടറോള നൽകിയിരിക്കുന്നത്. ഫോണിന്റെ ക്യാമറകളിൽ എഐ സവിശേഷതകൾ നൽകാനും മോട്ടറോള ശ്രമിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Motorola hopes that the Moto G54 5G will be able to compete with the new smartphones of the aforementioned companies with the price reduction of the phone. Many new phones have arrived in India this year. India is currently witnessing a fierce battle in the market for budget-friendly phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X