മോട്ടറോളയുടെ ഫോൾഡബിൾ സ്മാർട്ട്ഫോണിന് ആമസോണിൽ കിടിലം ഓഫർ; ഒന്നും രണ്ടുമല്ല 17,000 രൂപ വരെ ഇപ്പോൾ ലാഭിക്കാം
2023ൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നായിരുന്നു ഫോൾഡബിൾ ഫോണുകൾ. സാംസങ്, വൺപ്ലസ്, വിവോ, മോട്ടറോള തുടങ്ങി നിരവധി കമ്പനികൾ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ എല്ലാ മോഡലുകൾക്കും ഭേദപ്പെട്ട അഭിപ്രായം ആയിരുന്നും ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നുത്.
എന്നാൽ ആകെയുണ്ടായിരുന്ന പ്രധാന പ്രശ്നം ഇത്തരം ഫോൾഡബിൾ സ്മാർട്ട് ഫോണുകളുടെ വില മാത്രമാണ്. സാംസങ്ങിന്റെയും വൺപ്ലസിന്റെയും ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് ഒരു ലക്ഷത്തിൽ അധികം രൂപയാണ് നൽകേണ്ടി വരുന്നത്. എന്നാൽ ഇപ്പോഴിതാ വിലക്കുറവിൽ നിങ്ങൾക്ക് മികച്ച ഒരു ഫോൾഡബിൾ സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ ഒരു അവസരം വന്നിരിക്കുകയാണ്. മോട്ടറോളയുടെ ഫോൾഡബിൾ ഫോണായ റാസർ 40, റാസർ 40 അൾട്ര എന്നീ ഫോണുകളാണ് വിലക്കുറവിൽ ലഭിക്കുന്നത്.

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലെ ഇയർ എൻഡിങ് സെയിലിന്റെ ഭാഗമായി ആണ് മോട്ടറോള റാസർ 40 സീരീസ് ഫോണുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 59,999 രൂപയാണ് മോട്ടോ റാസർ 40ന്റെ ലോഞ്ച് വില. എന്നാൽ ഇപ്പോൾ ആമസോണിന്റെ പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ 44,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അതായത് 15,000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഈ ഫോണിന് ലഭിക്കുന്നത്.
മോട്ടോ റാസർ 40 അൾട്രയുടെ വില പരിശോധിക്കുമ്പോൾ 89,999 രൂപയാണ് ഈ ഫോണിന്റെ യഥാർത്ഥ വില. എന്നാൽ ഇപ്പോൾ ഈ ഫോൺ 72,999 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭ്യമാണ്. 17,000 രൂപയോളം കുറച്ചാണ് ഇപ്പോൾ റാസർ 40 അൾട്ര ആമസോണിലൂടെ വിൽക്കുന്നത്. നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഒരു ഫോൾഡബിൾ സ്മാർട്ട് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ ആമസോണിന്റെ ഇയർ എൻഡിങ് സെയിൽ നിങ്ങൾക്ക് മികച്ച ഒരു അവസരം ആണ്.

അതേ സമയം നിങ്ങൾ എച്ച്ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ എന്നി ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഈ ഫോണുകൾ വാങ്ങാൻ ശ്രമിക്കുന്നത് എങ്കിൽ ഇതിന് അധിക ഡിസ്കൗണ്ടും ആമസോൺ ഓഫർ ചെയ്യുന്നു. അതേസമയം ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. സ്‌നാപ്ഡ്രാഗൺ 8+ Gen 1 SoC പ്രൊസസർ ആണ് റാസർ 40 അൾട്രയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. 6.9-ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് POLED LTPO ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്.
165Hz റീഫ്രഷ് റെയ്റ്റും ഈ ഫോണിന് അവകാശപ്പെടാനുണ്ട്. മാത്രമല്ല എച്ച്ഡിആർ 10 പ്ലസിന്റെ പിന്തുണയും ഈ ഫോണിന് ഉണ്ടായിരിക്കുന്നതാണ്. 3.6 ഇഞ്ച് ആണ് ഫോണിന്റെ ഔട്ടർ ഡിസ്പ്ലേ. ഈ സ്ക്രീനിന് 144Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്. അലുമിനിയം ഫ്രയ്മിൽ ഒരുക്കിയിരിക്കുന്ന ഈ ഫോണിന്റെ പിൻവശത്ത് ഗൊറില്ല ഗ്ലാസ് 7ന്റെ സംരക്ഷണവും മോട്ടറോള ഏർപ്പെടുത്തിയിരിക്കുന്നു.
ക്യാമറാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 64 എംപിയാണ് ഫോണിന്റെ പ്രാധമീക ക്യാമറ. 12 എംപിയുടെ അൾട്രാവൈഡ് ലെൻസും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 32 എംപിയാണ്. അതേ സമയം മോട്ടോ റാസോ 40-ന്റെ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ സ്‌നാപ്ഡ്രാഗൺ 8+ Gen 1 SoC ആണ് ഇതിന്റെയും പ്രൊസസർ. 4,200 mAh ബാറ്ററിയാണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്.
ഈ ബാറ്ററി 30W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 8W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നതാണ്. 6.9-ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് POLED LTPO ഡിസ്‌പ്ലേ തന്നെയാണ് ഈ ഫോണിനും മോട്ടറോള തയ്യാറാക്കിയിരിക്കുന്നത്. 12 എംപിയാണ് ഇതിന്റെ പ്രൈമറി ക്യാമറ. 13 എംപിയുടെ ഒരു സെക്കന്ററി ക്യാമറയും മോട്ടറോള ഈ ഫോണിന് നൽകിയിട്ടുണ്ട്. സെൽഫി ക്യാമറ രണ്ട് ഫോണിലും 32 എംപിയാണ്.


Click it and Unblock the Notifications








